തിരുവനന്തപുരം: റോഡ് മാർഗ്ഗമുള്ള എക്സിം ചരക്കുനീക്കത്തിന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പൂർണ്ണമായും സജ്ജമായി. സംസ്ഥാന സർക്കാരിന്റെ അന്തിമ അനുമതി ലഭിച്ചാൽ ജൂൺ ആദ്യവാരത്തോടെ വിഴിഞ്ഞം വഴിയുള്ള റോഡ് മാർഗ്ഗ ചരക്കുനീക്കത്തിന് തുടക്കമാകും. തുറമുഖത്തെ ദേശീയപാത 66-മായി ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡിന്റെ നിർമ്മാണം ഇതിനോടകം പൂർത്തിയായിട്ടുണ്ട്.(Vizhinjam Port Ready For EXIM Cargo Road Movement...
കാസർഗോഡ്: പാണലത്ത് ഭർതൃവീട്ടിൽ യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. മരിച്ച സുഫൈദയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭർത്താവ് കെ.എം. മുഹമ്മദ് ആദിലിനെ കോടതി റിമാൻഡ് ചെയ്തു.(Kasaragod woman suicide, Harassment Case Woman Body injuries Husband Remanded)
ആത്മഹത്യാ പ്രേരണാക്കുറ്റം, സ്ത്രീധന പീഡനം...
ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ രഹസ്യമായ അജ്ഞാത കേന്ദ്രത്തിൽ ആരുമായും സമ്പർക്കമില്ലാതെ കഴിഞ്ഞുകൂടുകയാണെന്ന് യു.എസ് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. കടുത്ത സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പുറംലോകവുമായി പരിമിതമായ ബന്ധം മാത്രമാണ് ഇയാൾ പുലർത്തുന്നത്.(Iran Supreme Leader Mojtaba Khamenei Living In Secrecy Affecting US Talks)
ട്രംപ്...
മുംബൈ:ഭിക്ഷാടന വിരുദ്ധ സ്ക്വാഡ് നടത്തിയ തെരച്ചിലിൽ തെരുവിൽ നിന്ന് രക്ഷപ്പെടുത്തിയത് ഒരു മെഡിക്കൽ വിദ്യാർത്ഥിയെ! മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് മുംബൈയിലെ തെരുവിൽ ഭിക്ഷാടനം നടത്തിവരികയായിരുന്ന 25 വയസ്സുകാരനായ ബിഎച്ച്എംഎസ് വിദ്യാർത്ഥിയെയാണ് പോലീസ് കണ്ടെത്തി വീട്ടുകാരുമായി ഒന്നിപ്പിച്ചത്. മഹാരാഷ്ട്രയിലെ നന്ദേഡ് സ്വദേശിയായ അഭയ് സുരേഷ് ബെൽകോണി എന്ന യുവാവാണ് 47 ദിവസത്തെ ദുരിതത്തിന് ശേഷം മാതാപിതാക്കളുടെ...
ന്യൂഡൽഹി: രാജ്യത്ത് ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് (UCC) തെറ്റിദ്ധാരണകൾ പരത്തി വലിയ രീതിയിലുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും അതിനെ ആരും ഭയപ്പെടേണ്ടതില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഏകീകൃത സിവിൽ കോഡിലെ വ്യവസ്ഥകൾ ഗോത്രവർഗ്ഗക്കാരുടെ ആചാരങ്ങളിലോ ജീവിതരീതികളിലോ യാതൊരുവിധത്തിലും ഇടപെടില്ലെന്നും അവർക്ക് ഇതിൽ നിന്ന് പൂർണ്ണമായ ഇളവുകൾ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.(Amit Shah Says...
കൊല്ലം: കടയ്ക്കലിലുണ്ടായ വാഹനാപകടത്തിൽ നേവി ഉദ്യോഗസ്ഥനായ യുവാവ് മരിച്ചു. ചിതറ ഐരകുഴി സ്വദേശി അബിൻ കൃഷ്ണ (25) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി വൈകി കടയ്ക്കലിൽ വെച്ച് ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചത്.(Navy Officer Dies In Kollam Kadakkal Car Bike Accident)
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അബിനെ ഉടൻ തന്നെ...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെ (TMC) പ്രതിസന്ധിയിലാക്കി മുതിർന്ന നേതാവും ബരാസത് എംപിയുമായ കകോലി ഘോഷ് ദസ്തിദാർ പാർട്ടി പദവികൾ രാജിവെച്ചു. തൃണമൂൽ കോൺഗ്രസിന്റെ ലോക്സഭയിലെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് കഴിഞ്ഞ ദിവസം ഇവരെ നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഓർഗനൈസേഷണൽ ഡിസ്ട്രിക്റ്റ് പ്രസിഡന്റ്, പാർട്ടി മഹിളാ വിഭാഗം അധ്യക്ഷ എന്നീ പദവികളിൽ...
കൊച്ചി: വിവാദമായ മുനമ്പം തർക്കഭൂമി വഖഫ് ബോർഡ് കേന്ദ്ര സർക്കാരിന്റെ 'ഉമീദ്' പോർട്ടലിൽ രജിസ്റ്റർ ചെയ്തതിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി കത്തോലിക്കാ സഭയുടെ മുഖപത്രമായ 'ദീപിക'. മുനമ്പത്തെ വഖഫ് കുറ്റികൾ പറിച്ച് അറബിക്കടലിൽ എറിയണമെന്ന് ആഹ്വാനം ചെയ്യുന്നതാണ് പത്രത്തിന്റെ പുതിയ മുഖപ്രസംഗം.(Deepika Editorial Hits Out At Waqf Board Demands CM VD...
തിരുവനന്തപുരം: കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് സംസ്ഥാനത്ത് കാലവർഷം നാളെ (മെയ് 26) കേരള തീരത്തെത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതിന്റെ മുന്നോടിയായി ഇന്ന് സംസ്ഥാനത്ത് പരക്കെ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്...
ബെംഗളൂരു: കർണാടകയിലെ ഉത്തര കന്നഡയിലുണ്ടായ വൻ ദുരന്തത്തിൽ ഏഴ് സ്ത്രീകൾ ഉൾപ്പെടെ എട്ട് പേർ നദിയിൽ മുങ്ങിമരിച്ചു. ഉത്തര കന്നഡയിലെ ഭട്കലിന് സമീപമുള്ള തട്ടെ ഹക്കലു നദിയിലാണ് ഞായറാഴ്ച ദാരുണമായ സംഭവം നടന്നത്. നദിയിലിറങ്ങിയ ഒരു സംഘം ആളുകൾ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.(Karnataka river drowning,...
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമാഫിയയുടെ വേരറുക്കാൻ ലക്ഷ്യമിട്ട് പോലീസ് ആരംഭിച്ച പ്രത്യേക കാമ്പെയ്നായ ‘ഓപ്പറേഷൻ തൂഫാൻ’ (Operation Toofan Kerala police) ശക്തമായി തുടരുന്നു. ഇന്ന് മാത്രം...