ന്യൂഡൽഹി: ഇന്ത്യാ-പസഫിക് മേഖലയിൽ സുരക്ഷയും വികസനവും ലക്ഷ്യമിട്ടുള്ള ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാൻ, അമേരിക്ക എന്നീ രാജ്യങ്ങളുടെ സഖ്യമായ 'ക്വാഡ്' കൂട്ടായ്മയുടെ വിദേശകാര്യ മന്ത്രിമാരുടെ നിർണായക യോഗം ഡൽഹിയിൽ നടന്നു (Quad Foreign Ministers Meeting). ഇന്തോ-പസഫിക് മേഖലയിലെ ചൈനയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പസഫിക് ദ്വീപ് രാഷ്ട്രമായ ഫിജിയിൽ പുതിയൊരു തുറമുഖം സംയുക്തമായി...
ന്യൂഡൽഹി: "ചേച്ചി എന്നെ രക്ഷിക്കൂ, അവർ എന്നെ ഒരുപാട് അടിക്കുന്നുണ്ട്, ഞാൻ രക്ഷപ്പെടില്ല... എന്നെ കൊന്നുകളയും", ഫോണിലൂടെ സഹോദരിയോട് നിലവിളിച്ച കോൾ കട്ടായി ഏഴാം മിനിറ്റിൽ 28-കാരിയായ യുവതി മരിച്ചു (Delhi Woman Dowry Death). വെസ്റ്റ് ഡൽഹിയിലെ ഇന്ദർപുരിയിൽ മൂന്ന് നില കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് വീണ കുമാരി എന്ന യുവതി...
ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് കൗമാരക്കാരായ രണ്ട് എതിർസംഘങ്ങൾ തമ്മിലുണ്ടായ വൻ സംഘർഷത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ കുത്തേറ്റു മരിച്ചു ( Delhi Juvenile Crime Violent Group Clash). തെരുവിൽ വെച്ചുണ്ടായ തർക്കത്തിനിടയിൽ എതിർഗ്രൂപ്പിലെ 14-കാരനായ കുട്ടി കത്തി കൊണ്ട് മറ്റ് രണ്ട് കുട്ടികളെ മാരകമായി ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇതിൽ ഒരു കുട്ടിയുടെ...
ന്യൂഡൽഹി: തെക്കുകിഴക്കൻ ഡൽഹിയിലെ ഗോവിന്ദ്പുരിയിൽ മുപ്പത്തിയെട്ടുകാരിയായ വീട്ടമ്മയെയും പതിമൂന്ന് വയസ്സുകാരനായ മകനെയും വീടിനുള്ളിൽ കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി ( Govindpuri Double Murder Case). ഷർദ്ദ സാഹു, ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മകൻ എന്നിവരാണ് കൊല്ലപ്പെട്ടത്. കവർച്ചാ ശ്രമത്തിനിടയിലാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വ്യാഴാഴ്ച പുലർച്ചെയാണ് ക്രൂരമായ കൊലപാതകത്തെക്കുറിച്ചുള്ള വിവരം പോലീസിന്...
ദി ഹേഗ്: ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യ തകർച്ചയെക്കുറിച്ചും മത-ന്യൂനപക്ഷ അവകാശങ്ങൾ ഇല്ലാതാകുന്നതിനെക്കുറിച്ചുമുള്ള നെതർലൻഡ്സ് (ഡച്ച്) പ്രധാനമന്ത്രി റോബ് ജെറ്റന്റെ പരാമർശങ്ങൾ തള്ളി ഇന്ത്യ ( India Rejects Dutch PM Rob Jetten Remarks). എല്ലാവർക്കും ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ശക്തമായ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലൻഡ്സ്...
ന്യൂഡൽഹി: ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനും ഭരണനിർവ്വഹണം കാര്യക്ഷമമാക്കുന്നതിനുമായി ഡൽഹിയിലെ സർക്കാർ ഓഫീസുകളിൽ ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു (Delhi Work From Home). ആഗോളതലത്തിൽ ഇന്ധനവില വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആഹ്വാനത്തെത്തുടർന്നാണ് ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ ഈ തീരുമാനം. ഉത്തരവ് നാളെ മുതൽ പ്രാബല്യത്തിൽ...
ന്യൂഡൽഹി: സൈനിക് ഫാംസിൽ താമസിക്കുന്ന വയോധികനായ ചാർട്ടേഡ് അക്കൗണ്ടന്റിനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച കേസിൽ ഒരു സൈനികൻ ഉൾപ്പെടെ നാല് പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു (Honey Trap Case Delhi). മെയ് 2-ന് നടന്ന സംഭവത്തിൽ സുരേന്ദർ (31), കൽപന കുമാരി (40), കുൽദീപ്, സുശീൽ എന്നിവരാണ് പിടിയിലായത്.
പ്രതിയായ കൽപനയുമായി വയോധികന് നേരത്തെ...
ന്യൂഡൽഹി: ആർ.ഒ വാട്ടർ പ്യൂരിഫയർ നന്നാക്കാൻ വന്ന ടെക്നീഷ്യൻ എന്ന വ്യാജേന വീടുകളിൽ കയറി കവർച്ചയ്ക്ക് ശ്രമിച്ച മധ്യവയസ്കനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. അജയ് ബഗ്ഗ എന്നയാളാണ് പിടിയിലായത്. കൈയ്യിൽ അരിവാളുമായി വീടുകൾ തോറും കയറിയിറങ്ങുന്ന ഇയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. (Delhi RO Technician Robbery)
സെമി ഫോർമൽ വസ്ത്രങ്ങളും തൊപ്പിയും ധരിച്ചെത്തുന്ന...
ന്യൂഡൽഹി: തലസ്ഥാനത്തെ നെഹ്‌റു പ്ലേസിൽ ഞായറാഴ്ച രാവിലെ ചായ കുടിക്കാനിറങ്ങിയ രണ്ട് യുവതികൾക്ക് നേരെ അതിക്രൂരമായ ആക്രമണം. അസം, ബിഹാർ സ്വദേശികളായ യുവതികളെ ഒരു സംഘം പുരുഷന്മാർ ചേർന്ന് മർദ്ദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. (Nehru Place Women Harassment)
മെയ് 10-ന് രാവിലെ 7 മണിയോടെ ഒരു ഹോട്ടലിന്...
ന്യൂ ഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കം ഡൽഹിയിലും നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു. ഹൈക്കമാൻഡുമായി ചർച്ച നടത്താൻ ദേശീയ തലസ്ഥാനത്തെത്തിയ മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് മുന്നിലാണ് അണികൾ ചേരിതിരിഞ്ഞ് പ്രതിഷേധവും സ്വീകരണവും സംഘടിപ്പിച്ചത് (Kerala CM dispute Congress). വെള്ളിയാഴ്ച അർധരാത്രി ഡൽഹി കേരള ഹൗസിലെത്തിയ വി.ഡി. സതീശന് നൂറുകണക്കിന് വിദ്യാർത്ഥി സംഘടനാ...
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...