Description
Digital Voice of Kerala
Saturday, April 18, 2026

Digital Voice of Kerala
HomeNationalപ്രയാഗ്‌രാജിൽ ട്രെയിൻ അപകടം: 5 മരണം; വിനയായത് ആകാംക്ഷ | Train accident

പ്രയാഗ്‌രാജിൽ ട്രെയിൻ അപകടം: 5 മരണം; വിനയായത് ആകാംക്ഷ | Train accident

🎙️ Latest Podcast

ലഖ്നൗ: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ പച്‌ദേവ്ര ഹാൾട്ട് ഓവർബ്രിഡ്ജിന് സമീപമുണ്ടായ ട്രെയിൻ അപകടങ്ങളിൽ അഞ്ചുപേർ മരിച്ചു. ബുധനാഴ്ച വൈകുന്നേരമായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം. കൽക്ക എക്‌സ്പ്രസ് തട്ടി ഒരാൾ മരിച്ചതിന് പിന്നാലെ, വിവരമറിയാൻ പാളത്തിലേക്ക് ഇറങ്ങിയവർക്കിടയിലേക്ക് മറ്റൊരു ട്രെയിൻ പാഞ്ഞുകയറിയതാണ് മരണസംഖ്യ ഉയർത്തിയത്.(Train accident in Prayagraj, 5 people dead)

ആദ്യം കൽക്ക എക്‌സ്പ്രസ് തട്ടി ഒരാൾ മരിച്ചതിനെത്തുടർന്ന് ട്രെയിൻ പാളത്തിൽ നിർത്തിയിട്ടു. ഈ സമയം എന്താണ് സംഭവിച്ചതെന്നറിയാൻ ജനറൽ കോച്ചുകളിൽ നിന്നുള്ള യാത്രക്കാർ പുറത്തിറങ്ങി പാളത്തിൽ നിൽക്കുകയായിരുന്നു. ഈ സമയം തൊട്ടടുത്ത ട്രാക്കിലൂടെ വന്ന പുരുഷോത്തം എക്‌സ്പ്രസ് ഇവർക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

രണ്ടാമത്തെ അപകടത്തിൽ നാല് പേരാണ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചത്. മരിച്ചവരിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബലിറാം ഭഗത് (36) – ബിഹാർ സ്വദേശി, സുനിൽ കുമാർ – മിർസാപുർ സ്വദേശി, ആകാശ് – ഫിറോസാബാദ് സ്വദേശി എന്നിവരാണിവർ. മറ്റ് രണ്ടുപേരെ തിരിച്ചറിയാനുള്ള നടപടികൾ തുടരുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.