HomeKerala Assembly Election 2026'തെറ്റായ നയങ്ങൾ പാർട്ടി തിരുത്തണം, അല്ലെങ്കിൽ മുന്നോട്ട് പോകാൻ സാധിക്കില്ല': ആഞ്ഞടിച്ച്...

‘തെറ്റായ നയങ്ങൾ പാർട്ടി തിരുത്തണം, അല്ലെങ്കിൽ മുന്നോട്ട് പോകാൻ സാധിക്കില്ല’: ആഞ്ഞടിച്ച് TK ഗോവിന്ദൻ | TK Govindan Slams MV Govindan

കണ്ണൂർ: സി.പി.എം നേതൃത്വത്തെ വിമർശിച്ച് തളിപ്പറമ്പിൽ വിജയം നേടിയ ടി.കെ. ഗോവിന്ദൻ. തെറ്റായ നയങ്ങൾ തിരുത്താൻ പാർട്ടി തയ്യാറായില്ലെങ്കിൽ മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. പി.കെ. ശ്യാമളയെ പരാജയപ്പെടുത്തിക്കൊണ്ടാണ് വിമതനായി മത്സരിച്ച ടി.കെ. ഗോവിന്ദൻ ഉജ്ജ്വല വിജയം നേടിയത്.(TK Govindan Slams MV Govindan And CPI M Leadership After Taliparamba Win 2026)

തളിപ്പറമ്പിലെ പരാജയത്തിന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെത്തന്നെ സ്ഥാനാർത്ഥിയാക്കരുതെന്ന് പാർട്ടി ഘടകങ്ങളും ജനങ്ങളും ഒരുപോലെ പറഞ്ഞതാണ്. എന്നാൽ അത് കേൾക്കാൻ നേതൃത്വം തയ്യാറായില്ല. ഉൾപ്പാർട്ടി ജനാധിപത്യം എടുത്തുകളഞ്ഞാൽ ആ പാർട്ടി പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയല്ല, അതൊരു ഫാസിസ്റ്റ് രൂപമായി മാറും. ചില ആളുകൾ എടുക്കുന്ന തീരുമാനം അടിച്ചേൽപ്പിക്കുകയാണ് ഇവിടെ നടന്നത്, ടി.കെ. ഗോവിന്ദൻ പറഞ്ഞു. ഈ യോഗങ്ങളിൽ പിണറായി വിജയൻ പങ്കെടുത്തിരുന്നെങ്കിൽ സ്ഥാനാർത്ഥി മാറുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജനെ അദ്ദേഹം വിമർശിച്ചു. വിടുവായത്തം പറയുന്ന നേതാക്കളെക്കുറിച്ച് സഹതപിക്കാനേ കഴിയൂ. എം.വി. ജയരാജൻ പൊതുയോഗങ്ങളിൽ പങ്കെടുത്തത് തനിക്ക് വോട്ടുകൾ കൂടാനേ സഹായിച്ചുള്ളൂ. ഒരാൾ പോലും കൂടെ നിൽക്കില്ലെന്ന് പറഞ്ഞ ജയരാജൻ ഇപ്പോൾ കാണട്ടെ, തന്റെ കുടുംബം ഉൾപ്പെടെ എല്ലാവരും തനിക്കൊപ്പമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. വീടുകൾ കയറി വോട്ട് ചോദിക്കാതെ തന്നെ ജനങ്ങൾ തന്നെ സ്വീകരിച്ചത് ആശയത്തിനുള്ള പിന്തുണയാണെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫ് പിന്തുണയോടെ വിജയിച്ച എം.എൽ.എ എന്ന നിലയിൽ കോൺഗ്രസ് തീരുമാനിക്കുന്ന മുഖ്യമന്ത്രിക്ക് പിന്തുണ നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസ് പാർട്ടിയാണ്. അവർ ആരെ നിശ്ചയിച്ചാലും അതിനൊപ്പം നിൽക്കുക എന്നതാണ് എന്റെ നിലപാട്, അദ്ദേഹം വ്യക്തമാക്കി.

Story Summary

Newly elected Taliparamba MLA TK Govindan lashed out at the CPI(M) leadership, labeling the party’s current functioning as “fascist” due to the lack of intra-party democracy. He criticized State Secretary MV Govindan for fielding his wife PK Shyamala against public sentiment and mocked District Secretary MV Jayarajan, while confirming his support for the UDF’s Chief Ministerial candidate.

WhatsApp Channel Banner

Latest updates

സംസ്ഥാനത്ത് ചൊവ്വാഴ്ചയും അതിശക്തമായ മഴ തുടരും; 12 ജില്ലകളിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 24 മണിക്കൂറിലും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (Kerala rain alert 12 districts orange alert). മഴ കടുക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള...

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു: ചൊവ്വാഴ്ച 7 ജില്ലകളിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ഓഗസ്റ്റ് 4 ചൊവ്വാഴ്ച ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു (Kerala rain holiday August...

ശബരിമല നെയ്യ് വിവാദം: ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട്...

പത്തനംതിട്ട: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന ക്രമക്കേട് ആരോപണങ്ങളിൽ സമഗ്രമായ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ദേവസ്വം മന്ത്രി കെ. മുരളീധരൻ (Sabarimala ghee controversy Devaswom Vigilance probe). വിഷയത്തിൽ...

അതിതീവ്ര മഴ: കെ.എസ്.ഇ.ബിക്ക് 25.43 കോടിയുടെ നാശനഷ്ടം; 6.5...

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന അതിതീവ്ര മഴയിലും കൊടുങ്കാറ്റിലും കെ.എസ്.ഇ.ബി.യുടെ (KSEB rain damage loss August 2026) വൈദ്യുതി വിതരണ ശൃംഖലയ്ക്ക് വൻ നാശനഷ്ടം. മഴക്കെടുതിയിൽ ഇതുവരെ 25.43 കോടി രൂപയുടെ പ്രാരംഭ...

പഞ്ചായത്ത് ഓഫീസിൽ പെട്രോൾ കുപ്പിയുമായി കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി;...

മലപ്പുറം: വീട്ടിലേക്കുള്ള വഴി സഞ്ചാരയോഗ്യമാക്കി നൽകുന്നില്ലെന്ന് ആരോപിച്ച് കുടുംബം പഞ്ചായത്ത് ഓഫീസിനുള്ളിൽ ആത്മഹത്യാ ഭീഷണി മുഴക്കി (Malappuram Vazhayur panchayat suicide threat). മലപ്പുറം വാഴയൂർ പഞ്ചായത്ത് ഓഫീസിലാണ് തിങ്കളാഴ്ച നാടകീയ സംഭവങ്ങൾ...

DON'T MISS

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...