Times Kerala

 ജമ്മു കശ്മീരില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്ക്; വീഡിയോ 

 
 ജമ്മു കശ്മീരില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്ക്; വീഡിയോ 
 

ശ്രീനഗർ: ജമ്മു കശ്മീരില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്ക്. ദക്ഷിണ കശ്മീര്‍ ജില്ലയിലെ നമ്പല്‍ മേഖലയില്‍ ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍, പഴങ്ങള്‍ കയറ്റിവന്ന ട്രക്കും വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ ജവാന്മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതില്‍ നിര്‍ത്തിയിട്ടിരുന്ന വാനിലേക്ക് നിയന്ത്രണം വിട്ടുവന്ന ട്രക്ക് ഇടിക്കുന്നതായി കാണാം. 

 

Related Topics

Share this story