HomeWorldആയത്തുള്ള അലി ഖമേനിയുടെ സംസ്കാരം ഇന്ന് മഷ്ഹദിൽ: യുദ്ധഭീതിക്കിടെ മുജ്തബ ഖമേനി...

ആയത്തുള്ള അലി ഖമേനിയുടെ സംസ്കാരം ഇന്ന് മഷ്ഹദിൽ: യുദ്ധഭീതിക്കിടെ മുജ്തബ ഖമേനി എത്തുമോ? | Ayatollah Ali Khamenei Funeral

ടെഹ്‌റാൻ: അന്താരാഷ്ട്ര സമൂഹത്തെ പിടിച്ചുലച്ച വൻ ദുരന്തങ്ങൾക്കൊടുവിൽ ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്കാരച്ചടങ്ങുകൾ ഇന്ന് നടക്കും. ഒരാഴ്ച നീണ്ടുനിന്ന വിലാപയാത്രകൾക്കും വിപുലമായ ഔദ്യോഗിക ചടങ്ങുകൾക്കും ശേഷമാണ് ഇറാന്റെ വിശുദ്ധ നഗരമായ മഷ്ഹദിൽ ഭൗതികദേഹം സംസ്കരിക്കുക. കഴിഞ്ഞ ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിലാണ് ഖമേനിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്.(Ayatollah Ali Khamenei Funeral Today In Mashhad Amid Escalating US Iran Conflict)

മഷ്ഹദിലെ ചടങ്ങുകൾക്ക് മുൻപായി ഖമേനിയുടെ ഭൗതികദേഹം ഇറാഖിലെ പ്രമുഖ ഷിയാ പുണ്യനഗരങ്ങളായ നജാഫിലും കർബലയിലും എത്തിച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെ നജാഫിലെത്തിച്ച മൃതദേഹം ഇറാഖ് പ്രധാനമന്ത്രി അലി അൽ സെയ്ദിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക പ്രതിനിധി സംഘമാണ് ഏറ്റുവാങ്ങിയത്. ലക്ഷക്കണക്കിന് ജനങ്ങളാണ് ‘അമേരിക്കയ്ക്ക് മരണം’, ‘ഇസ്രയേലിന് മരണം’ തുടങ്ങിയ യുദ്ധകാല മുദ്രാവാക്യങ്ങളുമായി വിലാപയാത്രയിൽ ഉടനീളം പങ്കെടുത്തത്. വിലാപയാത്രയ്ക്കിടെ ശവമഞ്ചത്തിൽ തൊടാൻ ജനങ്ങൾ കൂട്ടത്തോടെ ശ്രമിച്ചത് വലിയ തിക്കും തിരക്കുമുണ്ടാക്കി.

അതേസമയം, ഖമേനിയുടെ മരണത്തിന് പിന്നാലെ ഇറാന്റെ പുതിയ പരമോന്നത നേതാവായി പ്രഖ്യാപിക്കപ്പെട്ട മകൻ മൊജ്തബ ഖമേനി ഇന്നത്തെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കില്ലെന്നാണ് വിവരം. പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം വഷളായതിനെ തുടർന്ന് കനത്ത സുരക്ഷയിൽ മൊജ്തബ ഒളിവിൽ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. ഖമേനിയുടെ സംസ്കാരം നടക്കുമ്പോഴും ഹോർമുസ് കടലിടുക്കിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ അതിരൂക്ഷമായി തുടരുകയാണ്. ഇറാൻ മൂന്ന് വാണിജ്യ കപ്പലുകൾ ആക്രമിച്ചതിന് തൊട്ടുപിന്നാലെ അമേരിക്കൻ സൈന്യം ശക്തമായി തിരിച്ചടിച്ചിരുന്നു. സമാധാന ചർച്ചകൾ പൂർണ്ണമായി പരാജയപ്പെട്ടെന്നും വെടിനിർത്തൽ അവസാനിച്ചെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം മേഖലയെ കനത്ത യുദ്ധഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

Story Summary

The funeral of Iran’s former Supreme Leader Ayatollah Ali Khamenei, who was killed in a US-Israel airstrike in February, is set to take place today in the holy city of Mashhad after week-long processions in Iraq and Iran. Amid escalating military tensions and fresh airstrikes in the Strait of Hormuz, the newly appointed Supreme Leader Mojtaba Khamenei is reportedly in hiding and will skip the funeral.

WhatsApp Channel Banner

Latest updates

ഇ20 പെട്രോളിന് വീണ്ടും കേന്ദ്രത്തിന്റെ പിന്തുണ; എൻജിൻ തകരാറുണ്ടാകില്ലെന്ന്...

ന്യൂഡൽഹി: ഇ20 പെട്രോളിന്റെ ഉപയോഗം വാഹനങ്ങളുടെ എൻജിനെ പ്രതികൂലമായി ബാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ വീണ്ടും വ്യക്തമാക്കി (E20 petrol). രാജ്യസഭയിൽ ഇന്ധന ഉപയോഗവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകവെയാണ് കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത...

സുരേഷ് ഗോപിയുടെ ഇടപെടൽ ഫലം കണ്ടു; സിനിമാ പൈറസിക്കെതിരെ...

ന്യൂഡൽഹി: ഓൺലൈൻ സിനിമാ പൈറസിക്കെതിരെ (Anti piracy) കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി ശക്തമായ നടപടി സ്വീകരിച്ച് 1,263 വെബ്‌സൈറ്റുകളും 4,996 ടെലഗ്രാം ചാനലുകളും അടച്ചുപൂട്ടി. കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ അഭ്യർഥനയെ...

സംസ്ഥാനത്ത് നാളെ ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത; പീക്ക്...

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വേനൽ സാഹചര്യവും വൈദ്യുതി ആവശ്യകതയിലെ കുത്തനെ വർധനവും പരിഗണിച്ച് വ്യാഴാഴ്ച (ജൂലൈ 30) വൈകുന്നേരങ്ങളിൽ ഭാഗിക വൈദ്യുത നിയന്ത്രണം (Kerala power restrictions) ഏർപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായേക്കാമെന്ന് അധികൃതർ...

താമരശ്ശേരിയിൽ നിർത്തിയിട്ട സ്കൂട്ടറിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചു; രണ്ട്...

കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിലേക്ക് കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസ് ഇടിച്ചുകയറി രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു (KSRTC bus accident). അടിവാരം സ്വദേശികളായ ഉമ്മുസൽവയും സാജിതയുമാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും ഉടൻ...

മുംബൈയിൽ വീണ്ടും വൻ റിയൽ എസ്റ്റേറ്റ് നിക്ഷേപവുമായി വിരാട്...

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും നടി അനുഷ്ക ശർമയും മുംബൈയിൽ വീണ്ടും വൻ റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്തി (Virat Kohli Anushka Sharma). മുംബൈയിലെ വെർസോവയിൽ ₹18.29 കോടി...

DON'T MISS

‘ഇത് കൂടുതൽ സ്വാഭാവികമായി എഴുതിയ പതിപ്പാണ്’; എഐ തയ്യാറാക്കിയ...

ന്യൂ ബ്രൺസ്വിക്: നിർമിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ പ്രസംഗം നിയമസഭയിൽ അവതരിപ്പിക്കുന്നതിനിടെ എ.ഐ. ചാറ്റ്ബോട്ടിന്റെ നിർദേശവാചകവും വായിച്ചുപോയ കനേഡിയൻ നിയമസഭാംഗം സോഷ്യൽ മീഡിയയിൽ വിമർശനത്തിന് വിധേയനായിരിക്കുകയാണ് (Canadian politician reads AI prompt...

‘മോശം പ്രകടനം’ ആരോപിച്ച് പിരിച്ചുവിട്ടു; തെളിവ് ഹാജരാക്കാനാകാതെ കമ്പനി,...

സിംഗപ്പൂർ: മോശം പ്രകടനം കാഴ്ചവെച്ചുവെന്ന ആരോപണം ഉന്നയിച്ച് പ്രൊബേഷൻ കാലാവധി അവസാനിച്ചപ്പോൾ ജീവനക്കാരിയെ പിരിച്ചുവിട്ട കമ്പനിക്ക് തിരിച്ചടി. ജീവനക്കാരിയുടെ മോശം പ്രകടനം തെളിയിക്കാൻ കമ്പനിക്ക് സാധിക്കാതിരുന്നതിനെ തുടർന്ന്, അവരെ അന്യായമായി പിരിച്ചുവിട്ടതായി തൊഴിൽ...

ചീവീടിനെ പിടിക്കാൻ പോയ ഭാര്യ കിണറ്റിൽ വീണു; ഭാര്യ...

ഷാങ്ഹായ്: ചീവീടുകളെ പിടിക്കാൻ ഭാര്യയ്‌ക്കൊപ്പം പോയ യുവാവ്, ഭാര്യ അബദ്ധത്തിൽ ആഴമേറിയ കുഴിയിലേക്ക് വീണതോടെ അവളെ ഒറ്റയ്ക്കാക്കാതിരിക്കാൻ പിന്നാലെ ചാടിയത് ചൈനയിൽ വൈറലാകുന്നു (Husband Jumps Into Well To Stay With...

PREMIUM

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...