HomeNationalപൂജാ ചടങ്ങിൽ കീർത്തി സുരേഷിനോടും കൃതി ഷെട്ടിയോടും മോശമായി പെരുമാറിയെന്ന് ആരോപണം;...

പൂജാ ചടങ്ങിൽ കീർത്തി സുരേഷിനോടും കൃതി ഷെട്ടിയോടും മോശമായി പെരുമാറിയെന്ന് ആരോപണം; തെലുങ്ക് സംവിധായകൻ കെ. രാഘവേന്ദ്ര റാവുവിനെതിരെ വിമർശനം ശക്തം | K Raghavendra Rao controversy

ഹൈദരാബാദ്: പ്രമുഖ മുതിർന്ന തെലുങ്ക് സംവിധായകൻ കെ. രാഘവേന്ദ്ര റാവുവിന് നേരെ സോഷ്യൽ മീഡിയയിൽ വൻ വിമർശനം (K Raghavendra Rao controversy). ഹിറ്റ് സംവിധായകൻ അനിൽ രാവിപുടി ഒരുക്കുന്ന പുതിയ ബിഗ് ബജറ്റ് ചിത്രത്തിന്റെ പൂജാ ചടങ്ങിനിടെ നായികമാരായ കീർത്തി സുരേഷിനോടും കൃതി ഷെട്ടിയോടും അദ്ദേഹം മോശമായി പെരുമാറി എന്ന ആരോപണമാണ് ഇപ്പോൾ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. നടിമാരുടെ അനുവാദമില്ലാതെ അവരുടെ ശരീരത്തിൽ ബലമായി സ്പർശിച്ചതാണ് വിരല ചൂണ്ടലുകൾക്ക് ഇടയാക്കിയത്.

ഹൈദരാബാദിൽ വെച്ചുനടന്ന പുതിയ ചിത്രത്തിന്റെ ഭദ്രദീപ പ്രകാശനത്തിലും സ്വിച്ച് ഓൺ കർമ്മത്തിലുമാണ് സംഭവം. വെങ്കിടേഷ്, നന്ദമൂരി കല്യാൺ റാം, കീർത്തി സുരേഷ്, കൃതി ഷെട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനിൽ രാവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ക്ലാപ്പ് അടിക്കുന്നതിനായാണ് വിശിഷ്ടാതിഥിയായി മുതിർന്ന സംവിധായകൻ രാഘവേന്ദ്ര റാവുവിനെ അണിയറപ്രവർത്തകർ ക്ഷണിച്ചത്.

ക്ലാപ്പ് ബോർഡ് ഷോട്ടിനായി അഭിനേതാക്കളെ ക്യാമറയ്ക്ക് മുന്നിൽ ക്രമീകരിച്ചു നിർത്തുന്നതിനിടയിലാണ് വിവാദ സംഭവം ഉണ്ടായത്. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങളിൽ, നടി കീർത്തി സുരേഷിന്റെ കൈകളിൽ രാഘവേന്ദ്ര റാവു ബലമായി പിടിച്ച് മുന്നോട്ട് വലിക്കുന്നത് വ്യക്തമായി കാണാം. തുടർന്ന് ഇതിന് തൊട്ടടുത്തുനിന്ന യുവനടി കൃതി ഷെട്ടിയുടെ കൈയിലും ഇദ്ദേഹം സമാന രീതിയിൽ പിടിച്ച് അനാവശ്യമായി വലിച്ചു മാറ്റുന്നുണ്ട്. ഇതിനൊപ്പം ചിത്രത്തിലെ നായകന്മാരായ വെങ്കിടേഷിനോടും കല്യാൺ റാമിനോടും നായികമാരുടെ തോളിൽ കൈവെച്ച് നിൽക്കാൻ സംവിധായകൻ പരസ്യമായി ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. നടിമാർ രണ്ടുപേരും ഈ സമയത്ത് കടുത്ത അസ്വസ്ഥത പ്രകടിപ്പിക്കുന്നതും വീഡിയോയിൽ പ്രകടമാണ്.

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ എക്സ് (X) ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ സംവിധായകനെതിരെ കടുത്ത ഭാഷയിലാണ് സിനിമാ പ്രേമികൾ പ്രതിഷേധിക്കുന്നത്. മുൻപ് നടി നിഹാരിക കൊണിഡേലയോടും രാഘവേന്ദ്ര റാവു ഇത്തരത്തിൽ പൊതുവേദിയിൽ മോശമായി പെരുമാറിയ സംഭവം ചൂണ്ടിക്കാണിച്ചാണ് പലരും വിമർശനം കടുപ്പിക്കുന്നത്. കൂടാതെ ഇദ്ദേഹത്തിന്റെ പഴയകാല സിനിമകളിലെ ഗാനരംഗങ്ങളിൽ നായികമാരുടെ വയറിലേക്ക് പഴങ്ങളും പൂക്കളും എറിഞ്ഞ് സ്ത്രീകളെ മോശമായി ഒബ്ജെക്ടിഫൈ (Objectify) ചെയ്യുന്ന വികലമായ ശൈലിയും സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായിട്ടുണ്ട്.

അതേസമയം, രാഘവേന്ദ്ര റാവുവിനെ പൂർണ്ണമായി പിന്തുണച്ചും വലിയൊരു വിഭാഗം ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ക്യാമറ ഫ്രെയിം കൃത്യമാക്കാനും താരങ്ങളെ കൃത്യമായ പൊസിഷനിൽ നിർത്താനും വേണ്ടി മാത്രമാണ് മുതിർന്ന സംവിധായകൻ എന്ന നിലയിൽ അദ്ദേഹം അഭിനേതാക്കളെ മാറ്റിനിർത്തിയതെന്നാണ് ഇവരുടെ വാദം. വിവാദം കൊഴുക്കുമ്പോഴും സംഭവത്തെക്കുറിച്ച് നടിമാരായ കീർത്തി സുരേഷോ കൃതി ഷെട്ടിയോ ഇതുവരെ ഔദ്യോഗികമായി പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

Story Summary: Veteran Telugu director K. Raghavendra Rao faced heavy backlash on social media for his alleged inappropriate behavior toward actresses Keerthy Suresh and Krithi Shetty. During the pooja ceremony of Anil Ravipudi’s upcoming movie in Hyderabad, Rao was seen forcefully pulling both actresses by their hands to adjust the camera frame. He also instructed lead actors Venkatesh and Kalyan Ram to put their arms around the actresses. While many slammed him on X for objectification, supporters claimed it was just for camera blocking.

WhatsApp Channel Banner

Latest updates

പുതിയ മേക്കോവർ: ജീൻസും ടോപ്പുമണിഞ്ഞ് കൈയിൽ പുസ്തകങ്ങളുമായി കൂടത്തായി...

കോഴിക്കോട്: കൂടത്തായി സയനൈഡ് കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ പുതിയ ലുക്ക് ആളുകൾക്കിടയിൽ ചർച്ചയാകുന്നു. ജീൻസും ടോപ്പും ധരിച്ച് കൈയിൽ സ്പൈറൽ ബൈൻഡ് ചെയ്ത പഠന സാമഗ്രികളുമായാണ് ജോളി കഴിഞ്ഞ ദിവസം...

ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല പാർട്ടി വിട്ടു; രാജിക്ക്...

ന്യൂഡൽഹി: ടെലിവിഷൻ ചർച്ചകളിലെ ബിജെപിയുടെ പ്രമുഖ മുഖങ്ങളിലൊരാളായ ഷെഹ്സാദ് പൂനാവാല പാർട്ടിയിൽ നിന്ന് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് റിപ്പോർട്ട്. എന്നാൽ രാജിയുമായി ബന്ധപ്പെട്ട് ബിജെപിയോ പൂനാവാലയോ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. (Shehzad...

കാടുകയറിയതിന് പിന്നാലെ കാണാതായി: കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പൻ...

പത്തനംതിട്ട: കോന്നി കൊക്കാത്തോട് കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പൻ മോഹൻദാസിനെ (70) ഉൾക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ജൂൺ അവസാന വാരത്തോടെ കാണാതായ ഇദ്ദേഹത്തിനായി വനംവകുപ്പും പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി...

19 വർഷങ്ങൾക്ക് ശേഷം കൊൽക്കത്തയിൽ തിരിച്ചെത്തി തസ്ലിമ നസ്രീൻ;...

കൊൽക്കത്ത: വിവാദ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ തസ്ലിമ നസ്രീൻ 19 വർഷങ്ങൾക്ക് ശേഷം കൊൽക്കത്തയിൽ തിരിച്ചെത്തി. വിവാദമായ ‘ദ്വിഖണ്ഡിതോ’ എന്ന പുസ്തകത്തെ ചൊല്ലിയുണ്ടായ പ്രതിഷേധങ്ങളെ തുടർന്ന് 2007-ൽ നഗരം വിടേണ്ടിവന്നതിന് ശേഷമുള്ള ആദ്യ പൊതുസന്ദർശനമാണിത്....

‘PK കുഞ്ഞാലിക്കുട്ടി പറഞ്ഞതിൽ വൈരുധ്യം ഒന്നുമില്ല’: PM ശ്രീ...

പത്തനംതിട്ട: പി എം ശ്രീ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച പ്രസ്താവനയിൽ പ്രതികരണവുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി. പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും, വിഷയത്തിൽ താൻ പറഞ്ഞതും പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയതും...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...