Description
Digital Voice of Kerala
Friday, April 24, 2026

Digital Voice of Kerala
HomeKeralaക്ഷേത്ര ഉത്സവത്തിന് സ്റ്റേജിൽ നൃത്തം ചെയ്യുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു |...

ക്ഷേത്ര ഉത്സവത്തിന് സ്റ്റേജിൽ നൃത്തം ചെയ്യുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു | Woman Collapses During Dance

🎙️ Latest Podcast

കോഴിക്കോട്: പെരുമണ്ണ പയ്യടി മേത്തൽ ചിറക്കൽ ശിവഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് സ്റ്റേജിൽ നൃത്തം അവതരിപ്പിക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു (Woman Collapses During Dance). പാലാഴി വാഴയിൽ എം.എൻ. ഷാജുവിന്റെ ഭാര്യ കെ.പി. ഷൈനി (52) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം.

സംഭവം ഇങ്ങനെ: ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പ്രദേശത്തെ ഏഴ് വീട്ടമ്മമാർ ചേർന്ന് അവതരിപ്പിച്ച നൃത്ത പരിപാടിയിൽ ഷൈനിയും പങ്കാളിയായിരുന്നു. നൃത്തം അവസാനിക്കാറായ സമയത്ത് ഷൈനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് സ്റ്റേജിന്റെ പിന്നിലേക്ക് മാറിയ ഷൈനി ഉടൻ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ പാലാഴിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.ഭർത്താവ്: എം.എൻ. ഷാജു. മാതാവ്: ടി. സതി. മക്കൾ: ഡോ. സ്നേഹ, സപ്ത.

Story Summary: A 52-year-old woman named K.P. Shiny collapsed and died while performing a dance on stage during a temple festival at Chirakkal Shiva Bhagavathy Temple in Perumanna, Kozhikode. Despite being rushed to a nearby hospital, she could not be saved. She is survived by her husband and two children.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.