ഭീകര ബന്ധം: കാശ്മീരിൽ 15 കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്
Sat, 20 May 2023

പുല്‍വാമ: ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരില്‍ ദേശീയ അന്വേഷണ ഏജന്‍സി (NIA) യുടെ റെയ്ഡ് തുടരുന്നു. ഏഴ് ജില്ലകളിലെ 15 കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. ശ്രീനഗര്‍, പുല്‍വാമ, അവന്തിപോറ, അനന്തനാഗ്, ഷോപിയാന്‍, കുപ്‌വാര, പൂഞ്ച് എന്നീ ജില്ലകളിലാണ് പരിശോധ. 2021ലും 2022ലും എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്.2021ല്‍ എന്‍ഐഎയുടെ ഡല്‍ഹി ബ്രാഞ്ചും 2022ല്‍ ജമ്മു ബ്രാഞ്ചും രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് പരിശോധന. അഞ്ച് ദിവസം മുന്‍പ് അഞ്ച് ജില്ലകളിലെ 13 കേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നിരുന്നു.