HomeKeralaവയനാട് കള്ളാടി മണ്ണിടിച്ചിൽ: കാണാതായവർക്കായുള്ള തിരച്ചിൽ നാലാം ദിനവും തുടരുന്നു; വിദഗ്ധ...

വയനാട് കള്ളാടി മണ്ണിടിച്ചിൽ: കാണാതായവർക്കായുള്ള തിരച്ചിൽ നാലാം ദിനവും തുടരുന്നു; വിദഗ്ധ സമിതിയെ ഇന്ന് പ്രഖ്യാപിച്ചേക്കും | Wayanad Kalladi Landslide

വയനാട് : കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ രണ്ടുപേർക്കായുള്ള തിരച്ചിൽ രക്ഷാപ്രവർത്തകർ ഇന്നും തുടരും. കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. മീനാക്ഷിപുഴ കേന്ദ്രീകരിച്ചും ദുരന്തമേഖലയിലെ സോൺ ഒന്നിലും മൂന്നിലുമാണ് ഇന്ന് പ്രധാനമായും പരിശോധന നടക്കുന്നത്. പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വടക്കൻ കേരളത്തിൽ അതീവ ജാഗ്രതാ നിർദേശമുണ്ട്.(Wayanad Kalladi Landslide Rescue Operations Continue Tunnel Project Construction Halted)

മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ നിർദിഷ്ട തുരങ്കപാതയുടെ ആനക്കാംപൊയിൽ ഭാഗത്തെ നിർമാണ പ്രവൃത്തികൾ അധികൃതർ താത്കാലികമായി നിർത്തിവെച്ചു. രണ്ട് ഷിഫ്റ്റുകളിലായി മുന്നൂറോളം തൊഴിലാളികളായിരുന്നു ഇവിടെ ജോലി ചെയ്തിരുന്നത്. നിർമാണം നടക്കുന്ന ഭാഗം ഭൂരിഭാഗവും പാറക്കെട്ടുകൾ നിറഞ്ഞതായതിനാൽ മണ്ണിടിച്ചിൽ സാധ്യത കുറവാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും സുരക്ഷ മുൻനിർത്തിയാണ് നടപടി.

ദുരന്തമുണ്ടായ മേഖലയിൽ പരിശോധന നടത്തുന്നതിനായി കൊങ്കൺ റെയിൽവേ കോർപ്പറേഷന്റെ ഡൽഹിയിൽ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് വയനാട്ടിലെത്തും. ഇതിന് പുറമെ, വിവാദമായ കള്ളാടി തുരങ്കപാത പദ്ധതിയുടെ പാരിസ്ഥിതിക ആഘാതത്തെയും സുരക്ഷിതത്വത്തെയും കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിക്കുന്ന ഉന്നതതല വിദഗ്ധ സമിതിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. പ്രമുഖ ജിയോളജിസ്റ്റുകളും തുരങ്കപാത വിദഗ്ധരും അടങ്ങുന്ന സമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ഈ പദ്ധതിയുടെ ഭാവി സർക്കാർ തീരുമാനിക്കുക.

Story Summary

The search operations continue in Wayanad’s Kalladi for the two missing persons following a landslide, after three bodies were recovered yesterday. Construction work for the proposed underground tunnel project at the Anakkampoyil site has been temporarily suspended for safety. A central expert team from Konkan Railway and a state-appointed panel are visiting the site to study the environmental impacts and assess the project’s viability.

WhatsApp Channel Banner

Latest updates

‘ഇന്ത്യയിൽ രണ്ട് തരം ജെൻ സികൾ’; മോദിയുടെ ‘യുവാക്കളോട്...

ശ്രീനഗർ: ജന്തർ മന്തർ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം ഭാഷ ഉപയോഗിച്ച യുവാക്കളെ ക്ഷമിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) അധ്യക്ഷ മെഹബൂബ മുഫ്തി (Mehbooba...

തൃശ്ശൂരിൽ അതിതീവ്ര മഴ: പൊരിങ്ങൽക്കുത്ത് ഡാം തുറക്കാൻ കളക്ടറുടെ...

തൃശ്ശൂർ: ജില്ലയിൽ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ പൊരിങ്ങൽക്കുത്ത് ഡാം തുറക്കാൻ തൃശ്ശൂർ ജില്ലാ കളക്ടർ ഉത്തരവിറക്കി. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ റെഡ് അലർട്ട്...

വിമാന ഇന്ധനവില വീണ്ടും ഉയർന്നു; ലിറ്ററിന് അഞ്ച് രൂപ...

ന്യൂഡൽഹി: ആഭ്യന്തര വിമാന സർവീസുകൾക്കുള്ള ഏവിയേഷൻ ടർബൈൻ ഫ്യുവൽ (ATF) വില ലിറ്ററിന് അഞ്ച് രൂപ വർധിപ്പിച്ചു. ജൂലൈയിൽ അഞ്ച് രൂപ കുറച്ചതിന് പിന്നാലെയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOCL) വില വീണ്ടും...

കനത്ത മഴയും റെഡ് അലർട്ടും: അതിരപ്പിള്ളിയിൽ വിനോദസഞ്ചാരത്തിന് നിരോധനം...

തൃശ്ശൂർ: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി. തൃശ്ശൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് സഞ്ചാരികൾക്ക്...

ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം സിൽക്ക് റൂട്ട് വീണ്ടും സജീവം;...

ഗാങ്ടോക്ക്: ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം സിക്കിമിലെ ചരിത്രപ്രസിദ്ധമായ നാഥുല ചുരം വഴി ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി വ്യാപാരം പുനരാരംഭിച്ചു. പുരാതന സിൽക്ക് റൂട്ടിന്റെ പ്രധാന ശാഖകളിലൊന്നായ വ്യാപാരപാത ഓഗസ്റ്റ് ഒന്നുമുതലാണ് വീണ്ടും...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....