HomeKerala'രണ്ട് കോടി വാങ്ങിയെന്നത് പച്ചക്കള്ളം': KP ഉദയഭാനുവിന് എതിരെ നിയമ നടപടിയെന്ന്...

‘രണ്ട് കോടി വാങ്ങിയെന്നത് പച്ചക്കള്ളം’: KP ഉദയഭാനുവിന് എതിരെ നിയമ നടപടിയെന്ന് ആന്റോ ആന്റണി MP | KP Udayabhanu

പത്തനംതിട്ട:തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കെ.പി ഉദയഭാനുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആന്റോ ആന്റണി എം.പി. തന്ത്രിയുടെ പണം എൻ.എം. ആരോപണം ശുദ്ധ അസംബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു.(Blatant lie, Anto Antony says legal action will be taken against KP Udayabhanu)

നിക്ഷേപ തട്ടിപ്പ് കേസിൽ ജയിലിൽ കിടന്ന എൻ.എം. രാജുവിന്റെ പുതിയ ആരോപണങ്ങൾ സി.പി.ഐ.എം ഏറ്റുപിടിക്കുകയാണ്. താൻ രണ്ട് കോടി രൂപ വാങ്ങിയെന്നതിന് രേഖകളുണ്ടെങ്കിൽ ഉദയഭാനുവോ രാജുവോ അത് പുറത്തുവിടണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

12 വർഷം മുൻപ് ശബരിമല തന്ത്രിക്ക് സോണിയാ ഗാന്ധിയെ കാണാൻ അവസരം ഒരുക്കിയത് താനല്ല, കർണാടകയിൽ നിന്നുള്ള നേതാക്കളാണ്. ഇക്കാര്യം പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Clickable Info Box