HomeKeralaപത്തനംതിട്ടയിൽ യുവാവിന് പാമ്പ് കടിയേറ്റു: ഉപകരണങ്ങൾക്കിടയിൽ ഒളിച്ചിരുന്നത് അണലിയെന്ന് പ്രാഥമിക നിഗമനം...

പത്തനംതിട്ടയിൽ യുവാവിന് പാമ്പ് കടിയേറ്റു: ഉപകരണങ്ങൾക്കിടയിൽ ഒളിച്ചിരുന്നത് അണലിയെന്ന് പ്രാഥമിക നിഗമനം | Snake

പത്തനംതിട്ട: ജില്ലയിൽ പാമ്പ് കടി ഏൽക്കുന്നവരുടെ എണ്ണം വർധിക്കുന്നു. മല്ലപ്പള്ളി മുരണിയിൽ വെൽഡിങ് തൊഴിലാളിയായ രതീഷിനാണ് ഇന്ന് പാമ്പ് കടിയേറ്റത്. കൈവിരലിന് പരിക്കേറ്റ ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Man was bitten by a snake in Pathanamthitta, suspected to be viper )

ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ രതീഷ് തന്റെ വെൽഡിങ് ഉപകരണങ്ങൾ മുറിക്കുള്ളിൽ എടുത്തു വയ്ക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്. നേരത്തെ തന്നെ മുറിയിലുണ്ടായിരുന്ന ഉപകരണങ്ങൾക്കിടയിൽ പാമ്പ് ഒളിച്ചിരിക്കുകയായിരുന്നു എന്നാണ് കരുതുന്നത്. കൈവിരലിൽ കടിയേറ്റ ഉടൻ തന്നെ രതീഷ് പാമ്പിനെ കുടഞ്ഞെറിയുകയും വീട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു.

കടിയേറ്റത് അണലിയാണെന്നാണ് പ്രാഥമിക നിഗമനം. പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാമ്പ് കടിയേൽക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നാല് പേർക്കാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പാമ്പ് കടിയേറ്റത്.

Clickable Info Box