മലപ്പുറം: ജീവനുള്ള പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിൽ ചുറ്റിനടന്ന യുവാവിന് പാമ്പ് കടിയേറ്റു. മലപ്പുറം ഒതായിയിൽ ഇന്നലെയാണ് സിനിമാ സ്റ്റൈലിലുള്ള ഈ വിചിത്ര സംഭവം അരങ്ങേറിയത്. (Man keeps snake in his pants pocket, Finally bitten by snake)
പാമ്പ് കടിയേറ്റ ഇതര സംസ്ഥാന തൊഴിലാളിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒതായി അങ്ങാടിയിൽ ആണ് നാട്ടുകാരെ മുൾമുനയിൽ നിർത്തിയ സംഭവങ്ങൾ നടന്നത്. കടിയേറ്റ ഉടൻ ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

