Kerala

ചേന്ദമംഗലം കൂട്ടക്കൊലപാതകം: കേരള മനസാക്ഷിയെ ഞെട്ടിച്ച ക്രൂരതയിൽ പ്രതി ഋതു ജയന് ഹൈക്കോടതി ജാമ്യം അനുവദിച്ചു | Chendamangalam massacre

കൊച്ചി: കേരളത്തെ നടുക്കിയ ചേന്ദമംഗലം കൂട്ടക്കൊലപാതകക്കേസിലെ പ്രതി ഋതു ജയന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അയൽവാസികളായ ഒരു കുടുംബത്തിലെ മൂന്ന് പേരെ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലാണ് കർശന ഉപാധികളോടെ കോടതി ജാമ്യം നൽകിയത്.(Chendamangalam massacre, High Court grants bail to accused) ജനുവരി 15-നാണ് ചേന്ദമംഗലത്തെ വീട്ടിൽ വെച്ച് വേണു,...

തന്ത്രിക്ക് പോറ്റിയുമായുള്ള ബന്ധം സ്വർണക്കൊള്ളയ്ക്ക് വഴിവച്ചുവെന്ന് SITയുടെ കണ്ടെത്തൽ, എതിർത്ത് പ്രതിഭാഗം: തന്ത്രിയുടെ ജാമ്യഹർജിയിൽ പ്രതിഭാഗം വാദം പൂർത്തിയായി, നാളെ പ്രോസിക്യൂഷൻ വാദം | Sabarimala

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രി സമർപ്പിച്ച ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതിയിൽ പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായി. മുതിർന്ന അഭിഭാഷകൻ അഡ്വ. ബി. രാമൻപിള്ളയാണ് തന്ത്രിക്ക് വേണ്ടി ഓൺലൈനായി ഹാജരായത്. കേസിൽ പ്രോസിക്യൂഷൻ വാദം നാളെ നടക്കും.(Defense argument completes in Thanthri's bail plea in Sabarimala gold theft case) ക്ഷേത്രത്തിലെ...

CPM ബ്രാഞ്ച് സെക്രട്ടറി നരോത്ത് ദിലീപ് വധക്കേസ്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 9 പ്രതികളെയും ഹൈക്കോടതി വെറുതെവിട്ടു | Murder

കൊച്ചി: കണ്ണൂർ വിളക്കോട്ടെ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി നരോത്ത് ദിലീപിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ 9 പേരെയും ഹൈക്കോടതി വെറുതെവിട്ടു. പ്രതികൾക്ക് ശിക്ഷ വിധിച്ച തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി.(CPM branch secretary murder case, High Court acquits all 9 accused) 2008 ഓഗസ്റ്റ് 24-നാണ്...

‘പല ഇടങ്ങളിലും ക്രോസ് മസാജ് വ്യാപകമായി നടക്കുന്നുണ്ട്, ശക്തമായ നടപടി’: മേയർ VV രാജേഷ് | Cross massage

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ സ്പാകളിലും മസാജ് സെന്ററുകളിലും വ്യാപകമായ പരിശോധന നടത്തുമെന്ന് മേയർ വി.വി. രാജേഷ്. കോർപ്പറേഷനും പോലീസും സംയുക്തമായാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്. സ്പാകളുടെ മറവിൽ ക്രോസ് മസാജിംഗടക്കം നടക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്നാണ് നീക്കം.(Cross massage is being done widely in many Spas, says Mayor VV Rajesh) മിക്ക സ്പാകളിലും യോഗ്യതയുള്ള...

കേരളത്തിലെ നൈപുണ്യ വികസന രംഗത്ത് സമഗ്രമായ മാറ്റം: 25 ഇന കർമ്മപദ്ധതിയുമായി മന്ത്രി വി ശിവൻകുട്ടി | Skill development

തിരുവനന്തപുരം: സംസ്ഥാനത്തെ നൈപുണ്യ വികസന രംഗത്ത് സമഗ്രമായ മാറ്റം ലക്ഷ്യമിട്ടുള്ള 25 കർമ്മപദ്ധതികൾ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിനെ സംസ്ഥാനത്തെ നൈപുണ്യ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവാക്കി മാറ്റിക്കൊണ്ട്, ഉദ്യോഗാർത്ഥികൾക്ക് സുരക്ഷിതമായ വിദേശ കുടിയേറ്റവും മികച്ച ആഭ്യന്തര തൊഴിലവസരങ്ങളും ഉറപ്പാക്കുകയാണ് ലക്ഷ്യം.(Comprehensive change in the field of skill...

മന്ത്രി V ശിവൻകുട്ടിയുടെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തെ ആക്രമിച്ച കേസ്: 3 പ്രതികൾ പിടിയിൽ | Minister V Sivankutty

തിരുവനന്തപുരം: മന്ത്രി വി. ശിവൻകുട്ടിയുടെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം ദിനേഷിനെ അക്രമിച്ച കേസിൽ മൂന്ന് പേരെ ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു. കരവാരം സ്വദേശി അഖിലേഷ് (25), ആറ്റിങ്ങൽ വേളാർക്കുടി സ്വദേശി ജയരാജ് (35), കിഴുവിലം സ്വദേശി വ്യാസൻ (32) എന്നിവരാണ് പിടിയിലായത്.(Attack on Minister V Sivankutty's former personal staff...

‘രണ്ട് കോടി വാങ്ങിയെന്നത് പച്ചക്കള്ളം’: KP ഉദയഭാനുവിന് എതിരെ നിയമ നടപടിയെന്ന് ആന്റോ ആന്റണി MP | KP Udayabhanu

പത്തനംതിട്ട:തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കെ.പി ഉദയഭാനുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആന്റോ ആന്റണി എം.പി. തന്ത്രിയുടെ പണം എൻ.എം. ആരോപണം ശുദ്ധ അസംബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു.(Blatant lie, Anto Antony says legal action will be taken against KP Udayabhanu) നിക്ഷേപ തട്ടിപ്പ് കേസിൽ ജയിലിൽ കിടന്ന എൻ.എം. രാജുവിന്റെ പുതിയ ആരോപണങ്ങൾ...

ശബരിമല സ്വർണക്കൊള്ള കേസ്: ഹൈക്കോടതി നിർദേശപ്രകാരം ഫെബ്രുവരി 12-ന് സാമ്പിളുകൾ ശേഖരിക്കും, 3 ദിവസത്തോളം നീളുന്ന പരിശോധന, SITക്കൊപ്പം ലീഗൽ മെട്രോളജി ഗോൾഡ് അസ്സെസ്മെന്റ് വിഭാഗവും | Sabarimala

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം ഈ മാസം 12-ന് സന്നിധാനത്തെത്തും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിശോധനയിൽ ശ്രീകോവിലിന്റെ വിവിധ ഭാഗങ്ങളിലെ സ്വർണപ്പാളികളിൽ നിന്ന് പുതിയ സാമ്പിളുകൾ ശേഖരിക്കും.(Sabarimala gold theft case, Samples to be collected on February 12) ശ്രീകോവിലിന്റെ വാതിലുകൾ, ദ്വാരപാലക ശില്പങ്ങൾ,...

കേരളത്തിൽ ഉയർന്ന ചൂട് ലഭിക്കും: ജാഗ്രതാ നിർദേശം | High temperature alert

തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ നിർദേശങ്ങൾ പാലിക്കേണ്ടതാണ്.(High temperature alert in Kerala, Caution issued) ജാഗ്രതാ നിർദേശങ്ങൾ  * പകൽ 11...

‘ഈ പ്രായത്തിൽ ട്രെയിനിൽ യാത്ര ചെയ്യാൻ കഴിയില്ല, 5 വർഷത്തേക്ക് ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല’: വിശദീകരണവുമായി R ശ്രീലേഖ | PM Modi

തിരുവനന്തപുരം: ബിജെപി കൗൺസിലർമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനായി ഡൽഹിയിലേക്ക് നടത്തിയ യാത്രയിൽ പങ്കെടുക്കാത്തതിനെക്കുറിച്ച് വിശദീകരണവുമായി കൗൺസിലർ ആർ. ശ്രീലേഖ. യാത്ര വേണ്ടെന്നു വെച്ചത് വിവാദമാക്കേണ്ടതില്ലെന്നും പൂർണ്ണമായും വ്യക്തിപരമായ കാരണങ്ങളാലാണ് പോകാതിരുന്നതെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.(Can't travel by train at this age, R Sreelekha explains why she skipped...
- Advertisement -spot_img

Latest News

പാർക്കിങ്ങ് തർക്കം കയ്യാങ്കളിയിൽ കലാശിച്ചു; ലോഹ മോതിരം കൊണ്ടുള്ള ഇടിയേറ്റ് യുവാവിന്റെ കണ്ണിന് ഗുരുതര പരിക്ക്, അടിയന്തര ശസ്ത്രക്രിയ | Kuwait parking dispute

കുവൈത്ത് സിറ്റി: കുവൈത്തിലെ നുസ്ഹ മേഖലയിൽ പാർക്കിങ് സംബന്ധിച്ചുണ്ടായ വാക്കുതർക്കം രണ്ട് സ്വദേശി യുവാക്കൾ തമ്മിലുള്ള രൂക്ഷമായ കയ്യാങ്കളിയിൽ കലാശിച്ചു. സംഘർഷത്തിനിടെ ലോഹ മോതിരം ധരിച്ച...
- Advertisement -spot_img