ബെംഗളൂരു: കർണാടകയിലെ ഉത്തര കന്നഡയിലുണ്ടായ വൻ ദുരന്തത്തിൽ ഏഴ് സ്ത്രീകൾ ഉൾപ്പെടെ എട്ട് പേർ നദിയിൽ മുങ്ങിമരിച്ചു. ഉത്തര കന്നഡയിലെ ഭട്കലിന് സമീപമുള്ള തട്ടെ ഹക്കലു നദിയിലാണ് ഞായറാഴ്ച ദാരുണമായ സംഭവം നടന്നത്. നദിയിലിറങ്ങിയ ഒരു സംഘം ആളുകൾ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.(Karnataka river drowning, Eight Drown In Karnataka Thatte Hakkalu River Near Bhatkal)
അപകടത്തെ തുടർന്ന് പ്രാദേശിക ഭരണകൂടവും ദുരന്തനിവാരണ സേനയും പോലീസും ചേർന്ന് പ്രദേശത്ത് വൻതോതിലുള്ള തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. ശക്തമായ ഒഴുക്കിൽപ്പെട്ട് കൂടുതൽ ആളുകൾ കാണാതായിട്ടുണ്ടോ എന്ന ആശങ്ക നിലനിൽക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. കൂടുതൽ വിവരങ്ങൾ ലഭ്യമായിവരുന്നതേയുള്ളൂ.
Story Summary
At least eight people, including seven women, drowned in the Thatte Hakkalu river near Bhatkal in Karnataka’s Uttara Kannada district on Sunday. The victims were swept away in the river, prompting a massive search and rescue operation by local authorities.

