ഫാന്‍റസി സ്പോര്‍ട്ട്സ് മേഖല കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ കായിക രംഗത്തിന് 3000 കോടി രൂപ സംഭാവന നല്‍കി

   ഫാന്‍റസി സ്പോര്‍ട്ട്സ് മേഖല കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ കായിക രംഗത്തിന് 3000 കോടി രൂപ സംഭാവന നല്‍കി
 

കൊച്ചി: ഇന്ത്യന്‍ ഫാന്‍റസി സ്പോര്‍ട്ട്സ് വ്യവസായം രാജ്യത്തെ കായിക മേഖലയ്ക്കായി 2020-21 സാമ്പത്തിക വര്‍ഷം സംഭാവന ചെയ്തത് 3000 കോടി രൂപ.  ടീമുകളെ സ്പോണ്‍സര്‍ ചെയ്യല്‍, ലീഗുകള്‍, കളിക്കാരുടെ അവകാശങ്ങള്‍ വാങ്ങല്‍ തുടങ്ങി താഴേക്കിടയില്‍ കായിക മേഖലയുടെ വികസനം ഉള്‍പ്പെടെയുള്ള വിവിധ രംഗങ്ങളിലായാണ് ഈ സംഭാവന.  വരുന്ന മൂന്നു വര്‍ഷങ്ങളില്‍ ഈ തുക ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

 ഫാന്‍റസി സ്പോര്‍ട്ട്സ് മേഖലയുടെ ഒരു ഹബ് ആയി ഇന്ത്യ മാറുമെന്നാണ് നീതി ആയോഗ് 2020 ഡിസംബറില്‍ പുറത്തിറക്കിയ ശുപാര്‍ശാ പത്രത്തില്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ ഓണ്‍ലൈന്‍ ഫാന്‍റസി സ്പോര്‍ട്ട്സ്  മേഖല 2024-ഓടെ 3.7 ബില്യണ്‍ ഡോളറിന്‍റേതാകുമെന്ന് പിഡബ്ലിയുസിയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യഥാര്‍ത്ഥ കായിക ഇനങ്ങളുമായി പ്രതീകാത്മക ബന്ധമുള്ളവയാണ് ഫാന്‍റസി സ്പോര്‍ട്ട്സ്. 

 ഫാന്‍റസി സ്പോര്‍ട്ട്സ് രാജ്യത്തെ സമ്പദ്ഘടനയ്ക്ക്  വന്‍ തോതില്‍ സംഭാവന നല്‍കുന്ന മേഖലയായി മാറുമെന്നാണ് പ്രതീക്ഷയെന്ന് ഐഎഎംഎഐയുടെ ഇന്ത്യാ ഡിജിറ്റല്‍ സമ്മിറ്റ് 2022നെ കുറിച്ചു സംസാരിക്കവെ ഡ്രീം സ്പോര്‍ട്ട്സ് സിഇഒയും സഹ സ്ഥാപകനുമായ ഹര്‍ഷ് ജെയിന്‍ പറഞ്ഞു.

 

Share this story