

ന്യൂഡൽഹി: 2025-ൽ വിവിധ മേഖലകളിൽ രാജ്യം കൈവരിച്ച ചരിത്രപരമായ നേട്ടങ്ങളെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വർഷത്തെ അവസാനത്തെ 'മൻ കി ബാത്ത്' റേഡിയോ പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ സുരക്ഷ മുതൽ കായിക രംഗം വരെ ഇന്ത്യയുടെ ആത്മവിശ്വാസം ഉയർത്തിയ വർഷമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേശീയ സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യ ഒത്തുതീർപ്പിനില്ലെന്ന് ലോകത്തിന് കാട്ടിക്കൊടുത്തു എന്നതാണ് ഈ വർഷത്തെ ഏറ്റവും വലിയ സന്ദേശമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരവാദികൾക്കെതിരെ ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' ഓരോ ഇന്ത്യക്കാരന്റെയും അഭിമാനത്തിന്റെ പ്രതീകമായി മാറി. ഭീകരതയ്‌ക്കെതിരെ രാജ്യം ദൃഢനിശ്ചയത്തോടെ പോരാടുമെന്നതിന്റെ തെളിവാണ് ഈ ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.