നോയിഡയിലെ മാമുറ ഗ്രാമത്തിലുള്ള പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ രണ്ടുപേർ മരിച്ചു. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ പാർക്കിംഗ് ഏരിയയിൽ വെച്ച് ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുന്നതിനിടെയുണ്ടായ തീപ്പൊരിയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം (Noida Fire Incident). പാർക്കിംഗിലുണ്ടായിരുന്ന മറ്റ് പെട്രോൾ വാഹനങ്ങളിലേക്കും തീ അതിവേഗം വ്യാപിക്കുകയും കെട്ടിടത്തിലുടനീളം കനത്ത പുക നിറയുകയും ചെയ്തു.
സെക്ടർ...
വയനാട്: വയനാട് കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. ഹിമാചൽ സ്വദേശി വിക്രം റാണയുടേതാണ് മൃതദേഹം. അപകടസ്ഥലമായ മീനാക്ഷി പാലത്തിന് 150 മീറ്റർ താഴെ, പുഴയോട് ചേർന്നുള്ള ഏലത്തോട്ടത്തിലെ കുളത്തിൽ നിന്നാണ് ഫയർഫോഴ്‌സ് സംഘം മൃതദേഹം കണ്ടെടുത്തത്. ഇതോടെ ദിവസങ്ങളായി തുടർന്നു വന്നിരുന്ന തിരച്ചിൽ നടപടികൾ...
വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ കൺസ്ട്രക്ഷൻ മാനേജർ വിക്രം റാണയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും ഊർജിതമായി തുടരുന്നു. അപകടം നടന്ന രണ്ടാം സോണും സമീപത്തെ പുഴയും കേന്ദ്രീകരിച്ചാണ് തെരച്ചിൽ പുരോഗമിക്കുന്നത് (Kalladi Landslide Rescue Operation). മുൻ ദിവസങ്ങളിൽ നടത്തിയ വിശദമായ പരിശോധനകളിൽ ഫലമുണ്ടായില്ലെങ്കിലും, പ്രതീക്ഷ കൈവിടാതെ രക്ഷാപ്രവർത്തകർ പരിശോധന തുടരുകയാണ്. ഗതാഗതത്തിരക്ക്...
വിയറ്റ്‌നാമിലെ ഫു കുവോക് ദ്വീപിന് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 15 ഇന്ത്യൻ വിനോദസഞ്ചാരികൾ മരിച്ചു. ശനിയാഴ്ചയാണ് വിയറ്റ്‌നാമിലെ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ ഫു കുവോക്കിന് സമീപമുള്ള ഹോൺ മേ റൂട്ട് എൻഗോയി ദ്വീപിന് അടുത്തു വെച്ച് അപകടം നടന്നത് (Vietnam Boat Accident). 32 ഇന്ത്യൻ വിനോദസഞ്ചാരികളും നാല്...
തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗമായ തമ്പാനൂരിലെ പ്രമുഖ ഹോട്ടലായ ഹൈലാൻഡ് ഹോട്ടലിൽ വൻ തീപ്പിടിത്തം. ഹോട്ടൽ സമുച്ചയത്തിന്റെ ആറാം നിലയിലാണ് പെട്ടെന്ന് വലിയ രീതിയിൽ തീ പടർന്നുപിടിച്ചത്. ആറാം നിലയിലുള്ള അടുക്കള (Major Fire Outbreak Highland Hotel Thampanoor) ഭാഗത്തുനിന്നാണ് ഷോർട്ട് സർക്യൂട്ട് കാരണം തീ പടർന്നതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന സൂചന. കെട്ടിടത്തിന്...
പൂനെ ജില്ലയിലെ പിംപ്രി ചിഞ്ച്‌വാഡിൽ കനത്ത മഴയെത്തുടർന്ന് മാലിന്യക്കൂമ്പരം ഇടിഞ്ഞുവീണ് കെട്ടിടം തകർന്നു. അപകടത്തിൽ 15 ഓളം പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ (Pune building collapse). മോഷിയിൽ സ്ഥിതി ചെയ്യുന്ന മൂന്നുനില കെട്ടിടമാണ് അപകടത്തിൽപ്പെട്ടത്. നഗരസഭയുടെ മാലിന്യ സംസ്കരണ കരാർ ഏറ്റെടുത്തിട്ടുള്ള സ്വകാര്യ കമ്പനിയുടെ ഭരണനിർവ്വഹണ ഓഫീസായിരുന്നു ഇത്.
വർഷങ്ങളായി കെട്ടിക്കിടക്കുന്ന കൂറ്റൻ മാലിന്യ...
തിരുവനന്തപുരം: കല്ലിയൂരിൽ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകർന്ന് 15 അടിയോളം താഴ്ചയുള്ള കുഴിയിൽ വീണ വയോധികയെ വിഴിഞ്ഞം അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി. കല്ലിയൂർ സ്വദേശിനിയും സീരിയൽ നടിയുമായ വസന്തകുമാരിയമ്മ (75) ആണ് അപകടത്തിൽപ്പെട്ടത് (Septic Tank Accident Kalliyoor). ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ബക്കറ്റിൽ വെള്ളവുമായി നടന്നു വരുന്നതിനിടെ,...
അംബാല: ഹരിയാനയിലെ അംബാല ജില്ലയിൽ 220 അടി താഴ്ചയുള്ള തുറന്ന ബോർവെല്ലിൽ വീണ നാലുവയസ്സുകാരൻ ദാരുണമായി മരിച്ചു. 21 മണിക്കൂർ നീണ്ടുനിന്ന തീവ്രമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ ബുധനാഴ്ച പുലർച്ചെ 3:40-ഓടെയാണ് നിർവായ് സിങ് എന്ന ബാലനെ പുറത്തെടുത്തത്. ഉടൻ തന്നെ അംബാല കന്റോൺമെന്റിലെ സിവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും, കുട്ടി അപ്പോഴേക്കും മരിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. (Haryana...
വടകര വിലങ്ങാട് വനമേഖലയിൽ കുടുങ്ങിയ മൂന്ന് യുവാക്കളെ വനം വകുപ്പ് സംഘം കണ്ടെത്തി (Vilangad Forest Missing Youths Found). വാളൂക്ക് അത്തായ കൊത്ത് എന്ന സ്ഥലത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. വടകര ചോറോട് സ്വദേശികളാണ് യുവാക്കൾ എന്നാണ് പ്രാഥമിക നിഗമനം. വനത്തിൽ അകപ്പെട്ട യുവാക്കളെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള നടപടികൾ വനം വകുപ്പ് ഉദ്യോഗസ്ഥർ...
കൊൽക്കത്ത: തരാതലയിൽ നിർമ്മാണത്തിലിരുന്ന വെയർഹൗസിന്റെ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. അപകടസമയത്ത് കെട്ടിടത്തിനുള്ളിൽ 40-ഓളം തൊഴിലാളികൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ.(Kolkata Warehouse Roof Collapse Leaves Three Dead and Many Trapped)
മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് ഉച്ചയ്ക്ക് 12.20-ഓടെ മേൽക്കൂര തകർന്നു വീണത്. അപകടം നടന്ന ഉടൻ തന്നെ...
മലപ്പുറം: നിലമ്പൂര്‍ കരുളായി നെടുങ്കയത്ത് പാരിസ്ഥിതിക വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള വനപാതയോരത്ത് പുള്ളിപ്പുലിയെ കണ്ടതിനെത്തുടര്‍ന്ന് നാട്ടുകാരും വിനോദസഞ്ചാരികളും കടുത്ത ജാഗ്രതയില്‍. ചെറുപുഴ-നെടുങ്കയം വനപാതയില്‍ ചെറുപുഴ വനം ചെക്ക്...