പത്തനംതിട്ട: പത്തനംതിട്ട റാന്നി വയലത്തലയിൽ കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസ്സുകാരി ഷോക്കേറ്റ് മരിച്ചു. ബിനോയ്-സാന്ദ്ര ദമ്പതികളുടെ മകൾ അവന്തികയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സാന്ദ്രയുടെ തറവാട്ടു വീട്ടിൽ വെച്ചായിരുന്നു സംഭവം നടന്നത്.(Pathanamthitta electrocution accident, Three Year Old Girl Dies Of Electrocution In Ranni)
അമ്മ കുളിക്കാൻ കയറിയ സമയത്ത് മുറിക്കുള്ളിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അവന്തിക. കുളി കഴിഞ്ഞ് തിരികെയെത്തിയ അമ്മ കുട്ടി അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ട് അടുത്തേക്ക് ചെന്നപ്പോഴാണ് കുട്ടിയെ തൊട്ട ഉടൻ അമ്മയ്ക്കും ഷോക്കേറ്റത്. ഉടൻ തന്നെ കുട്ടിയെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Story Summary
A three-year-old girl, Avantika, tragically died of electrocution while playing at her maternal home in Ranni, Pathanamthitta. Though she was rushed to the nearby Taluk hospital after her mother found her unconscious, doctors could not save her life.


