HomeTaste Of Timesനാവിൽ രുചിയൂറും കലത്തപ്പം | Kalathappam

നാവിൽ രുചിയൂറും കലത്തപ്പം | Kalathappam

കേരളത്തിന്റെ വടക്കൻ പ്രദേശങ്ങളിലെ ബേക്കറികളിൽ സുലഭമായി കാണുന്ന ഒന്നാണ് കലത്തപ്പം (Kalathappam). സ്വാദിഷ്ടമായ കേക്ക് പോലുള്ള ഈ ലഘുഭക്ഷണത്തിൽ പ്രധാന ചേരുവകളായി അരിയും ശർക്കപ്പാനിയുമാണ് ഉപയോഗിക്കുന്നത്. ഇത് എങ്ങനെ തയാറാക്കാമെന്ന് നോക്കാം.

ചേരുവകൾ

പച്ചരി – 1 കപ്പ്
ചോറ് – 2 ടേബിൾസ്പൂൺ
ജീരകം – ½ ടീസ്പൂൺ
ഏലക്ക – 3 എണ്ണം
ഉപ്പ് – ¼ ടീസ്പൂൺ
വെള്ളം – ½ + 1
ശർക്കര – 1½ കപ്പ് (250 ഗ്രാം)
വെളിച്ചെണ്ണ – 3 ടേബിൾസ്പൂൺ
ചെറുതായി അരിഞ്ഞ തേങ്ങ – ¼ കപ്പ്
ചെറിയ ഉള്ളി അരിഞ്ഞത് – ½ കപ്പ്
ബേക്കിങ് സോഡ – ¼ ടീസ്പൂൺ

തയാറാക്കുന്ന വിധം

പച്ചരി നന്നായി കഴുകിയതിനുശേഷം 3 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ശേഷം ഇത് മിക്സിയുടെ ജാറിലേക്ക് ഇട്ട് ഇതിലേക്കു ചോറും ഏലക്കായും ജീരകവും ഉപ്പും ഒരു കപ്പ് വെള്ളവും കൂടി ഒഴിച്ചു നന്നായി അരച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് വയ്ക്കാം.

മറ്റൊരു പാത്രത്തിൽ ശർക്കരയും അര കപ്പ് വെള്ളവും കൂടി ചേർത്ത് തിളപ്പിച്ച് പാനിയാക്കണം . ഇത് നേരത്തെ അരച്ചു വച്ച മിശ്രിതത്തിലേക്കു ചൂടോടെ അരിച്ചൊഴിച്ച് ബേക്കിങ് സോഡയും ചേർത്ത് നന്നായി ഇളക്കുക.
ഇനി ഒരു പ്രഷർ കുക്കർ അടുപ്പിൽ വച്ച് ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അരിഞ്ഞു വച്ച ഉള്ളിയും തേങ്ങാക്കൊത്തും നന്നായി വഴറ്റുക. ഇതിലേക്ക് നേരത്തെ കലക്കി വച്ച മാവ് ഒഴിച്ച് കുക്കർ അടയ്ക്കുക. പത്തു മിനിറ്റ് ചെറിയ തീയിൽ ഇത് വേവിച്ചെടുത്താൽ കലത്തപ്പം റെഡി.

Clickable Info Box