HomeKeralaകേരളത്തിലെ നൈപുണ്യ വികസന രംഗത്ത് സമഗ്രമായ മാറ്റം: 25 ഇന കർമ്മപദ്ധതിയുമായി...

കേരളത്തിലെ നൈപുണ്യ വികസന രംഗത്ത് സമഗ്രമായ മാറ്റം: 25 ഇന കർമ്മപദ്ധതിയുമായി മന്ത്രി വി ശിവൻകുട്ടി | Skill development

തിരുവനന്തപുരം: സംസ്ഥാനത്തെ നൈപുണ്യ വികസന രംഗത്ത് സമഗ്രമായ മാറ്റം ലക്ഷ്യമിട്ടുള്ള 25 കർമ്മപദ്ധതികൾ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിനെ സംസ്ഥാനത്തെ നൈപുണ്യ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവാക്കി മാറ്റിക്കൊണ്ട്, ഉദ്യോഗാർത്ഥികൾക്ക് സുരക്ഷിതമായ വിദേശ കുടിയേറ്റവും മികച്ച ആഭ്യന്തര തൊഴിലവസരങ്ങളും ഉറപ്പാക്കുകയാണ് ലക്ഷ്യം.(Comprehensive change in the field of skill development in Kerala, Minister V Sivankutty with a 25-point action plan)

സംസ്ഥാനത്ത് നൈപുണ്യ വികസനത്തിനായി ഒരു ‘സ്‌കിൽ സെക്രട്ടറിയേറ്റ്’ രൂപീകരിക്കും. രാജ്യത്താദ്യമായി വികേന്ദ്രീകൃത നൈപുണ്യ വികസന മാതൃക നടപ്പിലാക്കുന്നതിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കും. ഓരോ ജില്ലയിലെയും തൊഴിൽ ആവശ്യകതകൾ പഠിക്കാനായി തയ്യാറാക്കിയ ‘സ്‌കിൽ ഗ്യാപ് റിപ്പോർട്ട്’ ഉടൻ സമർപ്പിക്കും. വിവിധ സർക്കാർ വകുപ്പുകളുടെ പ്ലാൻ ഫണ്ട് ഏകോപിപ്പിച്ച് നൈപുണ്യ പരിശീലനത്തിന് സാങ്കേതിക സഹായം നൽകാൻ കെയ്‌സിനെ പ്രാപ്തമാക്കും.

വിദേശ തൊഴിൽ വിപണി ലക്ഷ്യമിട്ട് ഉന്നത നിലവാരത്തിലുള്ള സ്ഥാപനങ്ങൾ കേരളത്തിൽ പ്രവർത്തനമാരംഭിക്കും. മെട്രോ-റെയിൽ സാങ്കേതിക വിദ്യയിൽ പരിശീലനത്തിനായി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെട്രോ ആൻഡ് റെയിൽ ടെക്‌നോളജിയും, വിദേശ ഭാഷാ പഠനത്തിനായി ഐ.ഐ.എഫ്.എല്ലും കൊച്ചിയിൽ ആരംഭിക്കും.  കൊട്ടാരക്കരയിൽ എൻ.ഐ.ഇ.എൽ.ഐ.റ്റി. യുമായി സഹകരിച്ച് ഇന്നൊവേഷൻ ആൻഡ് റിസർച്ച് പാർക്ക് സ്ഥാപിക്കും. സ്‌കിൽ ഇന്ത്യ ഇന്റർനാഷണൽ സെന്റർ തിരുവനന്തപുരത്ത് മൈഗ്രേഷൻ ഫെസിലിറ്റേഷൻ സെന്ററോടു കൂടി സ്ഥാപിക്കാനുള്ള കരാർ പൂർത്തിയായി.

കേരളത്തിലെ യുവജനങ്ങൾക്ക് വിദേശത്ത് മാന്യമായ തൊഴിൽ ഉറപ്പാക്കാൻ ജർമ്മനിയിലെ ഹെസ്സൻ സംസ്ഥാനവുമായി ‘സിസ്റ്റർ സ്റ്റേറ്റ്’ പങ്കാളിത്ത കരാർ മാർച്ചിൽ ഒപ്പിടും. 2026 മാർച്ചിൽ നടത്തുന്ന ഇൻഡോ-ജർമ്മൻ ട്രേഡ് ഫെയറിലൂടെ 500 പേർക്ക് ജർമ്മനിയിൽ പ്രതിമാസം 1.08 ലക്ഷം രൂപ സ്‌റ്റൈപ്പന്റോടെ പരിശീലനവും തൊഴിലും ഉറപ്പാക്കും. 9000 കോടി രൂപയുടെ നിക്ഷേപവും 300 ഡീപ് ടെക് സ്റ്റാർട്ടപ്പുകളും ലക്ഷ്യമിട്ട് ജർമ്മൻ സ്റ്റാർട്ടപ്പ് ഫാക്ടറിയുമായി സഹകരിക്കും.

മാർച്ച് 26-ന് കേരളത്തിലെത്തുന്ന ഓസ്ട്രിയൻ ഐ.ടി പ്രതിനിധി സംഘത്തിന് മുന്നിൽ മലയാളി ഐ.ടി പ്രൊഫഷണലുകളുടെ മികവ് അവതരിപ്പിക്കും. വിദേശ തൊഴിൽ ചൂഷണം തടയുന്നതിനായി കെയ്‌സ് നേരിട്ട് റിക്രൂട്ട്‌മെന്റ് ലൈസൻസ് എടുക്കും. ഈ മാസം തന്നെ ഇതിനുള്ള ലൈസൻസ് ലഭിക്കും. കൂടാതെ, മികച്ച സ്വകാര്യ സ്ഥാപനങ്ങളെ അക്രഡിറ്റ് ചെയ്യുന്നതിനായി പുതിയ പോളിസി രൂപീകരിച്ചു. ആദ്യഘട്ടത്തിൽ 200 സ്ഥാപനങ്ങൾക്ക് അക്രഡിറ്റേഷൻ നൽകും. ഗുണനിലവാരം ഉറപ്പാക്കാൻ സ്റ്റേറ്റ് കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗിനെ പുനഃസംഘടിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സമഗ്രമായ മനുഷ്യ വിഭവശേഷി സർവ്വേ നടത്താൻ തീരുമാനിച്ചു. ഫെബ്രുവരി 16-ന് തിരുവനന്തപുരം നേമം മണ്ഡലത്തിൽ മാതൃകാ പഠനം ആരംഭിക്കും. 2026 മാർച്ചോടെ കെയ്‌സിന് കേന്ദ്ര ഏജൻസിയായ എൻ.സി.വി.ഇ.റ്റി.യുടെ ഇരട്ട അംഗീകാരം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.

WhatsApp Channel Banner

Latest updates

ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ഏഴുവയസ്സുകാരന് മുകളിലൂടെ ലോറി...

മുക്കം: സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്ന് അബദ്ധത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഏഴുവയസ്സുകാരൻ എതിർദിശയിൽ നിന്ന് വന്ന ലോറി കയറിയിറങ്ങി മരിച്ചു (Mukkam road accident kozhikode). മാതൃഭൂമി കോഴിക്കോട് ഡിജിറ്റൽ...

ഇ.വി.എം ഹാക്കിങ് തടയാമെന്ന് പറഞ്ഞ് തട്ടിപ്പ്: ബി.എം. ജമാലിനെതിരെ...

കാസർകോട്: ഇ.വി.എം (EVM) ഹാക്കിങ് തടയാൻ പ്രത്യേക സാങ്കേതികവിദ്യയുണ്ടെന്ന് വിശ്വസിപ്പിച്ച് കോൺഗ്രസ് നേതാവും വഖഫ് ബോർഡ് മുൻ സി.ഇ.ഒയുമായ ബി.എം. ജമാൽ (BM Jamal evm hacking fraud) പണം തട്ടിയെന്ന വാർത്തകളിൽ...

അസമിൽ പ്രളയം രൂക്ഷം; ഏഴുപേരെ കാണാതായി, 7 ലക്ഷത്തോളം...

ഗുവാഹത്തി: അസമിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയിലും പ്രളയത്തിലും ഏഴുപേരെ കാണാതായി (Assam flood news). സംസ്ഥാനത്തെ ശിവസാഗർ, ചരൈദേവ് ജില്ലകളിലെ 25 ശതമാനത്തോളം പ്രദേശങ്ങൾ വെള്ളപ്പൊക്കത്തിൽ പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്. സംസ്ഥാനത്തൊട്ടാകെ...

കോഴിക്കോട് ആറുവയസ്സുകാരി പനി ബാധിച്ച് മരിച്ചു | Kozhikode...

കോഴിക്കോട്: പനി ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു (Kozhikode medical college fever death). കോഴിക്കോട് നടുവണ്ണൂര്‍ കാവുന്തറ സ്വദേശികളായ പാലയാട്ട് ഷാജുവിന്റെയും റീനയുടെയും ഇളയ മകൾ ഇതൾ...

ക്യാൻസർ രോഗികൾക്കുള്ള സൗജന്യ യാത്ര നിർത്തലാക്കിയിട്ടില്ല; പ്രചരിക്കുന്നത് വ്യാജവാർത്തയെന്ന്...

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ക്യാൻസർ രോഗികൾക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി (KSRTC free travel scheme cancer patients) നിർത്തലാക്കിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ തീർത്തും...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....