Description
Digital Voice of Kerala
Tuesday, April 14, 2026

Digital Voice of Kerala
HomeKerala Assembly Election 2026'ഭൂരിഭാഗം മന്ത്രിമാരും തോൽക്കുന്നവരിൽ ഉണ്ടാകും, കാഫിറും ഖൗമും CPMൻ്റെ തെരഞ്ഞെടുപ്പ് പദങ്ങളാകുന്നു':...

‘ഭൂരിഭാഗം മന്ത്രിമാരും തോൽക്കുന്നവരിൽ ഉണ്ടാകും, കാഫിറും ഖൗമും CPMൻ്റെ തെരഞ്ഞെടുപ്പ് പദങ്ങളാകുന്നു’: ഷാഫി പറമ്പിൽ | Shafi Parambil

🎙️ Latest Podcast

പാലക്കാട്: കേരളത്തിൽ ഭരണമാറ്റത്തിനുള്ള വികാരം ശക്തമായിരുന്നുവെന്നും സംസ്ഥാന സർക്കാരിന് ജനം ‘എക്സിറ്റ്’ അടിച്ചു നൽകിയെന്നും ഷാഫി പറമ്പിൽ എംപി. ഭൂരിഭാഗം മന്ത്രിമാരും സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഇത്തവണ പരാജയപ്പെടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.(Most of the ministers will be among the losers, says Shafi Parambil)

ഏതെങ്കിലും പ്രത്യേക ജാതിയുടെയോ മതത്തിന്റെയോ വോട്ട് കൊണ്ടല്ല, മറിച്ച് ജനങ്ങളുടെ പൊതുവായ ഏകീകരണം മൂലമാണ് യുഡിഎഫ് വിജയിക്കാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വർഗീയത കലർത്താനാണ് സിപിഎം ശ്രമിച്ചതെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു. ഉത്തരേന്ത്യയിൽ ബിജെപി ഹിജാബ് പോലുള്ള വിഷയങ്ങൾ ഉയർത്തുന്നത് പോലെ, കേരളത്തിൽ സിപിഎം ‘കാഫിർ’, ‘ഖൗം’ തുടങ്ങിയ പദങ്ങൾ ഉപയോഗിക്കുകയാണ്. ബിജെപിയുടെ അതേ ശൈലിയാണ് സിപിഎമ്മും പിന്തുടരുന്നത്.

എസ്ഡിപിഐയുമായും ബിജെപിയുമായും തരാതരം പോലെ കൂട്ടുണ്ടാക്കുന്നതിൽ സിപിഎം കേഡർമാർക്കിടയിൽ തന്നെ വലിയ പ്രതിഷേധമുണ്ട്. പാർട്ടിയുടെ രക്തസാക്ഷി കുടുംബങ്ങൾ പോലും എൽഡിഎഫിന്റെ പരാജയത്തിൽ സന്തോഷിക്കുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.