Palakkad

പാറയിടുക്കിൽ കുടുങ്ങി കുട്ടിയാന: അമ്മയാനയ്ക്കായി കാത്ത് വനംവകുപ്പ് | Baby elephant

പാലക്കാട്: അട്ടപ്പാടി അബ്ബണ്ണൂരിൽ കുട്ടിയാന പാറയിടുക്കിൽ കുടുങ്ങി. ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് ആനക്കുട്ടിയെ പാറക്കെട്ടിനിടയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.(Baby elephant stuck in rock, Forest Department waiting for mother elephant ) കുട്ടിയാനയെ കണ്ടെത്തിയ ഉടൻ തന്നെ വനപാലകർ സ്ഥലത്തെത്തി നിരീക്ഷണം ആരംഭിച്ചു. അമ്മയാന കുട്ടിയെ തേടി എത്തുമെന്ന പ്രതീക്ഷയിൽ വൈകുന്നേരം വരെ...

ശ്വാസനാളത്തിൽ പാൽ കുടുങ്ങി: പാലക്കാട് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം | Baby

പാലക്കാട്: പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി ഒന്നര വയസ്സുള്ള പെൺകുഞ്ഞ് മരിച്ചു. അസമിൽ നിന്നെത്തിയ അതിഥി തൊഴിലാളി ദമ്പതികളുടെ മകളാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.(Milk gets stuck in throat, A one and a half year old baby dies tragically) അമ്മ കുഞ്ഞിന്...

‘ഭൂരിഭാഗം മന്ത്രിമാരും തോൽക്കുന്നവരിൽ ഉണ്ടാകും, കാഫിറും ഖൗമും CPMൻ്റെ തെരഞ്ഞെടുപ്പ് പദങ്ങളാകുന്നു’: ഷാഫി പറമ്പിൽ | Shafi Parambil

പാലക്കാട്: കേരളത്തിൽ ഭരണമാറ്റത്തിനുള്ള വികാരം ശക്തമായിരുന്നുവെന്നും സംസ്ഥാന സർക്കാരിന് ജനം 'എക്സിറ്റ്' അടിച്ചു നൽകിയെന്നും ഷാഫി പറമ്പിൽ എംപി. ഭൂരിഭാഗം മന്ത്രിമാരും സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഇത്തവണ പരാജയപ്പെടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.(Most of the ministers will be among the losers, says Shafi Parambil) ഏതെങ്കിലും പ്രത്യേക ജാതിയുടെയോ മതത്തിന്റെയോ വോട്ട്...

ആലത്തൂരിലെ 20കാരിയുടെ മരണം: ഭർതൃ വീട്ടുകാർക്കെതിരെ കുടുംബം | Death

പാലക്കാട്: ആലത്തൂർ സ്വദേശിനി അസ്‌നയുടെ (20) മരണത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മാതാപിതാക്കൾ. ഭർതൃവീട്ടിൽ അസ്‌ന കടുത്ത മാനസിക പീഡനം അനുഭവിച്ചിരുന്നതായും മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചു. (Death of 20-year-old woman, Family against in-laws) എലിവിഷം ഉള്ളിൽ ചെന്ന നിലയിൽ ചികിത്സയിലായിരുന്ന അസ്‌ന ഏപ്രിൽ 6-നാണ് മരിച്ചത്. ഭർത്താവും മാതാവും ചേർന്ന് അസ്‌നയെ...

പാലക്കാട് വോട്ടിന് നോട്ട് വിവാദം: പരാതിക്കാരുടെ മൊഴിയെടുത്തു, ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാൻ പോലീസ് | Vote

പാലക്കാട്: പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണത്തിൽ പോലീസ് സമഗ്ര അന്വേഷണം ആരംഭിച്ചു. എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടികൾ വേഗത്തിലാക്കിയത്.(Palakkad vote note controversy, Statements of complainants recorded) കണ്ണാടി തരുവകുറിശിയിലെ ഒരു വോട്ടർക്ക് എൻഡിഎ സ്ഥാനാർത്ഥിക്കൊപ്പം എത്തിയ ആൾ പണം നൽകുന്ന...

പാലക്കാട് വോട്ടിന് പണം നൽകിയെന്ന ആരോപണം: അന്വേഷണത്തിന് കൂടുതൽ സമയം തേടി RDO, കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും | Votes

പാലക്കാട്: മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി വോട്ടിന് പണം നൽകിയെന്ന ആരോപണത്തിൽ അന്വേഷണം വ്യാപിപ്പിക്കുന്നു. സംഭവത്തിൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നും അതിനാൽ അന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കണമെന്നും ആർഡിഒ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. (Allegations of money being given for votes in Palakkad, RDO seeks more time for investigation) ആർഡിഒയുടെ...

ശ്രീനന്ദയുടെ മൃതദേഹം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിച്ചു; വിതുമ്പലോടെ നാട് | Srinanda Chikkamagaluru Accident

ഒറ്റപ്പാലം: കർണാടകയിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ 1500 അടി താഴ്ചയിലേക്ക് വീണ് മരിച്ച 15-കാരി ശ്രീനന്ദയുടെ മൃതദേഹം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിച്ചു (Srinanda Chikkamagaluru Accident). അപകടം നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് മൃതദേഹം നാട്ടിലെത്തിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവില്വാമല പാമ്പാടി ഐവർമഠം ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. പ്രിയപ്പെട്ട കൂട്ടുകാരിയെ അവസാനമായി ഒരുനോക്ക് കാണാൻ...

ശ്രീനന്ദയുടേത് അപകടമരണം; തലയ്ക്കേറ്റ പരിക്ക് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; സംസ്കാരം ഇന്ന് | Sreenanda Chikmagalur Death Post-mortem Report

  ചിക്കമഗളൂരു: കർണാടകയിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ കാണാതായി മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി പെൺകുട്ടി ശ്രീനന്ദയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് (Sreenanda Chikmagalur Death Post-mortem Report). ഉയരത്തിൽ നിന്ന് വീണപ്പോൾ തലയുടെ വലതുഭാഗത്തേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. വീഴ്ചയുടെ ആഘാതത്തിൽ ശരീരത്തിലുടനീളം മുറിവുകളുണ്ടെന്നും പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിലാണെന്നും...

‘പാലക്കാട് BJP വിജയിക്കും, ഇതുവരെ കിട്ടാത്ത ഭൂരിപക്ഷം ഉണ്ടാകും’: പ്രശാന്ത് ശിവൻ | BJP

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ബിജെപി ഐതിഹാസിക വിജയം നേടുമെന്ന് പ്രശാന്ത് ശിവൻ. നഗരസഭാ പരിധിയിലെ വോട്ടുകൾ എണ്ണി കഴിയുമ്പോൾ തന്നെ ബിജെപിയുടെ വിജയം ഉറപ്പിക്കാനാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.(BJP will win in Palakkad, says Prasant Sivan) പാലക്കാട് നഗരസഭയിൽ നിന്ന് വലിയ ലീഡ് ലഭിക്കും. മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകളിലും പാർട്ടിക്ക് വലിയ...

നിയമസഭാ തെരഞ്ഞെടുപ്പ്: ഒറ്റപ്പാലത്ത് നാലിടത്ത് കള്ളവോട്ട് പരാതി | Assembly elections

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവെ ഒറ്റപ്പാലം മണ്ഡലത്തിലെ നാല് ബൂത്തുകളിൽ കള്ളവോട്ട് നടന്നതായി പരാതി. വോട്ടർമാർ ബൂത്തിലെത്തുന്നതിന് മുൻപേ മറ്റാരോ വോട്ട് രേഖപ്പെടുത്തിയതായാണ് ആക്ഷേപം ഉയർന്നത്. അതേസമയം, സംസ്ഥാനത്തുടനീളം ആവേശകരമായ പോളിങ് ശതമാനമാണ് രേഖപ്പെടുത്തുന്നത്.(Assembly elections, Complaints of fake votes at four places in Ottapalam) ഒറ്റപ്പാലം മീറ്റ്ന സീനിയർ ബേസിക്...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img