Description
Digital Voice of Kerala
Saturday, May 2, 2026

Digital Voice of Kerala
HomeWorld'ഒൻപത് വർഷത്തിനിടെ കൊന്ന് തള്ളിയത് 400 ഓളം ആൺകുഞ്ഞുങ്ങളെ'; ഇരകളുടെ നിലവിളി...

‘ഒൻപത് വർഷത്തിനിടെ കൊന്ന് തള്ളിയത് 400 ഓളം ആൺകുഞ്ഞുങ്ങളെ’; ഇരകളുടെ നിലവിളി ആവേശത്തോടു കൂടി കേട്ടിരുന്ന ആ മനുഷ്യന് കൊളംബിയ നൽകിയ വിശേഷണം “ദി ബീസ്റ്റ്” | Luis Alfredo Garavito

🎙️ Latest Podcast

ലോകത്തിലെ കുപ്രസിദ്ധരായ പരമ്പര കൊലയാളികളുടെ പട്ടികയിൽ മുൻപന്തിയിലാണ് കൊടുംകുറ്റവാളിയായ ലൂയിസ് ആൽഫ്രെഡോ ഗ്രാവിറ്റോ (Luis Alfredo Garavito). ഒൻപത് വർഷം കൊണ്ട് ഗ്രാവിറ്റോ കൊലപ്പെടുത്തിയത് ആറിനും പതിനാറും വയസ്സിനിടയുള്ള 400 ഓളം ആൺകുഞ്ഞുങ്ങളെ. തന്റെ ഇരകളുടെ നിലവിളികൾ ഏറെ ആവേശത്തോടു കൂടി കേട്ടിരുന്ന, കരുണയുടെ യാതൊരു അംശവും തൊട്ടുകൂടാത്ത ആ മനുഷ്യന് കൊളംബിയ നൽകിയ വിശേഷണം “ദി ബീസ്റ്റ്” (The Beast) എന്നായിരുന്നു.

1990 കളുടെ തുടക്കം മുതൽ തെക്കൻ കൊളംബിയുടെ പല പ്രവിശ്യകളിൽ നിന്നായി 400 ഓളം ആൺകുട്ടികളെ കാണാതെയാകുന്നു. കാണാതെപോയവരിൽ ഭൂരിഭാഗവും പാവപ്പെട്ട വീട്ടിലെ കുട്ടികളും അനാഥരുമായിരുന്നു. കൊളംബിയിൽ ആഭ്യന്തരയുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന കാലമായിരുന്നു അത്. അതിനാൽ തന്നെ വേണ്ടത്ര പ്രാധാന്യം ഈ തിരോധനങ്ങൾക്ക് ലഭിക്കുന്നില്ല. എന്നാൽ ഇതേ കാലയളവിൽ തന്നെ കൊളംബിയുടെ തെക്കൻ പ്രവിശ്യയിൽ നിന്നും നിരവധി കുഞ്ഞുങ്ങളുടെ ശവ ശരീരങ്ങൾ കണ്ടുകിട്ടുന്നു.

കാലും കൈയും വെട്ടിമുറിക്കപ്പെട്ടതും, തല വെട്ടിമാറ്റിയ നിലയിലുമായിരുന്നു പല ശവശരീരങ്ങളും. ആരുടേതാണ് മൃതദേഹം എന്ന് തിരിച്ചറിയുവാൻ പോലും കഴിയാത്ത രീതിയിൽ ആ പിഞ്ച് ശരീരങ്ങൾ വികൃതമാക്കപ്പെട്ടിരുന്നു. രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ആഭ്യന്തര യുദ്ധമല്ല; മറിച്ച് തുടരെയുള്ള ആൺകുട്ടികളുടെ തിരോധാനവും അവരുടെ കൊലപാതകവുമാണ് എന്ന് അധികാരികൾക്ക് മനസിലാക്കുന്നു. അങ്ങനെ പോലീസ് അന്വേഷണം ആരംഭിക്കുന്നു. പഴുതടച്ചുള്ള പോലീസിന്റെ അന്വേഷണം അവരെ കൊണ്ടെത്തിച്ചത് ലൂയിസ് ആൽഫ്രെഡോ ഗ്രാവിറ്റോ എന്ന മനുഷ്യ മൃഗത്തിലേക്കായിരുന്നു.

1980 കളുടെ തുടക്കത്തോടെ കൊളംബിയുടെ തെരുവുകളിൽ നിന്നും ഒട്ടനവധി ആൺകുട്ടികളെ കാണാതെയാകുന്നു. കാണാതായ ആൺകുട്ടികളിൽ ഭൂരിഭാഗവും ആഭ്യന്തര യുദ്ധത്തിന്റെ അനന്തരഫലമായി അനാഥരാക്കപ്പെട്ടവരായിരുന്നു. അത് കൊണ്ട് തന്നെ ആരും ഈ തിരോധനങ്ങൾക്ക് അത്രകണ്ട് ശ്രദ്ധ നൽകിയിരുന്നില്ല. ജോലിക്കും താമസ്ഥലത്തിനുമായി കുട്ടികൾ നാടുവിട്ട് പോയതാകാം എന്നാണ് പലരും കരുതിയത്. 1998 നവംബർ 7 ന്, പെരേരയിൽ ഫുട്ബോൾ മൈതാനത്ത് കളിച്ചു കൊണ്ടിരുന്ന ഒരുപറ്റം കുട്ടികൾക്ക് ഒരു മനുഷ്യന്റെ അസ്ഥികൂടം കണ്ടു കിട്ടുന്നു. ഈ വിവരം കുട്ടികൾ പോലീസിനെ അറിയിക്കുന്നു. ഫുട്ബോൾ മൈതാനിയിൽ നിന്നും കണ്ടുകിട്ടിയത് ഒരു ആൺകുട്ടിയുടെ ശവശരീരമായിരുന്നു. പക്ഷെ ഇത് സംബന്ധിച്ച് പോലീസ് കാര്യമായ അന്വേഷണങ്ങൾ ഒന്നും തന്നെ നടത്തിയിരുന്നില്ല. എന്നാൽ അധികം വൈകാതെ നവംബർ 15 ന്, 36 കുട്ടികളുടെ ശവശരീരങ്ങൾ കൂടി കണ്ടു കിട്ടുന്നു. ഇതിന് പിന്നാലെ രണ്ട് വ്യത്യസ്ത ഇടങ്ങളിൽ നിന്നായി 41 മനുഷ്യ ശവശരീരങ്ങൾ കൂടി കണ്ടു കിട്ടുന്നു.

ആദ്യം അന്വേഷണ സംഘം കരുതിയത് കുട്ടികളുടെ മരണത്തിന് പിന്നിൽ അന്താരാഷ്ട്ര കുട്ടികളെ കടത്തുന്ന സംഘമാകും എന്നാണ്. പക്ഷെ ശവശരീരങ്ങൾ കണ്ടെടുത്ത എല്ലാ സ്ഥലങ്ങളിൽ നിന്നും പൊതുവായി ചില വസ്തുക്കൾ പോലീസിന് ലഭിക്കുന്നു. കയറും മദ്യകുപ്പിയുടെ അടപ്പുകളുമായിരുന്നു പോലീസിന് കുട്ടികളുടെ ശവശരീരങ്ങൾ കണ്ടെത്തിയ സ്ഥലങ്ങളിൽ നിന്ന് ലഭിച്ചത്. അതോടെ കുട്ടികളെ കൊലപ്പെടുത്തിയത് ഒരാൾ തന്നെയാകും എന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേരുന്നു. അന്വേഷണം പോലീസ് കൂടുതൽ ശക്തിപ്പെടുത്തുന്നു. എന്നാൽ കൊലയാളിലെയിലേക്ക് എത്തിച്ചേരാവുന്ന ഒരു തെളിവുകളും പോലീസിന് ലഭിക്കുന്നില്ല. വളരെക്കാലം തെളിവുകളോ, സാക്ഷികളോ ഇല്ലാതെ പോലീസ് വട്ടം കറങ്ങി.
1999 ഫെബ്രുവരിയിൽ, പാൽമിറയിലെ നിന്നും ഒരു ആൺകുട്ടിയുടെ ശവശരീരം കൂടി കണ്ടെത്തുന്നു. ഒരു കത്തിയും, വിലാസവുമുള്ള ഒരു കടലാസും സംഭവസ്ഥലത്ത് നിന്ന് കണ്ടുകിട്ടുന്നു. കടലാസിലെ വിലാസം കേന്ദ്രികരിച്ച് പോലീസ് അന്വേഷണം നടത്തുന്നു. ഒടുവിൽ പോലീസ് എത്തിച്ചേർന്നത് ഗ്രാവിറ്റോയുടെ കാമുകിയുടെ വീട്ടിലായിരുന്നു. പക്ഷെ അന്ന് ഗ്രാവിറ്റോ പോലീസ് പിടിയിലാകുന്നില്ല. അധികം വൈകാതെ 1999 ഏപ്രിലിൽ, ഒരു ബലാത്സംഗ ശ്രമത്തിന് ഗ്രാവിറ്റോ അറസ്റ്റിലാകുന്നു. ആദ്യമൊക്കെ താൻ തെറ്റുകാരനല്ല എന്ന ഗ്രാവിറ്റോ അവർത്തിച്ച് കൊണ്ടേയിരുന്നു. ഗ്രാവിറ്റോയുടെ വാദങ്ങൾ കോടതി പൂർണമായും വിലയ്ക്കെടുക്കുന്നില്ല. കാരണം കൊല്ലപ്പെട്ട ഏകദേശം ഇരുനൂറോളം ആൺകുട്ടികളെ ലൈംഗികമായി പീഢിപ്പിച്ചതിനും കൊലപ്പെടുത്തിയതും കോടതിയുടെ പക്കൽ ശക്തമായ തെളിവുകൾ ഉണ്ടായിരുന്നു. എന്നിരുന്നലും കോടതി ഗ്രാവിറ്റോയെ ജീവപര്യന്തം തടവിന് വിധിക്കുന്നു. 2023 ഒക്ടോബർ 12 ന് വടക്കൻ കൊളംബിയയിലെ വല്ലെദുപാർ മേഖലയിലെ ആശുപത്രിയിൽ അറുപത്തിയാറാം വയസ്സിൽ ഗ്രാവിറ്റോ മരണപ്പെട്ടു.

ഇപ്പോഴും ശെരിക്കും എത്ര കുട്ടികളെയാണ് ഗ്രാവിറ്റോ കൊലപ്പെടുത്തിയത് എന്നത് വ്യക്തമല്ല. ഗ്രാവിറ്റോ പിടിക്കപ്പെട്ട ശേഷം രാജ്യത്തിന്റെ പല പ്രവിശ്യാകളിൽ നിന്നായി നിരവധി ആൺകുട്ടികളുടെ ശവശരീരങ്ങൾ കണ്ടെത്തുന്നു. ഇങ്ങനെ പല ശവശരീരങ്ങൾ കണ്ടെത്തുവാൻ പോലീസിനെ സഹായിച്ചതും ഗ്രാവിറ്റോ തന്നെയായിരുന്നു. ഗ്രാവിറ്റോ കൊലപ്പെടുത്തിയ കുട്ടികളുടെ ശവശരീരം പൂർണ്ണ നഗ്നമായ നിലയിലായിരുന്നു കണ്ടെടുത്തിരുന്നത്. ശരീരം ഒട്ടാകെ മുറിവുകൾ കൊണ്ട് നിറഞ്ഞ പിഞ്ചു ശരീരങ്ങൾ, കൊല്ലപ്പെടുന്നതിന് മുൻപ് തന്നെ ആ കുഞ്ഞുങ്ങളുടെ ശരീരം കൊടിയ പീഡങ്ങൾക്ക് വിധേയരാക്കപ്പെട്ടു.
ഗ്രാവിറ്റോ തന്റെ ഇരകളിൽ ചിലരുടെ കുടൽ വയറ്റിൽ നിന്ന് വലിച്ചു കീറി പുറത്തെടുക്കുന്നു, മലദ്വാരത്തിലൂടെയും വായിലൂടെയും കുടൽ ശരീരത്തിലേക്ക് തന്നെ തിരികെ കുത്തികയറ്റുന്നു. ചില കുഞ്ഞുങ്ങളുടെ ശരീരത്തിൽ നൂറിലേറെ കുത്തേറ്റ മുറിവുകൾ ഉണ്ടായിരുന്നു. ഇരകളെ ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷം ജീവനോടെ തന്നെ അവരുടെ തല വെട്ടിമാറ്റുന്നു. ചിലപ്പോൾ കഴുത്തറുത്തും അവരെ കൊലപ്പെടുത്തുന്നു. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം അവരുടെ ജനനേന്ദ്രിയം ശരീരത്തിൽ നിന്നും വെട്ടി മാറ്റിയതിന് ശേഷം ഇരകളുടെ വായ്ക്കുള്ളിൽ ഉപേക്ഷിക്കുന്നു. പലപ്പോഴായി ഇരകളുടെ ശവശരീരവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു.

ഗ്രാവിറ്റോയെ ഇത്രയേറെ ആൺകുട്ടികളുടെ കൊലപാതകത്തിലേക്ക് നയിച്ചത് എന്താണ് എന്ന ഇപ്പോഴും വ്യക്തമല്ല. ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണത്തിൽ സ്വാധീനം ചെലുത്തുന്ന ഒരു പ്രധാന ഘടകമാണ് ആ വ്യക്തിയുടെ കുടുംബവും കുട്ടിക്കാലവും. ഗ്രാവിറ്റോയുടെ ബാല്യകാലം അക്രമവും, അവഗണനയും കൊണ്ട് നിറഞ്ഞതായിരുന്നു. അയാളുടെ പിതാവ് കടുത്ത മദ്യപാനിയായിരുന്നു. ലൈംഗിക തൊഴിലാളിയായിരുന്ന അമ്മയെ ഗ്രാവിറ്റോയുടെ പിതാവ് നിരന്തരം അടിക്കുകയും അധിക്ഷേപ്പിക്കുകയും ചെയ്തിരുന്നു. സ്വന്തം മകൻ എന്ന പരിഗണ പോലും അയാൾ ഗ്രാവിറ്റോയ്ക്ക് നൽകിയിരുന്നില്ല. അവനെയും അയാൾ നിരന്തരം ശാരീരികവും, മാനസികവുമായി പീഡിപ്പിച്ചിരുന്നു. അവന്റെ അമ്മ അന്യപുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് പോലും നേരിട്ട് കാണുവാൻ അയാൾ അവനെ നിർബന്ധിച്ചിരുന്നു. പകയുടെയും, വെറുപ്പിന്റെയും തീ ഗ്രാവിറ്റോയുടെ മനസ്സിൽ ബാല്യം മുതലേ എറിഞ്ഞു തുടങ്ങിയതാണ്.

സ്വന്തം അച്ഛന്റെ പീഡനങ്ങൾ സഹിക്കുവാൻ കഴിയാതെ പതിനാറാമത്തെ വയസ്സിൽ, ഗ്രാവിറ്റോ വീടുവിട്ടിറങ്ങി. ഒരു ജോലിക്കായി ഗ്രാവിറ്റോ കൊളംബിയ ഉടനീളം അലഞ്ഞു തിരിഞ്ഞു നടന്നു. ഒടുവിൽ പല പല ജോലികൾ ചെയ്ത് ഗ്രാവിറ്റോ ജീവിതം ഓരോ ദിവസവും തള്ളിനീക്കി. എന്നാൽ, അധികം താമസിയാതെ, അച്ഛന്റെ പാത സ്വീകരിച്ച് ഒരു തികഞ്ഞ മദ്യപാനിയായി ഗ്രാവിറ്റോ മാറുന്നു. ജീവിതത്തിന്റെ താളം പതുക്കെ തെറ്റുവാൻ തുടങ്ങി. ഒരിക്കൽ ആത്മഹത്യക്ക് ശ്രമിച്ച അയാൾ അഞ്ച് വർഷത്തോളം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സായിലായിരുന്നു. ഗ്രാവിറ്റോയുടെ കുട്ടിക്കാലവും, യുവത്വവും ക്രൂരതയും, കുറ്റകൃത്യവും, അരക്ഷിതാവസ്ഥയും നിറഞ്ഞതായിരുന്നു. ജീവിതത്തിൽ ശരിയും തെറ്റും പറഞ്ഞുകൊടുക്കാൻ അയാൾക്ക് ആരും തന്നെയുണ്ടായിരുന്നില്ല എന്നത് അയാളെ കുറ്റകൃത്യങ്ങളിലേക്ക് തള്ളിവിടുന്നതിന് കാരണമായി തീർന്നു.

 

Summary: Luis Alfredo Garavito Cubillos (1957–2023), famously known as “The Beast” (La Bestia), was a notorious Colombian serial killer, rapist, and pedophile. He is often cited as the most prolific serial killer in history based on his confession to murdering more than 190 children between 1992 and 1999.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.