ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്റ്റ് 15-ന്; പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി | India Bullet Train Launch

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്റ്റ് 15-ന്; പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി | India Bullet Train Launch
Updated on

ന്യൂഡൽഹി: രാജ്യം കാത്തിരിക്കുന്ന ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസ് 2027 ഓഗസ്റ്റ് 15-ന് ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. മുംബൈ - അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയിൽ ഘട്ടംഘട്ടമായാണ് സർവീസുകൾ ആരംഭിക്കുക. സ്വാതന്ത്ര്യ ദിനത്തിൽ ആദ്യഘട്ട സർവീസിന് തുടക്കമാകും.

പദ്ധതിയുടെ ഘട്ടങ്ങൾ:

ഒന്നാം ഘട്ടം: സൂറത്ത് – ബിലിമോറ പാതയിലാണ് 2027-ൽ ആദ്യ സർവീസ് തുടങ്ങുക.

രണ്ടാം ഘട്ടം: വാപി മുതൽ സൂറത്ത് വരെ സർവീസ് വ്യാപിപ്പിക്കും.

മൂന്നാം ഘട്ടം: വാപി മുതൽ അഹമ്മദാബാദ് വരെ ട്രെയിൻ ഓടിത്തുടങ്ങും.

നാലാം ഘട്ടം: അവസാന ഘട്ടത്തിൽ മുംബൈ മുതൽ അഹമ്മദാബാദ് വരെയുള്ള മുഴുവൻ ദൂരവും സർവീസ് ആരംഭിക്കും.

വേഗതയും ദൂരവും: മുംബൈയിലെ താനെയെയും അഹമ്മദാബാദിലെ സബർമതിയെയും ബന്ധിപ്പിക്കുന്ന 508 കിലോമീറ്റർ നീളത്തിലുള്ള പാതയിലൂടെ മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിലാകും ട്രെയിൻ കുതിക്കുക.

2017-ൽ നിർമ്മാണോദ്ഘാടനം നടന്ന പദ്ധതി 2023-ൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തടസ്സങ്ങൾ കാരണം നീണ്ടുപോവുകയായിരുന്നു. നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. ജപ്പാൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് രാജ്യം ഈ അഭിമാന പദ്ധതി പൂർത്തിയാക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com