

കൊച്ചി: വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗിൽ നിന്നുള്ള സന്തൂർ സോപ്പ് 2850 കോടി രൂപയുടെ വിൽപ്പന നേട്ടവുമായി ഇന്ത്യയിലെ ഏറ്റവും വലിയ സോപ്പ് ബ്രാൻഡായി മാറി. 1985 ൽ പുറത്തിറക്കിയ സന്തൂർ ബ്രാൻഡ് 2018 ആയപ്പോഴേക്കും, 2,000 കോടി രൂപയുടെ വില്പന എന്ന നാഴികക്കല്ല് പിന്നിട്ട് മൂല്യത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ സോപ്പ് ബ്രാൻഡായി മാറി. ഇന്ന് ഏകദേശം 2,850 രൂപ കോടി വാർഷിക വരുമാനവുമായി ഈ ബ്രാൻഡ് ഇന്ത്യയിലെ ഏറ്റവും വലിയ സോപ്പ് ബ്രാൻഡായി മാറിയിരിക്കുകയാണ്.
സന്തൂർ ഇന്ത്യയിലെ ഏറ്റവും വലിയ സോപ്പ് ബ്രാൻഡായി മാറുന്നത് വളരെ അഭിമാനകരമായ നിമിഷമാണെന്ന് വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗിന്റെ സിഇഒയും വിപ്രോ എന്റർപ്രൈസസിന്റെ മാനേജിംഗ് ഡയറക്ടറുമായ വിനീത് അഗർവാൾ പറഞ്ഞു.