

ന്യൂഡൽഹി: രാജ്യത്ത് സിഗരറ്റ്, പാൻ മസാല തുടങ്ങിയ പുകയില ഉൽപ്പന്നങ്ങളുടെ വില ഫെബ്രുവരി ഒന്ന് മുതൽ വർധിക്കും. ജിഎസ്ടി നഷ്ടപരിഹാര സെസിന് പകരം അധിക എക്സൈസ് ഡ്യൂട്ടിയും ആരോഗ്യ സെസും ഏർപ്പെടുത്തിയുള്ള പുതിയ നികുതി പരിഷ്കാരം പ്രാബല്യത്തിൽ വരുന്നതിനാലാണിത്.(Prices of tobacco products and pan masala will increase, New excise duty from February 1)
നിലവിലുള്ള ജിഎസ്ടി നിരക്കുകൾക്ക് പുറമെയാണ് പുതിയ ലെവി ചുമത്തുന്നത്. പുകയില ഉൽപ്പന്നങ്ങൾക്ക് 40 ശതമാനം ജിഎസ്ടിയാണ് നിലവിൽ ബാധകമാകുക. സിഗരറ്റിന്റെ നീളം അടിസ്ഥാനമാക്കിയാണ് പുതിയ തീരുവ നിശ്ചയിച്ചിരിക്കുന്നത്. 1,000 സിഗരറ്റ് സ്റ്റിക്കുകൾക്ക് 2,050 രൂപ മുതൽ 8,500 രൂപ വരെ എക്സൈസ് തീരുവ നൽകേണ്ടി വരും.
പാൻ മസാലയ്ക്ക് ആരോഗ്യ, ദേശീയ സുരക്ഷാ സെസ് കൂടി ചുമത്താൻ സർക്കാർ തീരുമാനിച്ചു. ഇതിനായി 2025 ഡിസംബറിൽ പാർലമെന്റ് പാസാക്കിയ സെൻട്രൽ എക്സൈസ് (ഭേദഗതി) ബിൽ പ്രകാരമാണ് പുതിയ നടപടി.