Wayanad Kalladi landslide

വയനാട് കള്ളാടി മണ്ണിടിച്ചിൽ: കാണാതായവർക്കായുള്ള തിരച്ചിൽ നാലാം ദിനവും തുടരുന്നു; വിദഗ്ധ സമിതിയെ ഇന്ന് പ്രഖ്യാപിച്ചേക്കും | Wayanad Kalladi Landslide

വയനാട് : കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ രണ്ടുപേർക്കായുള്ള തിരച്ചിൽ രക്ഷാപ്രവർത്തകർ ഇന്നും തുടരും. കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. മീനാക്ഷിപുഴ കേന്ദ്രീകരിച്ചും ദുരന്തമേഖലയിലെ സോൺ ഒന്നിലും മൂന്നിലുമാണ് ഇന്ന് പ്രധാനമായും പരിശോധന നടക്കുന്നത്. പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വടക്കൻ കേരളത്തിൽ അതീവ ജാഗ്രതാ നിർദേശമുണ്ട്.(Wayanad Kalladi...

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: 4 മൃതദേഹങ്ങൾ കൂടി കണ്ടെത്തി, മരണസംഖ്യ ഏഴായി; കനത്ത മഴയിലും ഒരാൾക്കായി തിരച്ചിൽ തുടരുന്നു | Wayanad Kalladi Landslide

വയനാട്: കള്ളാടി മണ്ണിടിച്ചിൽ ദുരന്തസ്ഥലത്തുനിന്നും നാല് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നു. സർവേയറായ ഉത്തരപ്രദേശ് സ്വദേശി അസ്ഹറുദ്ദീൻ അൻസാരി, ഹിമാചൽ പ്രദേശ് സ്വദേശിയായ എൻജിനീയർ രാഹുൽ ശർമ്മ, ബിഹാർ സ്വദേശിയായ എസ്കവേറ്റർ ഓപ്പറേറ്റർ മുഹമ്മദ് ഇമ്രാൻ എന്നിവരുടേതുൾപ്പെടെയുള്ള മൃതദേഹങ്ങളാണ് വ്യാഴാഴ്ച രാവിലെ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്.(Wayanad Kalladi...

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: ഇന്ന് കണ്ടെത്തിയത് 3 മൃതദേഹങ്ങൾ, മരണസംഖ്യ ആറായി; തിരച്ചിൽ തുടരുന്നു | Wayanad Kalladi Landslide

വയനാട്: കള്ളാടി മണ്ണിടിച്ചിൽ ദുരന്തം നടന്ന സ്ഥലത്തുനിന്നും മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി ഉയർന്നു. സർവേയറായ ഉത്തർപ്രദേശ് സ്വദേശി അസ്ഹറുദ്ദീൻ അൻസാരി, ഹിമാചൽ പ്രദേശ് സ്വദേശിയായ എൻജിനീയർ രാഹുൽ ശർമ്മ, ബിഹാർ സ്വദേശിയായ എസ്കവേറ്റർ ഓപ്പറേറ്റർ മുഹമ്മദ് ഇമ്രാൻ എന്നിവരുടെ മൃതദേഹങ്ങളാണ് വ്യാഴാഴ്ച രാവിലെ നടത്തിയ തിരച്ചിലിൽ...

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെത്തി, മരണസംഖ്യ നാലായി; കനത്ത മഴയ്ക്കിടയിലും തിരച്ചിൽ ഊർജ്ജിതം | Wayanad Kalladi Landslide

വയനാട്: കള്ളാടി ആനക്കാംപൊയിൽ–മേപ്പാടി തുരങ്കപാത നിർമാണമേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ തിരച്ചിലിന്റെ മൂന്നാം ദിവസം ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി ഉയർന്നു. മീനാക്ഷിപ്പാലത്തിന്റെ താഴെ വലതുഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെടുത്തതെന്ന് ദുരന്തസ്ഥലത്ത് ക്യാമ്പ് ചെയ്യുന്ന മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു.(Wayanad Kalladi Landslide Death Toll Rises To Four...

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: കാണാതായ 5 പേർക്കായുള്ള തിരച്ചിൽ മൂന്നാം ദിനത്തിൽ; പ്രതിപക്ഷ നേതാവ് ഇന്ന് ദുരന്തഭൂമി സന്ദർശിക്കും | Wayanad Kalladi Landslide

വയനാട്: കള്ളാടി തുരങ്കപാതയ്ക്ക് സമീപമുണ്ടായ കനത്ത മണ്ണിടിച്ചിലിൽ കാണാതായ അഞ്ച് പേർക്കായുള്ള രക്ഷാപ്രവർത്തനം മൂന്നാം ദിവസവും ഊർജിതമായി തുടരുന്നു. പ്രദേശത്തെ നാല് സോണുകളായി തിരിച്ചാണ് ദൗത്യസംഘം പരിശോധന നടത്തുന്നത്. ഇതിൽ ഒന്നാം സോണിലും മൂന്നാം സോണിലുമാണ് ആളുകൾ അകപ്പെടാൻ കൂടുതൽ സാധ്യതയെന്നാണ് വിലയിരുത്തൽ.(Wayanad Kalladi Landslide Search Enters Third Day Opposition Leader...

കള്ളാടി ദുരന്തം: മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങളുടെ എംബാമിങ് പൂർത്തിയാക്കി, ജന്മനാട്ടിലെത്തിക്കും | Wayanad Kalladi Landslide

വയനാട്: കള്ളാടിയിലുണ്ടായ മാരകമായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണപ്പെട്ട മൂന്ന് അന്യസംസ്ഥാന തൊഴിലാളികളുടെയും എംബാമിങ് നടപടികൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൂർത്തിയാക്കി. ദുരന്തത്തിൽ ഇരയായ ജാർഖണ്ഡ് സ്വദേശി അൻമോൽ, ബീഹാർ സ്വദേശി ബികാഷ് കുമാർ, മധ്യപ്രദേശ് സ്വദേശി ചന്ദ്ര ബാൻ എന്നിവരുടെ മൃതദേഹങ്ങളാണ് ഇൻക്വസ്റ്റ്, പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം എംബാമിങ് നടത്തി നെടുമ്പാശ്ശേരി അന്താരാഷ്ട്ര...

‘മണ്ണിടിഞ്ഞത് വനമേഖലയിൽ നിന്ന്, നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വെച്ചിരിക്കുകയായിരുന്നു’: വെളിപ്പെടുത്തലുമായി കള്ളാടി ദുരന്തത്തിൽ പരിക്കേറ്റ സൈറ്റ് എഞ്ചിനീയർ | Wayanad Kalladi Landslide

മേപ്പാടി: വയനാട് കള്ളാടി മീനാക്ഷിപ്പാലത്തിന് സമീപമുണ്ടായ ദാരുണമായ മണ്ണിടിച്ചിൽ ദുരന്തത്തെക്കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുമായി അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സൈറ്റ് എഞ്ചിനീയർ കുഞ്ചു ടി.കെ. തുരങ്കപാത നിർമ്മാണത്തിന്റെ ഭാഗമായി മണ്ണെടുത്ത് മാറ്റിയ ഭാഗത്തല്ല ഇടിച്ചിൽ ഉണ്ടായതെന്നും, മറിച്ച് വനമേഖലയിൽ നിന്നാണ് മണ്ണ് വലിയ തോതിൽ ഇടിഞ്ഞുവീണതെന്നും കുഞ്ചു പറഞ്ഞു.(Wayanad Kalladi Landslide Injured Site...

വയനാട് കള്ളാടി ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി; മൃതദേഹങ്ങൾ ജന്മനാടുകളിൽ എത്തിക്കും | Wayanad Kalladi Landslide

തിരുവനന്തപുരം: വയനാട് കള്ളാടി മീനാക്ഷിപ്പാലത്തിന് സമീപം തുരങ്കപാത നിർമ്മാണ സ്ഥലത്തുണ്ടായ ദാരുണമായ മണ്ണിടിച്ചിൽ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെയും കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം മുഖ്യമന്ത്രി വി.ഡി. സതീശൻ അടിയന്തര ധനസഹായം പ്രഖ്യാപിച്ചിരുന്നു. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ ജന്മനാടുകളിൽ എത്തിക്കാനുള്ള പൂർണ്ണ ചെലവും നടപടികളും സംസ്ഥാന സർക്കാർ സ്വീകരിക്കും.(Wayanad Kalladi Landslide...

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: കാണാതായവർക്കായി തിരച്ചിൽ തുടരുന്നു; രക്ഷാപ്രവർത്തനത്തിന് തടസം നിന്ന് കനത്ത മഴ | Wayanad Kalladi Landslide

വയനാട്: ആനക്കാംപൊയിൽ - കള്ളാടി തുരങ്കപാത നിർമ്മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തിരച്ചിൽ രണ്ടാം ദിവസവും ഊർജ്ജിതമായി തുടരുന്നു. ദുരന്തമുണ്ടായ പ്രദേശത്തിന് തൊട്ടടുത്തുള്ള തോട് കേന്ദ്രീകരിച്ചാണ് ഇപ്പോൾ പ്രധാനമായും പരിശോധന നടക്കുന്നത്. ഫയർഫോഴ്സിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ.(Wayanad Kalladi Landslide Missing Search Continues) ഇന്നലെ ഇവിടെ നിന്നാണ് രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. എന്നാൽ, പ്രദേശത്ത്...

‘മഴ മുന്നിൽക്കണ്ട് ക്രമീകരണം ഒരുക്കിയില്ല, തർക്കത്തിനില്ല, തിരച്ചിലിന് ഇന്ന് പ്രത്യേക ക്രമീകരണം ഒരുക്കും’: കള്ളാടി ദുരന്തത്തിൽ കരാർ കമ്പനിക്കെതിരെ മന്ത്രി T സിദ്ദിഖ് | Wayanad Kalladi Landslide

കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ സ്ഥലത്തുണ്ടായ വൻ മണ്ണിടിച്ചിൽ ദുരന്തത്തിൽ നിർമ്മാണ ചുമതലയുള്ള കൊങ്കൺ റെയിൽവേ കോർപ്പറേഷനെതിരെ കടുത്ത വിമർശനവുമായി മന്ത്രി ടി. സിദ്ദിഖ്. മഴ മുന്നിൽക്കണ്ട് യാതൊരുവിധ ക്രമീകരണങ്ങളും ഒരുക്കാൻ കൊങ്കൺ റെയിൽവേ തയ്യാറായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(Wayanad Kalladi Landslide Five Zones Created For Search As T Siddique...
- Advertisement -spot_img

Latest News

ജന്തർ മന്തർ പ്രതിഷേധത്തെതിരായ പരാമർശം; ടി.ജി. മോഹൻദാസിനെതിരെ അന്വേഷണത്തിന് ആഭ്യന്തരമന്ത്രിയുടെ നിർദേശം | T G Mohandas

കോഴിക്കോട്: ഡൽഹി ജന്തർ മന്തറിലെ ജെൻ സി (Gen C) പ്രതിഷേധവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസിനെതിരെ (T...
- Advertisement -spot_img