തൃശൂർ: ആനക്കല്ലിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. ഇന്ന് രാവിലെയാണ് സംഭവം, ശിവപ്രസാദാണ് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. ജോലിയ്ക്ക് പോകാനായി തയ്യാറെടുക്കുന്നതിനിടെ മുറിയിൽ വെച്ച് ഉണ്ണിമായയെ ശിവപ്രസാദ് കഴുത്തുഞെരിക്കുകയായിരുന്നു.(Husband strangles woman to death in Thrissur, Accused in custody)
രാവിലെ ദമ്പതികൾക്കിടയിൽ തർക്കമുണ്ടായതായാണ് വിവരം. ശിവപ്രസാദിന്റെ അമ്മയുടെ നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തുമ്പോഴേക്കും ഉണ്ണിമായ അവശനിലയിലായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൃത്യത്തിന് ശേഷം വീടുവിട്ടുപോയ ശിവപ്രസാദിനെ അയ്യന്തോളിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റി.

