തിരുവനന്തപുരം: സംസ്ഥാനത്ത് എ.ഐ ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തടസ്സമില്ലാതെ തുടരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അറിയിച്ചു. ചില ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, അവ മാറ്റിസ്ഥാപിക്കുന്ന കാര്യം അടിയന്തരമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. (AI Camera Fines To Continue, says Transport Minister CP John)
രാഷ്ട്രീയ സംഘടനകളുടെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും മന്ത്രി പ്രതികരിച്ചു. ഭക്ഷണം നൽകുന്നതിൽ തെറ്റില്ലെന്നും, തന്റെ വീട്ടിൽ നിന്നും ഭക്ഷണം കൊടുത്തയക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളെ രാഷ്ട്രീയവൽക്കരിക്കരുത് എന്നും അത് ഒഴിവാക്കേണ്ടത് സംഘാടകരുടെ ഉത്തരവാദിത്വമാണെന്നും സി.പി. ജോൺ കൂട്ടിച്ചേർത്തു.
Story Summary
Transport Minister C. P. John confirmed that AI camera traffic surveillance and fining will continue smoothly in Kerala, warning commuters not to violate traffic rules based on rumors. He commented that charity food distribution programs should not be commercialized or politicized.


