തൃശൂർ: ആനക്കല്ലിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. ഇന്ന് രാവിലെയാണ് സംഭവം, ശിവപ്രസാദാണ് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. ജോലിയ്ക്ക് പോകാനായി തയ്യാറെടുക്കുന്നതിനിടെ മുറിയിൽ വെച്ച് ഉണ്ണിമായയെ ശിവപ്രസാദ് കഴുത്തുഞെരിക്കുകയായിരുന്നു.(Husband strangles woman to death in Thrissur, Accused in custody)
രാവിലെ ദമ്പതികൾക്കിടയിൽ തർക്കമുണ്ടായതായാണ് വിവരം. ശിവപ്രസാദിന്റെ അമ്മയുടെ നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തുമ്പോഴേക്കും ഉണ്ണിമായ...
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട്പുര അപകടത്തിന്റെ കാരണം കണ്ടെത്തുന്നത് അതീവ ശ്രമകരമാണെന്ന് ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ് സി. എൻ. രാമചന്ദ്രൻ നായർ. ദുരന്തത്തിൽ പ്രധാന തെളിവുകൾ നൽകേണ്ടിയിരുന്ന 17 പേർ മരിച്ചുപോയ സാഹചര്യത്തിലാണ് അന്വേഷണം സങ്കീർണ്ണമാകുന്നത്. (Detailed statements will be taken from those undergoing treatment, Judicial Commission on Mundathikode tragedy)
അപകടത്തിൽ...
തൃശൂർ: ഗുരുവായൂർ മണ്ഡലത്തെ ബിജെപിയുടെ സി-ക്ലാസ് മണ്ഡലമെന്ന് വിളിച്ച് പരിഹസിക്കുന്നവർക്ക് മെയ് നാലിന് മറുപടി ലഭിക്കുമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ. വോട്ടെണ്ണൽ കഴിയുമ്പോൾ ഗുരുവായൂർ 24 കാരറ്റ് അസ്സൽ എ-ക്ലാസ് മണ്ഡലമാണെന്ന് എല്ലാവർക്കും ബോധ്യപ്പെടുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അവകാശപ്പെട്ടു.(They will realize that Guruvayur is a 24-carat genuine A-class constituency...
തൃശൂർ: കുന്നംകുളം നഗരസഭയിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമാകുന്നു. പാർട്ടി തീരുമാനം ലംഘിച്ച അഞ്ച് കൗൺസിലർമാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഒരുങ്ങുകയാണ്. (Fight intensifies in Kunnamkulam Congress, DCC to take action against 5 councilors )
പ്രതിസന്ധി പരിഹരിക്കാൻ പ്രാദേശിക...
തൃശ്ശൂർ: പൂരനഗരിയിലെ ആഘോഷങ്ങൾക്ക് ഇന്ന് ഉച്ചയോടെ തിരശ്ശീല വീണു. പൂരദിനം ലോകത്തിന്റേതാണെങ്കിൽ പകൽപൂരം തൃശ്ശൂർക്കാരുടെ സ്വന്തം ആഘോഷമായിരുന്നു. പടിഞ്ഞാറെ നടയിൽ നടന്ന ഉപചാരം ചൊല്ലിപ്പിരിയൽ ചടങ്ങോടെയാണ് പൂരത്തിന് ഔദ്യോഗികമായി സമാപനമായത്.(World-famous Thrissur Pooram concludes; Paramekkavu and Thiruvambady bid farewell)
രാവിലെ ഏഴരയോടെ പാറമേക്കാവ് ഭഗവതി പതിനഞ്ച് ആനകളുടെ അകമ്പടിയോടെ മണികണ്ഠനാലിൽ നിന്ന് എഴുന്നള്ളി....
തൃശൂർ: കേരളത്തിൽ ആദ്യമായി വിമാനമാർഗ്ഗം ഹൃദയമെത്തിച്ച് നടത്തിയ ശസ്ത്രക്രിയയിലൂടെ പുതുജീവൻ ലഭിച്ച ചാലക്കുടി പരിയാരം സ്വദേശി മാത്യു അച്ചാടൻ അന്തരിച്ചു. പത്ത് വർഷം മുൻപാണ് മാത്യുവിന്റെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്. പുലർച്ചെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു.(Kerala's first air ambulance heart transplant surgery,...
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൃശൂർ സ്വദേശി രാകേഷ് മരണത്തിന് കീഴടങ്ങി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു അദ്ദേഹം. 85 ശതമാനത്തിലധികം പൊള്ളലേറ്റ രാകേഷിന്റെ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു.(Mundathikode tragedy, One more person dies, death toll reaches 17)
സ്ഫോടനത്തിൽ പരിക്കേറ്റ മറ്റുചിലരും മരണത്തിന്...
തൃശൂർ: മേളപ്പെരുക്കങ്ങൾക്കും വർണ്ണക്കാഴ്ചകൾക്കും വിട നൽകിക്കൊണ്ട് ശക്തന്റെ തട്ടകത്തിൽ തൃശൂർ പൂരം ഇന്ന് സമാപിക്കും. പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാർ വടക്കുന്നാഥന്റെ സന്നിധിയിൽ വെച്ച് ഉപചാരം ചൊല്ലി പിരിയുന്നതോടെ ഈ വർഷത്തെ പൂരാഘോഷങ്ങൾക്ക് ഔദ്യോഗികമായി തിരശ്ശീല വീഴും.(Thrissur Pooram concludes today after a series of musical wonders, Now an year long waiting...
തൃശ്ശൂർ: കനത്ത ചൂടിനെ അവഗണിച്ചും ആയിരങ്ങൾ ഒഴുകിയെത്തിയതോടെ തൃശ്ശൂർ പൂരം ആവേശത്തിന്റെ കൊടുമുടിയിൽ. ഘടകപൂരങ്ങളുടെ വരവും തിരുവമ്പാടിയുടെ വിശ്വപ്രസിദ്ധമായ മഠത്തിൽ വരവ് പഞ്ചവാദ്യവും പൂർത്തിയായതോടെ പൂരപ്രേമികൾ ഇനി വടക്കുന്നാഥ ക്ഷേത്രത്തിലെ ഇലഞ്ഞിത്തറ മേളത്തിനായുള്ള കാത്തിരിപ്പിലാണ്.(Thrissur Pooram continues despite the scorching heat, spreading a sense of enjoyment)
വെയിലേൽക്കാതെ ആദ്യം വടക്കുന്നാഥ സന്നിധിയിലെത്തിയ...
ന്യൂഡൽഹി: ഇന്ത്യയിൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രി പദത്തിലിരുന്ന നേതാവെന്ന ചരിത്രനേട്ടത്തിലേക്ക് നരേന്ദ്ര മോദി. ജൂൺ 10-ന് അദ്ദേഹം പ്രധാനമന്ത്രി പദത്തിൽ...