Description
Digital Voice of Kerala
Saturday, April 25, 2026

Digital Voice of Kerala

digitalvoiceofkerala

കാട്ടാക്കടയിലെ രണ്ടര വയസുകാരിയുടെ മരണം: ചികിത്സാ പിഴവില്ലെന്ന് ആശുപത്രി; വിശദീകരണവുമായി അധികൃതർ | Medical malpractice

തിരുവനന്തപുരം: കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുട്ടി മരിച്ച സംഭവത്തിൽ വിശദീകരണവുമായി ആശുപത്രി അധികൃതർ വാർത്താസമ്മേളനം നടത്തി. ചികിത്സയിൽ യാതൊരുവിധ പിഴവും സംഭവിച്ചിട്ടില്ലെന്നും കുട്ടിയുടെ ജീവൻ രക്ഷിക്കാനാവശ്യമായ എല്ലാ അടിയന്തര നടപടികളും സ്വീകരിച്ചിരുന്നുവെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.(Death of girl child, Hospital says no medical malpractice) കുഞ്ഞിനെ ആദ്യമായി ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ...

ഇറാനിൽ ജാപ്പനീസ് പൗരൻ തടവിൽ; ഉടൻ മോചിപ്പിക്കണമെന്ന് ജപ്പാൻ; നയതന്ത്ര ചർച്ചകൾ തുടരുന്നു | Japanese Citizen Detained In Iran

ടോക്കിയോ: കഴിഞ്ഞ ജനുവരി മുതൽ ഇറാൻ ഭരണകൂടത്തിന്റെ കസ്റ്റഡിയിലുള്ള തങ്ങളുടെ പൗരനെ എത്രയും വേഗം മോചിപ്പിക്കണമെന്ന് ജപ്പാൻ സർക്കാർ ഔദ്യോഗികമായി ആവശ്യപ്പെട്ടു (Japanese Citizen Detained In Iran). ജനുവരി 20-നാണ് ജാപ്പനീസ് പൗരൻ ടെഹ്‌റാനിൽ വെച്ച് തടവിലാക്കപ്പെട്ടതെന്ന് ജപ്പാൻ ഡെപ്യൂട്ടി ചീഫ് കാബിനറ്റ് സെക്രട്ടറി മസാനോ ഒസാക്കി ബുധനാഴ്ച ടോക്കിയോയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ...

‘എയിംസ് കേരളത്തിൽ സ്ഥാപിക്കാൻ തീരുമാനം എടുത്തിട്ടില്ലേ? 4 ആഴ്ച സമയം നൽകാനാവില്ല’: കേന്ദ്ര ആരോഗ്യ മന്ത്രാലയ പ്രതിനിധി ഹാജരാകണമെന്ന് കേരള ഹൈക്കോടതി | AIIMS

കൊച്ചി: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്ര നിലപാടിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. സംസ്ഥാന സർക്കാർ നിർദ്ദേശിച്ച സ്ഥലത്ത് സാധ്യതാ പഠനം നടത്താൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ മറുപടി നൽകാൻ നാലാഴ്ചത്തെ സമയം കൂടി വേണമെന്ന കേന്ദ്രത്തിന്റെ ആവശ്യം കോടതി തള്ളി.(Hasn't a decision been taken to establish AIIMS...

കോഴിക്കോട് വലിയങ്ങാടിയിൽ വീണ്ടും കെട്ടിടത്തിൻ്റെ സ്ലാബ് തകർന്നു വീണു | Building slab collapses

കോഴിക്കോട്: വലിയങ്ങാടിയിൽ വീണ്ടും കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണു. ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്റെ സ്ലാബാണ് തകർന്നു വീണത്. ബുധനാഴ്ച രാവിലെ 10.30-ഓടെയായിരുന്നു അപകടം. ഈ സമയം സ്ഥലത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.(Building slab collapses again in Kozhikode) വലിയങ്ങാടിക്ക് സമീപമുള്ള വാടിയിൽ ലൈനിലെ കെട്ടിടത്തിലാണ് അപകടം നടന്നത്. കെട്ടിടത്തിന്റെ മുകളിലത്തെ...

ആണവ കരാർ കയ്യെത്തും ദൂരത്തെന്ന് ഇറാൻ വിദേശകാര്യ മന്ത്രി: ജനങ്ങൾക്ക് ‘ഓഫറു’മായി സിഐഎ | Iran

വാഷിങ്ടൺ: അമേരിക്കയുമായുള്ള ചരിത്രപരമായ ആണവ കരാർ ഉടൻ യാഥാർത്ഥ്യമാകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചി. ജനീവയിൽ ഒമാന്റെ മധ്യസ്ഥതയിൽ നടക്കാനിരിക്കുന്ന മൂന്നാം വട്ട ചർച്ചയ്ക്ക് മുന്നോടിയായാണ് ഈ ശുഭപ്രതീക്ഷ. എന്നാൽ, കരാർ നടന്നില്ലെങ്കിൽ ഇറാനെ കാത്തിരിക്കുന്നത് 'വളരെ മോശം ദിവസങ്ങൾ' ആയിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.(Iran's Foreign Minister...

ആയുർവേദ വിദഗ്ധർ എവിടെ?’: കല്യാട് അന്താരാഷ്ട്ര ആയുർവേദ റിസർച്ച് സെന്‍റർ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി, കരിങ്കൊടി പ്രതിഷേധത്തെ പൂമാലയായി സ്വീകരിക്കുന്നുവെന്ന് ആരോഗ്യ മന്ത്രി | Chief Minister

കണ്ണൂർ: അന്താരാഷ്ട്ര ആയുർവേദ റിസർച്ച് സെന്റർ ഉദ്ഘാടന ചടങ്ങിൽ ആയുർവേദ മേഖലയിലുള്ള പ്രമുഖരെ വേദിയിൽ ഉൾപ്പെടുത്താത്തതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. പരിപാടിയുടെ നോട്ടീസിൽ ആയുർവേദ വിദഗ്ധരുടെ പേരുകളില്ലെന്നും ജനപ്രതിനിധികളുടെ പേരുകൾ മാത്രമാണ് കണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം ഒരു സംരംഭത്തിന്റെ ഉദ്ഘാടന വേദിയിൽ ആയുർവേദ മേഖലയിൽ നിന്നുള്ളവരെ കൂടി എത്തിക്കാമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.(Where are...

തന്ത്രപ്രധാനമായ ചർച്ചകൾക്കായി പ്രധാനമന്ത്രി മോദി ഇസ്രായേലിൽ; പ്രതിരോധ-സാങ്കേതിക മേഖലകളിൽ വൻ മാറ്റങ്ങൾ ലക്ഷ്യം; പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ ഇന്ത്യയുടെ നിർണ്ണായക നീക്കം | PM Narendra Modi Israel Visit

ജെറൂസലേം: പശ്ചിമേഷ്യയിൽ യുദ്ധഭീഷണിയും രാഷ്ട്രീയ സംഘർഷങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇസ്രായേലിലെത്തി (PM Narendra Modi Israel Visit). 2017-ൽ ഇസ്രായേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി എന്ന ചരിത്രം കുറിച്ച മോദിയുടെ രണ്ടാമത്തെ പ്രധാന സന്ദർശനമാണിത്. തന്ത്രപ്രധാനമായ പ്രതിരോധ കരാറുകളും സാമ്പത്തിക ഉടമ്പടികളും...

ശബരിമല സ്വർണക്കൊള്ള കേസ്: 3 പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി; KS ബൈജു നാളെ സ്വാഭാവിക ജാമ്യാപേക്ഷ നൽകും | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളായ കെ.എസ്. ബൈജു, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരുടെ റിമാൻഡ് കാലാവധി കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്ക് കൂടി നീട്ടി. കേസിൽ ജയിലിൽ കഴിയുന്ന കെ.എസ്. ബൈജു നാളെ സ്വാഭാവിക ജാമ്യത്തിനായി കോടതിയെ സമീപിക്കും.(Sabarimala gold theft case, Remand period of 3 accused extended) റിമാൻഡ്...

‘കോടതിയെ അപകീർത്തിപ്പെടുത്താൻ അനുവദിക്കില്ല, കരുതിക്കൂട്ടിയുള്ള നീക്കം, വിഷയം കോടതി സ്വമേധയാ പരിഗണിക്കും’: NCERT പാഠപുസ്തകത്തിനെതിരെ സുപ്രീംകോടതി | NCERT

ന്യൂഡൽഹി: എൻസിഇആർടിയുടെ എട്ടാം ക്ലാസ് സാമൂഹികശാസ്ത്ര പാഠപുസ്തകത്തിൽ 'ജുഡീഷ്യറിയിലെ അഴിമതി' എന്ന ഭാഗം ഉൾപ്പെടുത്തിയതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. വിഷയം ഗൗരവതരമാണെന്നും കോടതി ഇത് സ്വമേധയാ പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.(Court will consider the matter, Supreme Court against NCERT textbook) പാഠപുസ്തകത്തിലെ ഉള്ളടക്കം കോടതിയെയും അഭിഭാഷകരെയും ഒരുപോലെ അസ്വസ്ഥരാക്കിയെന്ന് ചീഫ്...

ഇസ്രായേൽ പാർലമെൻ്റിനെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി: വംശഹത്യയെ കുറിച്ച് മിണ്ടുമോ എന്ന് പ്രിയങ്ക ഗാന്ധി | PM Modi

ന്യൂഡൽഹി: തന്ത്രപ്രധാന ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെ രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിലേക്ക്. ഇസ്രായേൽ പാർലമെന്റായ നെസ്സറ്റിനെ ഇന്ന് രാത്രി എട്ടു മണിക്ക് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. മോദിയുടെ രണ്ടാമത്തെ ഇസ്രായേൽ സന്ദർശനമാണിത്. (PM Modi to address Israel parliament, Priyanka Gandhi asks if he...
- Advertisement -spot_img

Latest News

പാമ്പുകടിയേറ്റാൽ 108 ആംബുലൻസ്; ആന്റിവെനം ലഭ്യമായ 146 ആശുപത്രികളിൽ ചികിത്സ ഉറപ്പാക്കും; ആരോഗ്യ വകുപ്പ് | Snakebite Treatment Kerala

തിരുവനന്തപുരം: പാമ്പുകടിയേൽക്കുന്നവർക്ക് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കുന്നതിനായി 'കനിവ് 108' ആംബുലൻസ് സേവനം പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് (Snakebite Treatment Kerala). ആന്റി...
- Advertisement -spot_img