HomeWorldയുഎസ്-ഇറാൻ സമാധാന കരാർ അടുത്ത 24 മണിക്കൂറിനുള്ളിൽ; സ്ഥിരീകരണവുമായി പാക് പ്രധാനമന്ത്രി...

യുഎസ്-ഇറാൻ സമാധാന കരാർ അടുത്ത 24 മണിക്കൂറിനുള്ളിൽ; സ്ഥിരീകരണവുമായി പാക് പ്രധാനമന്ത്രി ശഹ്ബാസ് ശരീഫും ട്രംപ് ഭരണകൂടവും | US Iran peace treaty 2026

ഇസ്ലാമാബാദ്: പശ്ചിമേഷ്യയെ മാസങ്ങളായി പിടിച്ചുലച്ച യുദ്ധത്തിന് വിരാമമിട്ടുകൊണ്ട് അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപരമായ സമാധാന കരാർ അടുത്ത 24 മണിക്കൂറിനുള്ളിൽ യാഥാർത്ഥ്യമാകുമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് (US Iran peace treaty 2026). ഇരുരാജ്യങ്ങളും തമ്മിൽ അന്തിമതീരുമാനത്തിൽ എത്തിയതായും വൈകാതെ തന്നെ ഇലക്ട്രോണിക് സംവിധാനം വഴി ഔദ്യോഗികമായി കരാറിൽ ഒപ്പിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്തയാഴ്ച മുതൽ കരാറിന്റെ തുടർച്ചയായുള്ള സാങ്കേതിക തല ചർച്ചകൾ ആരംഭിക്കുമെന്ന് ശഹ്ബാസ് ശരീഫ് എക്സിൽ (X) കുറിച്ചു. സമാധാന ചർച്ചകളിലുടനീളം കടുത്ത പ്രതിബദ്ധത കാണിച്ച അമേരിക്കൻ, ഇറാൻ ഭരണകൂടങ്ങൾക്കും മധ്യസ്ഥതയ്ക്ക് പിന്തുണ നൽകിയ മറ്റ് മേഖല രാജ്യങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു. ഈ ചരിത്രപരമായ കരാർ പശ്ചിമേഷ്യയിൽ ശാശ്വത സമാധാനത്തിനുള്ള ശക്തമായ അടിത്തറയായി മാറുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും പാക് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഹോർമുസ് കടലിടുക്കിന് സമീപമുള്ള വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ടെത്തിയ നിരവധി ഇറാനിയൻ ഡ്രോണുകൾ വെടിവെച്ചിട്ടതായി അമേരിക്കൻ സെൻട്രൽ കമാൻഡ് അവകാശപ്പെട്ട് മണിക്കൂറുകൾക്ക് ശേഷമാണ് ഈ നിർണ്ണായക പ്രഖ്യാപനം പുറത്തുവരുന്നത്. സമാധാന കരാർ ഉടൻ ഒപ്പിടാനുള്ള സാധ്യത 85 ശതമാനമാണെന്ന് ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വെള്ളിയാഴ്ച വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ഇറാന്റെ ഔദ്യോഗിക ടെലിവിഷനിലൂടെ വാർത്ത സ്ഥിരീകരിച്ചു. ഫെബ്രുവരിയിൽ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാനുള്ള കരാർ അരികിലെത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ആവർത്തിച്ചു.

പുതിയ കരാർ പ്രകാരം അന്താരാഷ്ട്ര സമുദ്ര ഗതാഗതത്തിനായി ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നുകൊടുക്കാനും, അമേരിക്ക മരവിപ്പിച്ചു നിർത്തിയിരുന്ന ഇറാന്റെ കോടിക്കണക്കിന് ഡോളറിന്റെ സ്വത്തുക്കൾ വിട്ടുനൽകാനും ധാരണയായിട്ടുണ്ട്. പകരമായി, ഇറാന്റെ ആണവോർജ്ജ സമ്പുഷ്ടീകരണ പദ്ധതികൾക്ക് കർശന നിയന്ത്രണമേർപ്പെടുത്താനുള്ള യുഎസ്-ഇസ്രായേൽ നീക്കം ഭാഗികമായെങ്കിലും നടപ്പായേക്കും. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ യുറേനിയം സമ്പുഷ്ടീകരണത്തെക്കുറിച്ചുള്ള കൂടുതൽ ചർച്ചകൾ ഇടക്കാല കരാർ ഒപ്പിട്ടതിന് ശേഷമായിരിക്കും നടക്കുക.

വെള്ളിയാഴ്ച പുലർച്ചെ ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തുമെന്നായിരുന്നു കഴിഞ്ഞദിവസം ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നത്. എന്നാൽ, സമാധാന കരാറിലേക്ക് ഇരുപക്ഷവും അടുത്ത സാഹചര്യത്തിൽ ആക്രമണം താൽക്കാലികമായി നിർത്തിവെക്കുന്നതായി അവസാന നിമിഷം ട്രംപ് അറിയിക്കുകയായിരുന്നു.

കരാറിന്റെ വലിയൊരു ഭാഗം സംബന്ധിച്ച് അവസാനവട്ട ധാരണയായെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയതോടെ 105 ദിവസം പിന്നിട്ട പശ്ചിമേഷ്യൻ യുദ്ധം അവസാനിക്കുമെന്ന ഉറപ്പായി. ആദ്യഘട്ടത്തിൽ 60 ദിവസത്തെ സമ്പൂർണ്ണ വെടിനിർത്തലാണുണ്ടാവുക. ഈ ദിവസങ്ങളിൽ ഇരുരാജ്യങ്ങളും ചേർന്ന് അന്തിമ കരാറിന് കൃത്യമായ രൂപം നൽകും. നേരത്തെ ഏപ്രിൽ എട്ടിന് ഇരു രാജ്യങ്ങളും വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചിരുന്നെങ്കിലും, ലബനാനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന ഇറാന്റെ വ്യവസ്ഥ ഇസ്രായേൽ തുടർച്ചയായി ലംഘിച്ചതാണ് ഹോർമുസ് കടലിടുക്കിൽ വീണ്ടും യുദ്ധം രൂക്ഷമാകാൻ കാരണമായത്. കരാർ യാഥാർത്ഥ്യമാകുന്നതോടെ ആഗോള എണ്ണ പ്രതിസന്ധിക്ക് വലിയ ആശ്വാസമാകും.

Story Summary: Pakistan PM Shehbaz Sharif announced that a historic US-Iran peace treaty will be finalized and electronically signed within the next 24 hours. The deal, confirmed by Trump’s administration and Iranian Foreign Minister Abbas Araghchi, includes opening the Strait of Hormuz and unfreezing Iranian assets in exchange for limits on Iran’s nuclear enrichment, bringing an end to the 105-day-old war.

WhatsApp Channel Banner

Latest updates

ധർമ്മേന്ദ്ര പ്രധാൻ്റെ രാജിയിൽ വിട്ടുവീഴ്ചയില്ല:സോനം വാങ്‌ചുക്കിൻ്റെ നിരാഹാര സമരം...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കും പരീക്ഷാ ചോർച്ചയ്ക്കുമെതിരെ 26 ദിവസമായി നടത്തിവന്ന നിരാഹാര സമരം കേന്ദ്ര സർക്കാരിൽ നിന്ന് രേഖാമൂലം ഉറപ്പ് ലഭിച്ചതോടെ സോനം വാങ്ചുക് അവസാനിപ്പിച്ചു. ഡൽഹി മേദാന്ത ആശുപത്രിയിൽ വെച്ച്...

വന്ദേമാതരത്തെ അപമാനിച്ചാൽ 3 വർഷം വരെ തടവ്: നിയമഭേദഗതി...

ന്യൂഡൽഹി: ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നതോ അപമാനിക്കുന്നതോ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച ബിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് രാജ്യസഭയിൽ...

CJP ഐക്യദാർഢ്യ സദസ്സ്: റാപ്പർ വേടൻ്റെ പരിപാടിക്കെതിരെ കേസ്,...

കൊച്ചി: നീറ്റ് പരീക്ഷാ വിവാദത്തിൽ പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് കൊച്ചി പനമ്പള്ളി നഗറിൽ സംഘടിപ്പിച്ച സി.ജെ.പി ഐക്യദാർഢ്യ സദസ്സിൽ റാപ്പർ വേടന്റെ മാനേജരടക്കം 99 പേർക്കെതിരെ കേസെടുത്ത് പൊലീസ്. വേടന്റെ...

മുത്തശ്ശിയുടെ വേർപാട് താങ്ങാനായില്ല: ശ്മശാനത്തിലെ ദഹന ചൂളയിലേക്ക് ചാടി...

കൊൽക്കത്ത: ചെറുപ്പം മുതൽ ഒപ്പം വളർത്തിയ മുത്തശ്ശിയുടെ മരണം സൃഷ്ടിച്ച തീരാവേദനയിൽ ദഹന ചൂളയിലേക്ക് ചാടി ജീവനൊടുക്കാൻ പേരക്കുട്ടിയുടെ ശ്രമം. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലുള്ള നബദീപിലെ ശാന്തിപുർ വൈദ്യുത ശ്മശാനത്തിലാണ് നാടകീയ...

കുടുംബ സ്വത്ത് തർക്കം: ഹൈദരാബാദിൽ അമ്മായിയമ്മയെ കത്തികൊണ്ട് കുത്തിക്കൊല്ലാൻ...

ഹൈദരാബാദ്: കുടുംബ സ്വത്തിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അമ്മായിയമ്മയെ കത്തികൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ച മരുമകളെ സികുന്ദരാബാദിലെ ചിലക്കൽഗുഡ പോലീസ് അറസ്റ്റ് ചെയ്തു. ഇരുകുല ബസ്തിയിൽ താമസിക്കുന്ന ഡി. വിജയലക്ഷ്മി (33) എന്ന യുവതിയാണ് അറസ്റ്റിലായത്....

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....