Snake

കുറ്റിപ്പുറത്ത് ബസിനുള്ളിൽ പാമ്പിനെ കണ്ടെത്തി; ഡ്രൈവർ സീറ്റിന് സമീപം പാമ്പിനെ കണ്ട് ജീവനക്കാർ പരിഭ്രാന്തരായി | Snake Found In Private Bus

മലപ്പുറം: കുറ്റിപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിനുള്ളിൽ പാമ്പിനെ കണ്ടെത്തിയത് ജീവനക്കാരുടെയും നാട്ടുകാരുടെയും ഇടയിൽ വലിയ ആശങ്ക പരത്തി. 'കുവൈറ്റ്' എന്ന് പേരുള്ള ബസിലാണ് സംഭവം നടന്നത് (Snake Found In Private Bus). രാത്രിയിലെ സർവീസ് അവസാനിപ്പിച്ച് ബസ് നിർത്തിയിട്ട ശേഷം ജീവനക്കാർ പതിവ് പരിശോധന നടത്തുന്നതിനിടയിലാണ് ഡ്രൈവർ സീറ്റിന് സമീപത്തായി...

ചെറായിയിൽ വിനോദസഞ്ചാരിക്ക് പാമ്പുകടിയേറ്റു | Snake

കൊച്ചി: ചെറായി ബീച്ചിന് സമീപത്തെ റിസോർട്ടിൽ താമസിക്കാനെത്തിയ കോയമ്പത്തൂർ സ്വദേശിനി ശർമിളയ്ക്കാണ് പാമ്പുകടിയേറ്റത്. ഞായറാഴ്ച രാവിലെ എട്ട് മണിയോടെ റിസോർട്ടിലെ പുൽത്തകിടിയിൽ ഇരിക്കുമ്പോഴായിരുന്നു സംഭവം. (Tourist bitten by snake in Cherai, Doctors say health condition is stable ) ഭർത്താവ് വരുൺ, മകൾ വർഷ എന്നിവർക്കൊപ്പമാണ് ശർമിള ചെറായി സന്ദർശനത്തിനെത്തിയത്. പാമ്പുകടിയേറ്റ...

പാമ്പ് ഭീതിയിൽ കേരളം: കുറ്റ്യാടിയിൽ വീടിനുള്ളിൽ 5 വെള്ളിക്കെട്ടൻ പാമ്പുകൾ, കുട്ടികൾ ഉറങ്ങിക്കിടന്ന കിടക്കയിലും പാമ്പ്, കോഴിക്കോട് 2 പേർക്ക് പാമ്പ് കടിയേറ്റു | Snake

കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പാമ്പ് ശല്യം അതിരൂക്ഷമാകുന്നു. കുറ്റ്യാടിയിൽ വീടിനുള്ളിൽ നിന്ന് അഞ്ച് വിഷപ്പാമ്പുകളെ പിടികൂടിയപ്പോൾ, പേരാമ്പ്രയിലും പൂനൂരിലും രണ്ട് പേർക്ക് പാമ്പുകടിയേറ്റു.(Kerala in a state of snake fear, 5 snakes found inside a house in Kozhikode ) കുറ്റ്യാടി മീത്തലെ കാപ്പുമ്മൽ രമേശിന്റെ വീട്ടിലാണ് അതീവ വിഷമുള്ള...

പത്തനംതിട്ടയിൽ യുവാവിന് പാമ്പ് കടിയേറ്റു: ഉപകരണങ്ങൾക്കിടയിൽ ഒളിച്ചിരുന്നത് അണലിയെന്ന് പ്രാഥമിക നിഗമനം | Snake

പത്തനംതിട്ട: ജില്ലയിൽ പാമ്പ് കടി ഏൽക്കുന്നവരുടെ എണ്ണം വർധിക്കുന്നു. മല്ലപ്പള്ളി മുരണിയിൽ വെൽഡിങ് തൊഴിലാളിയായ രതീഷിനാണ് ഇന്ന് പാമ്പ് കടിയേറ്റത്. കൈവിരലിന് പരിക്കേറ്റ ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Man was bitten by a snake in Pathanamthitta, suspected to be viper ) ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ...

മുപ്പത് കുരുന്നുകൾക്ക് കാവലായി ‘കാളി’; വിഷപ്പാമ്പിനോട് പൊരുതി ജീവൻ വെടിഞ്ഞ നായയ്ക്ക് നാടിന്റെ കണ്ണീരാഞ്ജലി | Kali Dog Saves 30 Students Odisha

  ഭുവനേശ്വർ: ഒഡീഷയിലെ മയൂർഭഞ്ജ് ജില്ലയിലുള്ള ധീരാകുല ഗ്രാമത്തിലെ ശ്രീ ജഗന്നാഥ് ശിശു വിദ്യാ മന്ദിർ സ്‌കൂളിൽ നടന്നത് സിനിമാക്കഥകളെ വെല്ലുന്ന ധീരമായ ഒരു പോരാട്ടമാണ്. സ്‌കൂൾ മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന മുപ്പതോളം കിന്റർഗാർഡൻ വിദ്യാർത്ഥികളെ ഉഗ്രവിഷമുള്ള പാമ്പിൽ നിന്നും രക്ഷിക്കാൻ 'കാളി' എന്ന തെരുവുനായ സ്വന്തം ജീവൻ ബലിനൽകി (Kali Dog Saves 30 Students...

പാമ്പിൻ്റെ ഉറവിടം കണ്ടെത്താനായില്ല: ആൽജോയുടെ വീട്ടിൽ തറ പൊളിച്ചുള്ള പരിശോധന അവസാനിപ്പിച്ചു, മകനെ അതേ വീട്ടിലേക്ക് തിരികെ കൊണ്ടുവരില്ലെന്ന് മാതാപിതാക്കൾ | Snake

തൃശ്ശൂർ: കോടാലിയിൽ ഉറങ്ങിക്കിടന്ന സഹോദരങ്ങളെ പാമ്പ് കടിക്കുകയും ഒരാൾ മരിക്കുകയും ചെയ്ത വീട്ടിൽ വനംവകുപ്പിന്റെ പ്രത്യേക 'സർപ്പ' ടീം നടത്തിയ പരിശോധനകൾ അവസാനിപ്പിച്ചു. വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ചു നടത്തിയ വിശദമായ പരിശോധനയിലും പാമ്പുകളുടെ ഉറവിടം കണ്ടെത്താൻ സാധിച്ചില്ല. എന്നാൽ, പ്രദേശത്ത് വനംവകുപ്പിന്റെ നിരീക്ഷണം തുടരും.(Unable to find source of snake,...

പാമ്പിനെ പാൻ്റിൻ്റെ പോക്കറ്റിലിട്ട് യുവാവ്: ഒടുവിൽ പാമ്പിൻ്റെ കടിയേറ്റു | Snake

മലപ്പുറം: ജീവനുള്ള പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിൽ ചുറ്റിനടന്ന യുവാവിന് പാമ്പ് കടിയേറ്റു. മലപ്പുറം ഒതായിയിൽ ഇന്നലെയാണ് സിനിമാ സ്റ്റൈലിലുള്ള ഈ വിചിത്ര സംഭവം അരങ്ങേറിയത്. (Man keeps snake in his pants pocket, Finally bitten by snake) പാമ്പ് കടിയേറ്റ ഇതര സംസ്ഥാന തൊഴിലാളിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

ആശ്വാസമായി അനോഷിൻ്റെ തിരിച്ചുവരവ്: പാമ്പ് കടിയേറ്റ കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി, ഭക്ഷണം കഴിച്ചു തുടങ്ങി | Snake

തൃശ്ശൂർ: കോടാലിയിൽ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ സഹോദരങ്ങളിൽ ഒരാളായ അനോഷിന്റെ ആരോഗ്യനിലയിൽ പുരോഗതി. ചികിത്സയിലുള്ള അനോഷ് ഭക്ഷണം കഴിച്ചു തുടങ്ങിയതായും കൈകാലുകൾ ചലിപ്പിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.(The health of the snake-bitten child is improving, he has started eating) നില ഗുരുതരമായിരുന്ന അനോഷിനെ ഇന്നലെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു. കുട്ടിയുടെ ബോധം തെളിഞ്ഞതും മരുന്നുകളോട്...

തൃശൂരിൽ വീണ്ടും വില്ലനായി പാമ്പ്: രണ്ടര വയസ്സുകാരന് പാമ്പ് കടിയേറ്റു | Snake

തൃശൂർ: വാണിയംപാറയിൽ രണ്ടര വയസ്സുകാരന് പാമ്പ് കടിയേറ്റു. കൊമ്പഴ മാളിയേക്കൽ വീട്ടിൽ ശ്യാം പീറ്ററിന്റെ മകൻ ആദമിനാണ് പാമ്പുകടിയേറ്റത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Snake becomes villain again in Thrissur, Two-and-a-half-year-old boy bitten by snake ) രാവിലെ വീടിനുള്ളിലെ ശുചിമുറിയിൽ വെച്ചാണ് കുട്ടിയെ പാമ്പ് കടിച്ചത്. അതീവ വിഷമുള്ള ശംഖുവരയൻ പാമ്പാണ് കുട്ടിയെ...

പാമ്പ് കടിയേറ്റ അനോജിൻ്റെ ആരോഗ്യനിലയിൽ പുരോഗതി, കണ്ണ് തുറന്നു, നിർദേശങ്ങളോട് പ്രതികരിക്കുന്നു: മെഡിക്കൽ ബുള്ളറ്റിൻ | Snake

തൃശൂർ: പാമ്പുകടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന പത്തു വയസ്സുകാരൻ അനോജ് ബോധം വീണ്ടെടുത്തു. കുട്ടി കണ്ണ് തുറന്നതായും ഡോക്ടർമാരുടെ നിർദേശങ്ങളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. വിഷം നാഡീവ്യൂഹത്തെ ബാധിച്ചതിനെത്തുടർന്ന് കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു.(Snake-bitten boy's health improves, responding to instructions, says Medical Bulletin) കുട്ടി നിർദ്ദേശങ്ങളോട് പ്രതികരിക്കുന്നുണ്ട്....
- Advertisement -spot_img

Latest News

ബദരീനാഥ് ക്ഷേത്രത്തിലെ തട്ടിപ്പ്: സസ്‌പെൻഷനിലായിരുന്ന ക്ഷേത്ര കമ്മിറ്റി ജീവനക്കാരൻ അറസ്റ്റിൽ | Badrinath temple theft

ന്യൂഡൽഹി: ബദരീനാഥ് ക്ഷേത്രത്തിലെ തട്ടിപ്പിൽ സസ്‌പെൻഷനിലായിരുന്ന ബദരീനാഥ്-കേദാർനാഥ് ടെമ്പിൾ കമ്മിറ്റി ജീവനക്കാരൻ പ്രമോദ് നൗട്ടിയാലിനെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനായി ഇയാളെ ബദരീനാഥിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്നും...
- Advertisement -spot_img