തൃശൂർ: പാമ്പുകടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന പത്തു വയസ്സുകാരൻ അനോജ് ബോധം വീണ്ടെടുത്തു. കുട്ടി കണ്ണ് തുറന്നതായും ഡോക്ടർമാരുടെ നിർദേശങ്ങളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. വിഷം നാഡീവ്യൂഹത്തെ ബാധിച്ചതിനെത്തുടർന്ന് കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു.(Snake-bitten boy’s health improves, responding to instructions, says Medical Bulletin)
കുട്ടി നിർദ്ദേശങ്ങളോട് പ്രതികരിക്കുന്നുണ്ട്. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും വെന്റിലേറ്റർ സഹായം തുടരും. കുട്ടിയെ അതീവ ജാഗ്രതയോടെ നിരീക്ഷിക്കുമെന്ന് മെഡിക്കൽ സംഘം വ്യക്തമാക്കി.
പാമ്പുകടിയേറ്റ് അനോജിന്റെ സഹോദരൻ എട്ടു വയസ്സുകാരൻ ആൽജോ മരണപ്പെട്ടിരുന്നു. മൃതദേഹം പൊതുദർശനത്തിന് വെച്ച സമയത്ത് വീടിനുള്ളിൽ നിന്ന് വീണ്ടും പാമ്പിനെ കണ്ടെത്തിയത് വലിയ വാർത്തയായിരുന്നു. അനോജിന്റെ ആരോഗ്യനിലയിലുണ്ടായ മാറ്റം വലിയ ആശ്വാസമാണ് നൽകുന്നത്.

