HomeKerala Assembly Election 2026'80-90 സീറ്റുകൾ ലഭിക്കും, മുഖ്യമന്ത്രി ആരെന്ന് ഇപ്പോൾ ചർച്ച ചെയ്യേണ്ട ആവശ്യമില്ല':...

’80-90 സീറ്റുകൾ ലഭിക്കും, മുഖ്യമന്ത്രി ആരെന്ന് ഇപ്പോൾ ചർച്ച ചെയ്യേണ്ട ആവശ്യമില്ല’: K മുരളീധരൻ | Congress

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് കെ. മുരളീധരൻ. പാർട്ടിയുടെയും എക്സിറ്റ് പോളുകളുടെയും കണക്കുകൾ പ്രകാരം 80 മുതൽ 90 വരെ സീറ്റുകൾ യുഡിഎഫിന് ലഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് ജനങ്ങൾക്കിടയിൽ മുൻതൂക്കമുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.(Congress will get 80-90 seats, says K Muraleedharan)

മുഖ്യമന്ത്രി ആരെന്ന് ഇപ്പോൾ ചർച്ച ചെയ്യേണ്ട കാര്യമില്ല. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം അക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാം. എൽഡിഎഫ് പരാജയപ്പെട്ടാൽ പിന്നെ പിണറായി വിജയന് മുൻതൂക്കമുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. യുഡിഎഫ് വിജയിച്ചാൽ അതിന്റെ ക്രെഡിറ്റ് മുഴുവൻ ‘ടീം യുഡിഎഫിന്’ ആയിരിക്കും.

യുഡിഎഫ് ജയിക്കുമെന്ന് ഉറപ്പുള്ള 80 മണ്ഡലങ്ങളുടെ പട്ടികയിൽ വട്ടിയൂർക്കാവും ഉണ്ടെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. എക്സിറ്റ് പോൾ ഫലങ്ങൾ യുഡിഎഫിന് അനുകൂലമായതോടെ വൻ ആവേശത്തിലാണ് പ്രവർത്തകർ.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.