അധ്യാപികയെ തലയ്ക്കടിച്ച് വീഴ്ത്തി സ്കൂട്ടറും ഫോണും കവർന്നു; പ്രതി അറസ്റ്റിൽ

അധ്യാപികയെ തലയ്ക്കടിച്ച് വീഴ്ത്തി സ്കൂട്ടറും ഫോണും കവർന്നു; പ്രതി അറസ്റ്റിൽ
 തിരുച്ചിറപ്പള്ളി: തമിഴ്നാട് തിരുച്ചിറപള്ളിയിൽ പട്ടാപ്പകൽ കോളേജ് അധ്യാപികയെ തലയ്ക്കടിച്ച് വീഴ്ത്തി സ്കൂട്ടറും ഫോണും കവർന്നു.  അണ്ണാ യൂണിവേഴ്സിറ്റി പ്രൊഫസറായ സീതാലക്ഷ്മി എന്ന (53) നു നേരെയാണ് ക്രൂര ആക്രമണം ഉണ്ടായത്. സംഭവത്തിൽ ആക്രമണം നടത്തിയ തിരിക്കാട്ടുപള്ളി സ്വദേശി സെന്തില്‍ കുമാറിനെ പൊലീസ് പിടികൂടി.  
കഴിഞ്ഞ ദിവസം തിരുച്ചിറപ്പള്ളി ബസ്റ്റാന്‍ഡിന് പിന്നിലെ റോഡിലാണ് അധ്യാപികക്ക് നേരെ ആക്രമണം ഉണ്ടായത്.   വഴിയോരത്ത് നടക്കാൻ വന്നതായിരുന്നു അധ്യാപിക. കളക്ടറേറ്റ് റോഡിന് സമീപം ഇവർ സ്കൂട്ടർ പാർക്ക് ചെയ്തു. തുറന്നു നടത്തം ആരംഭിച്ചു. അല്‍പം സമയത്തിന് ശേഷം സീതാലക്ഷ്മിയുടെ പിന്നാലെ എത്തിയ പ്രതി കമ്പ് ഉപയോഗിച്ച് തലക്കടിച്ചു. തുടർന്ന് കാലിൽ പിടിച്ച് വലിച്ചിഴച്ച് സമീപത്തേക്ക് മാറ്റി. ഫോണും സ്കൂട്ടറിന്റെ താക്കോലും കൈക്കലാക്കി സ്ഥലംവിട്ടു. സീതാലക്ഷ്മിയുടെ പരാതിയിൽ ഇയാളെ പൊലീസ് പിടികൂടി.  

Share this story