HomeNationalTMCയിലെ പദവികൾ രാജിവെച്ച് കകോലി ഘോഷ്: MP സ്ഥാനവും ഒഴിഞ്ഞേക്കും |...

TMCയിലെ പദവികൾ രാജിവെച്ച് കകോലി ഘോഷ്: MP സ്ഥാനവും ഒഴിഞ്ഞേക്കും | TMC MP Kakoli Ghosh Dastidar

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെ (TMC) പ്രതിസന്ധിയിലാക്കി മുതിർന്ന നേതാവും ബരാസത് എംപിയുമായ കകോലി ഘോഷ് ദസ്തിദാർ പാർട്ടി പദവികൾ രാജിവെച്ചു. തൃണമൂൽ കോൺഗ്രസിന്റെ ലോക്സഭയിലെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് കഴിഞ്ഞ ദിവസം ഇവരെ നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഓർഗനൈസേഷണൽ ഡിസ്ട്രിക്റ്റ് പ്രസിഡന്റ്, പാർട്ടി മഹിളാ വിഭാഗം അധ്യക്ഷ എന്നീ പദവികളിൽ നിന്നുള്ള കകോലി ഘോഷിന്റെ അപ്രതീക്ഷിത രാജി.(TMC MP Kakoli Ghosh Dastidar Resigns From Party Posts Slams IPAC And Government Corruption)

പാർട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപീകരിക്കാൻ കരാറെടുത്ത രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ-പാക്കിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചാണ് രാജി. ഐ-പാക് തൃണമൂൽ കോൺഗ്രസിനെ പൂർണ്ണമായും നശിപ്പിച്ചുവെന്ന് കകോലി ആരോപിച്ചു. പാർട്ടി ബംഗാൾ അധ്യക്ഷനാണ് ഇവർ രാജിപ്പത്രങ്ങൾ കൈമാറിയത്.

“പാർട്ടി തകർന്നടിയാൻ കാരണം ആ ഏജൻസിയാണ് (ഐ-പാക്). ഞാൻ 40-45 വർഷമായി സജീവ രാഷ്ട്രീയത്തിലുള്ള ആളാണ്. ഇപ്പോൾ കൺസൾട്ടൻസി സ്ഥാപനത്തിലെ 22-ഉം 23-ഉം വയസ്സുള്ള കുട്ടികൾ വന്ന് എന്നെ ഭീഷണിപ്പെടുത്തുന്നു, എന്ത് ചെയ്യണമെന്ന് അവർ നിർദ്ദേശിക്കുന്നു. പാർട്ടി ചെയർപേഴ്സൺ മമതാ ബാനർജിയോട് എനിക്ക് ഒന്നേ പറയാനുള്ളൂ; ഇത്തരം താൽക്കാലിക ഏജൻസികളെ വിട്ട് പഴയതും വിശ്വസ്തരുമായ പാർട്ടി പ്രവർത്തകരെ വിശ്വസിക്കുക,” കകോലി ഘോഷ് മാധ്യമങ്ങളോട് തുറന്നടിച്ചു.

ബംഗാളിലെ മമതാ ബാനർജി സർക്കാരിന്റെ ഭരണപരാജയത്തെയും അഴിമതികളെയും കകോലി ഘോഷ് രാജിപ്പത്തിൽ ചോദ്യം ചെയ്തിട്ടുണ്ട്. അടുത്തിടെ ബംഗാളിലുണ്ടായ കുറ്റകൃത്യങ്ങളും അഴിമതികളും പൊതുജനങ്ങളിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നും ജനാധിപത്യം ശക്തമാകാൻ ഭരണത്തിൽ സുതാര്യതയും ഉത്തരവാദിത്തവും അനിവാര്യമാണെന്നും അവർ ഓർമ്മിപ്പിച്ചു. 1976 മുതൽ മമതയുമായി വ്യക്തിബന്ധമുള്ള കകോലി, നാല് പതിറ്റാണ്ടിന്റെ വിശ്വസ്തതയ്ക്കുള്ള പ്രതിഫലമാണ് തനിക്ക് ഇപ്പോൾ ലഭിച്ചതെന്ന് സോഷ്യൽ മീഡിയയിലൂടെ പരിഹസിച്ചിരുന്നു.

കകോലി ഘോഷ് ദസ്തിദാർ എംപി സ്ഥാനവും രാജിവെച്ചേക്കുമെന്ന് അവരുടെ മകൻ ബൈദ്യനാഥ് ഘോഷ് ദസ്തിദാർ മാധ്യമങ്ങളോട് വ്യക്തമാക്കി. മമതാ സർക്കാരിന്റെ തുടർച്ചയായ അഴിമതികൾ തങ്ങളുടെ കുടുംബത്തിന്റെ അന്തസ്സിന് കളങ്കമുണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു. ബരാസത് മണ്ഡലത്തിലെ ഏഴ് നിയമസഭാ സീറ്റുകളിൽ ആറിലും ടിഎംസി ഇത്തവണ തോറ്റു. അതിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് അമ്മ പദവികൾ ഒഴിഞ്ഞത്. പാർത്ഥാ ചാറ്റർജിയുടെ തൊഴിൽ കുംഭകോണം, ജ്യോതിപ്രിയ മല്ലിക്കിന്റെ റേഷൻ അഴിമതി, ആർ.ജി കർ മെഡിക്കൽ കോളേജ് സംഭവം എന്നിവയെല്ലാം ഞങ്ങൾ കണ്ടു. ഒരു മാന്യമായ കുടുംബത്തിൽ നിന്നുള്ള ഞങ്ങൾ എത്രകാലമാണ് ഈ അഴിമതികൾക്ക് കൂട്ടുനിൽക്കുക? അമ്മ ബിജെപിയിൽ ചേരുന്നതിനെക്കുറിച്ചല്ല ഇത്, അഴിമതിക്കെതിരെയുള്ള അമ്മയുടെ ശക്തമായ നിലപാടാണ്, ബൈദ്യനാഥ് വ്യക്തമാക്കി.

അതിനിടെ, കകോലി ഘോഷിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ‘വൈ’ കാറ്റഗറി സുരക്ഷ അനുവദിച്ചത് ബംഗാൾ രാഷ്ട്രീയത്തിൽ വലിയ ഊഹാപോഹങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്. ഐബി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ വർദ്ധിപ്പിച്ചതെന്നാണ് കേന്ദ്ര നിലപാടെങ്കിലും, അവർ ഉടൻ തന്നെ ബിജെപിയിലേക്ക് ചേക്കേറുമെന്ന സൂചനയായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്.

Story Summary

Senior TMC leader and Barasat MP Kakoli Ghosh Dastidar resigned from her organizational posts after being removed as Lok Sabha chief whip, blaming political consultancy I-PAC for ruining the party. Her son indicated she might also resign as MP, citing growing corruption scandals within the Mamata Banerjee government that affected their family’s reputation.

WhatsApp Channel Banner

Latest updates

ഓടുന്ന ട്രെയിനിൽ ദീപം തെളിച്ച് പൂജ; എസി കോച്ചിലെ...

ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എസി കോച്ചിൽ യാത്രക്കാരൻ ദീപം തെളിച്ച് പൂജ നടത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു (Indian Railways train viral video). മുകളിലെ ബർത്തിൽ ഇരുന്ന് എണ്ണവിളക്കും അഗർബത്തിയും...

സൗദിയിലെ എണ്ണ കേന്ദ്രങ്ങൾക്കും റിയാദിനും നേരെ ഡ്രോൺ ആക്രമണശ്രമം;...

റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ എണ്ണ വിതരണ കേന്ദ്രങ്ങളെയും തലസ്ഥാനമായ റിയാദിനെയും ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണശ്രമം നടന്നതായി റിപ്പോർട്ട് (Saudi Arabia drone attack). അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം...

കൊച്ചിയിൽ 65കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; വീണ്...

പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ കൊച്ചിക്കടുത്ത് മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി (Perumbavoor man found dead). ചേലാമറ്റം ട്രാവൻകൂർ റയോൺസ് ക്വാർട്ടേഴ്സ് റോഡിന് സമീപം പാലായിൽ വീട്ടിൽ താമസിച്ചിരുന്ന മുസ്തഫ (65)യാണ്...

കോമൺവെൽത്ത് ഗെയിംസ്: ഗ്യാനേശ്വരി യാദവിന് വെള്ളി; ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ...

ഗ്ലാസ്‌ഗോ: 2026 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ വേട്ട തുടരുന്നു (Gyaneshwari Yadav). വനിതകളുടെ 53 കിലോഗ്രാം ഭാരോദ്വഹന വിഭാഗത്തിൽ ഗ്യാനേശ്വരി യാദവ് വെള്ളി മെഡൽ സ്വന്തമാക്കി. സ്‌നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലുമായി...

ഇ20 പെട്രോൾ നിർബന്ധമാക്കരുത്; ഓഗസ്റ്റ് 4ന് പാർലമെന്റിലേക്ക് മാർച്ചുമായി...

ന്യൂഡൽഹി: എഥനോൾ കലർത്തിയ ഇ20 പെട്രോളിന്റെ നിർബന്ധിത ഉപയോഗം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റ് 4ന് പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് ഡൽഹിയിലെ വിവിധ ഗതാഗത സംഘടനകൾ പ്രഖ്യാപിച്ചു (E20 petrol0. കേന്ദ്രസർക്കാരിന്റെ ഇന്ധന...

DON'T MISS

ഓടുന്ന ട്രെയിനിൽ ദീപം തെളിച്ച് പൂജ; എസി കോച്ചിലെ...

ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എസി കോച്ചിൽ യാത്രക്കാരൻ ദീപം തെളിച്ച് പൂജ നടത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു (Indian Railways train viral video). മുകളിലെ ബർത്തിൽ ഇരുന്ന് എണ്ണവിളക്കും അഗർബത്തിയും...

ശമ്പളം മാസം ₹2 ലക്ഷം, കടബാധ്യതയില്ല; എന്നിട്ടും ‘ഞാൻ...

ബെംഗളൂരു: മാസം ₹2 ലക്ഷം ശമ്പളവും കടബാധ്യതകളൊന്നുമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിട്ടും താൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് ബെംഗളൂരുവിലെ 26-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു (Bengaluru...

റോൾ കോൾ വേണ്ട; കുട്ടികൾ തന്നെ ഹാജർ രേഖപ്പെടുത്തുന്ന...

പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഹാജർ എടുക്കുന്ന രീതിയിൽ പുതുമ കൊണ്ടുവന്ന ഒരു അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പരമ്പരാഗത റോൾ കോൾ ഒഴിവാക്കി കുട്ടികൾ തന്നെ സ്വന്തം ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം ഒരുക്കിയ...

PREMIUM

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...