HomeT20 World Cup 2026'ചില തുടർച്ചകൾ നാട് തോൽക്കാതിരിക്കാനാണ്': സഞ്ജുവിനെ അഭിനന്ദിച്ച് KK ശൈലജ |...

‘ചില തുടർച്ചകൾ നാട് തോൽക്കാതിരിക്കാനാണ്’: സഞ്ജുവിനെ അഭിനന്ദിച്ച് KK ശൈലജ | Sanju Samson

തിരുവനന്തപുരം: ടി20 ലോകകപ്പ് കിരീടം ചൂടിയ ഇന്ത്യൻ ടീമിനും ടൂർണമെന്റിലെ താരമായി മാറിയ മലയാളി താരം സഞ്ജു സാംസണും അഭിനന്ദനങ്ങളുമായി കെ.കെ. ശൈലജ ടീച്ചർ. സഞ്ജുവിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ടീച്ചർ ഫേസ്ബുക്കിൽ കുറിച്ച വരികൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.(Some sequels are meant to prevent the country from losing, KK Shailaja congratulates Sanju Samson)

ചില തുടര്‍ച്ചകള്‍ നാട് തോല്‍ക്കാതിരിക്കാനാണ്
മൂന്നാം മത്സരത്തിലും തിളക്കമുള്ള ഫിഫ്റ്റി
സഞ്ചുവിന്റെ ചിറകില്‍ ഇന്ത്യയ്ക്ക് ടി-20 വേള്‍ഡ് കപ്പ്
അഭിനന്ദനങ്ങള്‍ ടീം ഇന്ത്യ, ലോകകപ്പിലെ നിർണ്ണായകമായ മൂന്നാം മത്സരത്തിലും തിളക്കമുള്ള ഫിഫ്റ്റി നേടിയ സഞ്ജുവിനെ ടീച്ചർ പ്രത്യേകം അഭിനന്ദിച്ചു.

ശൈലജ ടീച്ചറുടെ പോസ്റ്റിലെ “ചില തുടർച്ചകൾ നാട് തോൽക്കാതിരിക്കാനാണ്” എന്ന വരികൾചർച്ചയായിരിക്കുകയാണ്. ലോകകപ്പിലുടനീളം മികച്ച പ്രകടനം നടത്തി ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ ആയ സഞ്ജുവിന് കേരളത്തിൽ നിന്ന് ലഭിക്കുന്ന വലിയ പിന്തുണയുടെ തെളിവാണിത്.

Clickable Info Box