Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeKeralaകേരളത്തെ ഞെട്ടിച്ച് വീണ്ടും ആനക്കലി: കൂടൽമാണിക്യം ക്ഷേത്രത്തിൽ ആനയിടഞ്ഞു, പാപ്പാനെ ചവിട്ടിക്കൊന്നു,...

കേരളത്തെ ഞെട്ടിച്ച് വീണ്ടും ആനക്കലി: കൂടൽമാണിക്യം ക്ഷേത്രത്തിൽ ആനയിടഞ്ഞു, പാപ്പാനെ ചവിട്ടിക്കൊന്നു, ഒന്നാം പാപ്പാന് പരിക്കേറ്റു | Elephant attack

🎙️ Latest Podcast

തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനെത്തിച്ച ആനയിടഞ്ഞ് പാപ്പാൻ കൊല്ലപ്പെട്ടു. രണ്ടാം പാപ്പാൻ പാലക്കാട് സ്വദേശി ശ്രീക്കുട്ടൻ (25) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ ദേവസ്വം പറമ്പായ കൊട്ടിലായ്ക്കലിലായിരുന്നു സംഭവം. ‘വാഴ്‌വാടി കാശിനാഥൻ’ എന്ന ആനയാണ് അക്രമാസക്തനായത്.(Another elephant attack shocks Kerala, Elephant attack in Koodalmanikyam Temple, tramples and kills mahout )

കഴിഞ്ഞ ദിവസം രാത്രി നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെ ഈ ആന വിരണ്ടിരുന്നു. അന്ന് രണ്ട് പേർക്ക് വീണ് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് പാപ്പാൻമാർ ആനയെ നിയന്ത്രിച്ച് കൊട്ടിലായ്ക്കൽ പറമ്പിൽ തളച്ചു. എന്നാൽ ഇന്ന് ഉച്ചയോടെ വീണ്ടും അക്രമാസക്തനായ ആന, തളച്ചിരുന്ന പറമ്പിലെ താൽക്കാലിക ഷെഡ് തകർക്കുകയും പാപ്പാൻമാരെ ആക്രമിക്കുകയുമായിരുന്നു.

ആക്രമണത്തിൽ ഒന്നാം പാപ്പാൻ അമലിന് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും നെഞ്ചിന് ചവിട്ടേറ്റ ശ്രീക്കുട്ടൻ മരണത്തിന് കീഴടങ്ങി. അമൽ നിലവിൽ ചികിത്സയിലാണ്. ഉത്സവ പറമ്പിൽ ആന വീണ്ടും അക്രമാസക്തനായത് വലിയ പരിഭ്രാന്തി പരത്തി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.