ചത്തീസ്ഗഡിൽ നക്സലേറ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർക്ക് പരിക്ക്
Mon, 22 May 2023

റായ്പുർ: ചത്തീസ്ഗഡിൽ നക്സലേറ്റുകളുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർക്ക് പരിക്കേറ്റു. ചത്തീസ്ഗഡിലെ ബിജാപൂരിലാണ് സംഭവം. 202 ബറ്റാലിയനിലെ കമാൻഡോ ബറ്റാലിയൻ ഫോർ റെസലൂട്ട് ആക്ഷൻ(കോബ്ര) സേനയിലെ രണ്ട് ജവാന്മാർക്കാണ് പരിക്കേറ്റത്. പുസ്നാർ, ഹിരോളി ഗ്രാമപ്രദേശങ്ങളിൽ ഐഇഡി ആക്രമണം നടത്താൻ നക്സലേറ്റുകൾ പദ്ധതിയിടുന്നതായി പോലീസിന് സൂചന ലഭിച്ചിരുന്നു. ഇതേതുടർന്നാണ് സുരക്ഷാസേന തെരച്ചിൽ നടത്താനെത്തിയത്. തെരച്ചിലിനിടെ, കോബ്രാ സേനയും നക്സലുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു.