HomeWorldവിവാഹത്തെ ഒരു കളിയായി കണ്ടു; ബ്ലൈൻഡ് ഡേറ്റ് വീഡിയോ കോളിന് ശേഷം...

വിവാഹത്തെ ഒരു കളിയായി കണ്ടു; ബ്ലൈൻഡ് ഡേറ്റ് വീഡിയോ കോളിന് ശേഷം വിവാഹം, 9 ദിവസത്തിനുള്ളിൽ വിവാഹമോചനത്തിന് കേസ്: ചൈനയിൽ സംഭവിച്ച വിചിത്രമായ തട്ടിപ്പ് | China Flash Marriage Scam

വീഡിയോ കോളിലൂടെ വെറും അഞ്ച് മിനിറ്റ് മാത്രം സംസാരിച്ച പരിചയമുള്ള യുവതിയെ മൂന്ന് ദിവസത്തിനുള്ളിൽ വിവാഹം ചെയ്ത യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ചൈനയിലെ ഷെജിയാങ് പ്രവിശ്യയിൽ നിന്നുള്ള 32-കാരനായ ഗു ആണ് മാതാപിതാക്കളുടെ സമ്മർദ്ദത്തെത്തുടർന്ന് എടുത്തുചാടി ഇങ്ങനെയൊരു വിവാഹത്തിന് തയ്യാറായത് (Flash marriage China). പ്രാദേശിക മാട്രിമോണി സെന്റർ വഴി പരിചയപ്പെട്ട യുവതിയെ നേരിൽ പോലും കാണാതെയാണ് ഗു വിവാഹം ചെയ്തത്. വിവാഹത്തിനായി 265,000 യുവാന് (ഏകദേശം 39,000 ഡോളർ) ആണ് ഗു ചെലവാക്കിയത്. ഇതിൽ ഒരു വലിയ തുക ‘ബ്രൈഡ് പ്രൈസ്’ (വരൻ വധുവിന്റെ കുടുംബത്തിന് നൽകുന്ന തുക) ആയും മാട്രിമോണി ഫീസായും നൽകുകയായിരുന്നു.

വിവാഹത്തിന് ശേഷം മാട്രിമോണി സെന്റർ വാഗ്ദാനം ചെയ്ത രേഖകൾ ലഭിക്കാത്തതിനെത്തുടർന്ന് ഗു നടത്തിയ അന്വേഷണത്തിലാണ് വൻ തട്ടിപ്പ് പുറത്തായത്. യുവതിക്ക് 100,000 യുവാന്റെ കടബാധ്യതയുണ്ടെന്നും, അവരുടെ തിരിച്ചറിയൽ രേഖകളിലും പേര് വിവരങ്ങളിലും കൃത്രിമത്വം നടന്നിട്ടുണ്ടെന്നും ഗു കണ്ടെത്തി. ഇതിനുപുറമെ, യുവതിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും വെളിപ്പെട്ടു. വിവാഹം കഴിഞ്ഞ് വെറും ഒമ്പത് ദിവസത്തിനുള്ളിൽ ഗു വിവാഹമോചനം ആവശ്യപ്പെട്ടു. എന്നാൽ, തന്നെക്കൊണ്ട് വീട്ടുജോലികൾ ചെയ്യിപ്പിക്കുകയും മേക്കപ്പ് ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തു എന്ന് ആരോപിച്ച് യുവതി ഗുവിനെതിരെ കേസ് ഫയൽ ചെയ്യുകയും 50,000 യുവാൻ നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു.

തട്ടിപ്പിന് ഇരയായ ഗു മാട്രിമോണി സെന്ററിനെതിരെയും കേസ് നൽകി. എന്നാൽ, വിവാഹം നടന്നുവെന്ന് ചൂണ്ടിക്കാട്ടി പണം തിരികെ നൽകാൻ സെന്റർ തയ്യാറായില്ല. ഈ സംഭവം ചൈനീസ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. “വിവാഹത്തെ ഒരു കളിപോലെ കണ്ടാൽ, വിവാഹം നിങ്ങളെ അർഹമായ പാഠം പഠിപ്പിക്കും”, “ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനങ്ങളിൽ ഒന്നായ വിവാഹം ദിവസങ്ങൾക്കുള്ളിൽ പരിചയപ്പെട്ട ഒരാളുമായി ചെയ്യാൻ എങ്ങനെ തോന്നി?” തുടങ്ങിയ വിമർശനങ്ങളാണ് ഉയരുന്നത്. തിരക്കിട്ട വിവാഹങ്ങളും അതിനെത്തുടർന്നുള്ള അബദ്ധങ്ങളും ചൈനീസ് യുവതലമുറയ്ക്കിടയിൽ വലിയൊരു പാഠമായി മാറിയിരിക്കുകയാണ്.

Summary: A 32-year-old man in China, pressured by his parents to marry, fell victim to a scam after marrying a woman he had only spoken to during a five-minute video call. After paying 265,000 yuan in bride price and matchmaking fees, he discovered shortly after the wedding that his wife had hidden massive debts, health issues, and falsified identity documents. Nine days into their marriage, the man filed for divorce, leading to a bitter legal battle where the woman countersued for compensation, claiming emotional distress.

WhatsApp Channel Banner

Latest updates

സംസ്ഥാനത്ത് പേമാരിയും വിനാശകരമായ ഉരുൾപൊട്ടലും: മരണസംഖ്യ 4 ആയി;...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ ഇടുക്കിയിലും കോട്ടയത്തും രൂക്ഷമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും. ദുരന്തങ്ങളിൽ മരണപ്പെട്ടവരുടെ എണ്ണം നാലായി. മഴയും ഉരുൾപൊട്ടൽ ഭീഷണിയും കണക്കിലെടുത്ത് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്,...

വിദ്യാർഥികൾക്ക് മാപ്പെന്ന് മോദി; ‘റീലിൽ മാത്രം മതിയോ, കേസുകളും...

ന്യൂഡൽഹി: വിദ്യാർഥി പ്രതിഷേധത്തിനിടെ തനിക്കെതിരെ അസഭ്യവും വ്യക്തിപരമായ അധിക്ഷേപങ്ങളും നടത്തിയ യുവാക്കൾക്ക് മാപ്പ് നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയതിന് പിന്നാലെ വിമർശനവുമായി കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ....

നദികളിൽ അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നു: ഓറഞ്ച്, മഞ്ഞ അലർട്ടുകൾ...

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ പ്രധാന നദികളിലെല്ലാം ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്ന സാഹചര്യത്തിൽ സംസ്ഥാന ജലസേചന വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി. വിവിധ നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.(Kerala...

‘ഫൈനൽ പോരാട്ടം കൂടുതൽ കടുപ്പമേറിയതാകും’; സ്വർണം ലക്ഷ്യമിട്ട് ലവ്‌ലിന...

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസ് 2026 വനിതകളുടെ 75 കിലോഗ്രാം ബോക്സിങ് വിഭാഗത്തിൽ ഫൈനലിലെത്തിയ ഇന്ത്യൻ താരം ലവ്‌ലിന ബോർഗോഹെയ്ന്‍ സ്വർണമെഡൽ ലക്ഷ്യമിട്ട് ആത്മവിശ്വാസത്തോടെ. ഫൈനൽ പോരാട്ടം കൂടുതൽ വെല്ലുവിളി നിറഞ്ഞതായിരിക്കുമെങ്കിലും മികച്ച പ്രകടനം...

അടുത്ത 3 മണിക്കൂറിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: 7...

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ മഴ അതിശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടിയന്തര മുന്നറിയിപ്പ്. വരും മണിക്കൂറുകളിൽ വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.(Kerala Rain Warning IMD Red...

DON'T MISS

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....