റിയാലിറ്റി ഷോ ബാലതാരം വാഹനാപകടത്തിൽ മരിച്ചു

news
 ബെംഗളൂരു : അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച കന്നഡ റിയാലിറ്റി ഷോ ബാലതാരം സമൻവി രൂപേഷ് അപകടത്തിൽ മരിച്ചു.6 വയസായിരുന്നു . വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കനകപുരറോഡിലെ വജറഹള്ളി ക്രോസിൽ  മെട്രോ തൂണിനുസമീപം ടിപ്പർ സ്കൂട്ടറിലിടിച്ചാണ് അപകടം ഉണ്ടായത് . ടെലിവിഷൻ താരമായ അമ്മ അമൃത നായിഡുവിനെ (34) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Share this story