Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala

Congress

‘ഗർഭം ഉണ്ടാകും മുൻപേ കുട്ടിയുടെ ജാതകം നോക്കുന്നു, ഇത് കോൺഗ്രസിൻ്റെ ആഭാസത്തരം’: മുഖ്യമന്ത്രി ചർച്ചകളെ പരിഹസിച്ച് AK ബാലൻ | Congress

പാലക്കാട്: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി നടക്കുന്ന ചർച്ചകളെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ. ഗർഭം ഉണ്ടാകുന്നതിന് മുമ്പേ കുട്ടിയുടെ ജാതകം നോക്കുന്ന രീതിയാണ് കോൺഗ്രസ് പിന്തുടരുന്നതെന്നും ഇത് വെറും ആഭാസത്തരമാണെന്നും അദ്ദേഹം പറഞ്ഞു.(Looking at the child's horoscope before pregnancy, AK Balan mocks the CM...

ഖാർഗെയ്‌ക്കെതിരായ പരാതിയിൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകി | Congress

ന്യൂഡൽഹി: മല്ലികാർജ്ജുൻ ഖർഗെയ്‌ക്കെതിരായ പെരുമാറ്റച്ചട്ട ലംഘന പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകി കോൺഗ്രസ്. ഖർഗെ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും പ്രധാനമന്ത്രിക്കെതിരായ അദ്ദേഹത്തിന്റെ വിമർശനത്തിൽ നിന്ന് ഒരു വരി മാത്രം അടർത്തിയെടുത്ത് നൽകിയ പരാതിക്ക് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു.(Congress responds to Election Commission on complaint against Kharge) പരാതിക്ക് മറുപടി നൽകാൻ വെറും...

‘എൻ്റെ സ്വപ്നത്തിലെ കോൺഗ്രസ്സ് മുഖ്യമന്ത്രി’: മാനദണ്ഡങ്ങൾ വ്യക്തമാക്കി അജയ് തറയിൽ | Congress

തിരുവനന്തപുരം: കേരളത്തിൽ അടുത്ത കോൺഗ്രസ് മുഖ്യമന്ത്രി ആരാകണമെന്ന ചർച്ചകൾക്ക് വീണ്ടും വഴിമരുന്നിട്ട് മുതിർന്ന നേതാവ് അജയ് തറയിൽ. 'എന്റെ സ്വപ്നത്തിലെ കോൺഗ്രസ് മുഖ്യമന്ത്രി' എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ, ഒരു മുഖ്യമന്ത്രിക്ക് ഉണ്ടായിരിക്കേണ്ട യോഗ്യതകളെക്കുറിച്ച് അദ്ദേഹം അക്കമിട്ട് നിരത്തുന്നു.(The Congress Chief Minister of my dreams, Ajay Tharayil clarifies the...

വനിതാ സംവരണം: പോര് മുറുകുന്നു; 29 നഗരങ്ങളിൽ കോൺഗ്രസ് വാർത്താസമ്മേളനം ഇന്ന് | Congress

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനെച്ചൊല്ലി രാജ്യത്ത് രാഷ്ട്രീയ പോര് ശക്തമാകുന്നു. ബിജെപിയുടെ പ്രചാരണങ്ങളെ നേരിടാൻ ലക്ഷ്യമിട്ട് രാജ്യത്തെ 29 പ്രധാന നഗരങ്ങളിൽ കോൺഗ്രസ് വനിതാ നേതാക്കളും വക്താക്കളും ഇന്ന് വാർത്താസമ്മേളനം നടത്തും.(Women's reservation, Congress to hold press conferences in 29 cities today) വനിതാ സംവരണം ഉടനടി നടപ്പിലാക്കണമെന്നാണ് കോൺഗ്രസ് പ്രധാനമായും ആവശ്യപ്പെടുന്നത്....

‘ഫലം വന്നാൽ കോൺഗ്രസിൽ മാരത്തോൺ അടിയാകും’; ഡൽഹിക്ക് പോയ നേതാക്കളെ പരിഹസിച്ച് വി. ശിവൻകുട്ടി | V Sivankutty Criticism Congress

    തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിൽ കലഹം തുടങ്ങിക്കഴിഞ്ഞുവെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി (V Sivankutty Criticism Congress). ഹൈക്കമാൻഡിനെ കാണാനെന്ന വ്യാജേന ഡൽഹിക്ക് പോയ നേതാക്കൾ കേരള ഹൗസിൽ സുഖമായി ഉറങ്ങുകയാണെന്നും അദ്ദേഹം പരിഹസിച്ചു. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ മുഖ്യമന്ത്രി പദത്തിനായി നേതാക്കൾ തമ്മിലടിക്കുകയാണ്. ഇപ്പോൾ...

‘വിള്ളൽ തിരഞ്ഞ് നടക്കുന്ന കോൺഗ്രസുകാരോട് ഒന്നേ പറയാനുള്ളൂ, പിരിച്ച പണം എവിടെ?’: മന്ത്രി V ശിവൻകുട്ടി | Congress

തിരുവനന്തപുരം: വയനാട് പുനരധിവാസ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളലുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. ദുരന്തബാധിതർക്ക് വാസയോഗ്യമല്ലാത്ത വീടുകൾ നൽകില്ലെന്നും ഗുണനിലവാരം 100 ശതമാനം ഉറപ്പാക്കിയ ശേഷം മാത്രമേ കൈമാറ്റം നടക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.(Where is the money collected by Congress, asks Minister V Sivankutty) വയനാട് വിഷയത്തിൽ കോൺഗ്രസ് നടത്തുന്നത്...

കോൺഗ്രസിലെ മുഖ്യമന്ത്രി പോര്: തന്ത്രപരമായ മൗനവുമായി സതീശൻ പക്ഷം | Congress

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ തുടരുന്നു. ഉചിതമായ സമയത്ത് ഘടകകക്ഷികളുടെ പിന്തുണ ഉറപ്പാക്കാമെന്ന പ്രതീക്ഷയിലാണ് വി.ഡി. സതീശൻ പക്ഷം. നിലവിലെ ചർച്ചകൾ സ്വാഭാവിക പ്രതികരണങ്ങൾ മാത്രമാണെന്നാണ് ഇവരുടെ വിശദീകരണം.(Chief Minister decision dispute in Congress, VD Satheesan faction keeps a strategic silence) മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാൽ വരണമെന്ന...

‘പ്രസംഗത്തിൽ 59 തവണ കോൺഗ്രസിനെക്കുറിച്ച് പരാമർശം, സ്ത്രീകളെക്കുറിച്ച് വളരെ കുറച്ച് മാത്രം സംസാരിച്ചു’: മോദിക്കെതിരെ ഖാർഗെയും കോൺഗ്രസും | Congress

ന്യൂഡൽഹി: വനിതാ സംവരണ ബില്ല് പരാജയപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം രാഷ്ട്രീയ പ്രസംഗമായി മാറിയെന്ന് പ്രതിപക്ഷം. രാജ്യത്തെ അഭിസംബോധന ചെയ്യാനുപയോഗിക്കുന്ന ഔദ്യോഗിക വേദി പ്രധാനമന്ത്രി കക്ഷിരാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ഉപയോഗിച്ചുവെന്ന് കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.(Congress mentioned 59 times, women barely, Kharge slams PM's address to nation) പ്രധാനമന്ത്രിയുടെ പ്രസംഗം...

‘ചർച്ചയിൽ തെറ്റില്ല, ഇത് തന്നെയാണ് കോൺഗ്രസിൻ്റെ രീതി’: K സുധാകരൻ | Congress

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് മുഖ്യമന്ത്രി പദവിയെ ചൊല്ലി പാർട്ടിയിൽ ചർച്ചകൾ നടക്കുന്നത് സ്വാഭാവികമാണെന്ന് കെ. സുധാകരൻ. ഇത്തരം ചർച്ചകൾ രാഷ്ട്രീയത്തിൽ പതിവാണെന്നും അത് കോൺഗ്രസിന്റെ പ്രവർത്തന രീതിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.(There is nothing wrong with the discussion, K Sudhakaran on CM dispute in Congress) മുഖ്യമന്ത്രി...

‘മുഖ്യമന്ത്രിയെ തീരുമാനിക്കണമെങ്കിൽ വോട്ടെണ്ണി കഴിയണം, ലീഗിനോട് ചോദിക്കുമ്പോൾ അഭിപ്രായം പറയും, മത്സരിക്കാത്തയാൾ മുൻപും മുഖ്യമന്ത്രി ആയിട്ടുണ്ട്’: PMA സലാം | Congress

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മുൻപേ കോൺഗ്രസിൽ ആരംഭിച്ച മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് മുസ്ലിം ലീഗ്. വോട്ടെണ്ണി കഴിഞ്ഞ് ഭൂരിപക്ഷം ഉറപ്പായ ശേഷം നടത്തേണ്ട ചർച്ചകൾ ഇപ്പോൾ പരസ്യമായി നടത്തുന്നത് പ്രവർത്തകരെ നിരാശരാക്കുമെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു.(We will give our opinion when...
- Advertisement -spot_img

Latest News

ഹരിയാനയിൽ നാടിനെ നടുക്കി ദുരന്തം; 220 അടി താഴ്ചയുള്ള തുറന്ന ബോർവെല്ലിൽ വീണ നാലുവയസ്സുകാരൻ മരിച്ചു | Haryana Borewell Accident

അംബാല: ഹരിയാനയിലെ അംബാല ജില്ലയിൽ 220 അടി താഴ്ചയുള്ള തുറന്ന ബോർവെല്ലിൽ വീണ നാലുവയസ്സുകാരൻ ദാരുണമായി മരിച്ചു. 21 മണിക്കൂർ നീണ്ടുനിന്ന തീവ്രമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ ബുധനാഴ്ച...
- Advertisement -spot_img