HomeNationalതമിഴ്‌നാട്ടിൽ മന്ത്രിസഭാ വികസനവുമായി മുഖ്യമന്ത്രി വിജയ്: കോൺഗ്രസ് മന്ത്രിസഭയിലേക്ക് | Tamil Nadu...

തമിഴ്‌നാട്ടിൽ മന്ത്രിസഭാ വികസനവുമായി മുഖ്യമന്ത്രി വിജയ്: കോൺഗ്രസ് മന്ത്രിസഭയിലേക്ക് | Tamil Nadu cabinet expansion

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് തന്റെ മന്ത്രിസഭ വികസിപ്പിക്കുന്നു. കോൺഗ്രസിന്റെ രണ്ട് നിയമസഭാംഗങ്ങൾ വ്യാഴാഴ്ച മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. അതേസമയം, മുൻ മന്ത്രിമാരായ സി. വി. ഷൺമുഖം, എസ്. പി. വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ വിമത വിഭാഗത്തെ ഈ ഘട്ടത്തിൽ മന്ത്രിസഭയിൽ ഉൾപ്പെടുത്തില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ.(Tamil Nadu cabinet expansion, Tamil Nadu CM Joseph Vijay To Expand Cabinet Inducting Congress MLAs)

കോൺഗ്രസ് നിയമസഭാ കക്ഷി നേതാവും കിള്ളിയൂർ എം.എ.എയുമായ കെ. രാജേഷ് കുമാർ, മേലൂർ എം.എൽ.എ പി. വിശ്വനാഥൻ എന്നിവരാണ് വ്യാഴാഴ്ച രാവിലെ 10 മണിക്ക് ലോക് ഭവനിൽ നടക്കുന്ന ചടങ്ങിൽ മന്ത്രിമാരായി ചുമതലയേൽക്കുക. തമിഴ്‌നാട് ഗവർണറുടെ അധിക ചുമതലയുള്ള രാജേന്ദ്ര അർലേക്കർ ചടങ്ങിൽ പങ്കാളിയാകാൻ ബുധനാഴ്ച രാത്രിയോടെ ചെന്നൈയിലെത്തും. ആറ് പതിറ്റാണ്ടുകൾക്ക് ശേഷമാണ് തമിഴ്‌നാട്ടിൽ കോൺഗ്രസ് ഭരണത്തിന്റെ ഭാഗമാകുന്നതെന്നും അണികളുടെ നീണ്ടകാലത്തെ സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നതെന്നും കോൺഗ്രസ് വൃത്തങ്ങൾ പ്രതികരിച്ചു. കുളച്ചൽ എം.എൽ.എ താരഹൈ കുത്ബർട്ടും മന്ത്രിസ്ഥാനത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നു.

അഗ്രികൾച്ചർ, ഹയർ എഡ്യൂക്കേഷൻ, റവന്യൂ, ട്രാൻസ്പോർട്ട് ഉൾപ്പെടെ ഇരുപതോളം പ്രധാന വകുപ്പുകളിൽ മന്ത്രിമാരെ നിയമിക്കാതിരുന്നതിന് മുഖ്യമന്ത്രി വിജയ് വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയോട് എതിർപ്പുള്ള വിമത വിഭാഗത്തെ മന്ത്രിസഭയിലെത്തിക്കാനുള്ള ചർച്ചകൾ കാരണമാണ് വകുപ്പുവിഭജനം നീണ്ടുപോയത്. എന്നാൽ, വിജയ് സർക്കാരിനെ പിന്തുണയ്ക്കുന്ന വി.സി.കെ (VCK), സി.പി.എം (CPM) എന്നീ പാർട്ടികൾ എ.ഐ.എ.ഡി.എം.കെ അംഗങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിനെ പരസ്യമായി എതിർത്തു. എ.ഐ.എ.ഡി.എം.കെ പ്രതിപ്രതിനിധികളെ മന്ത്രിമാരാക്കിയാൽ പിന്തുണ പിൻവലിക്കുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്നും ഇത് ജനവിധിക്കും ടി.വി.കെ (TVK) മുന്നോട്ടുവെക്കുന്ന അഴിമതിരഹിത ഭരണത്തിനും വിരുദ്ധമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം മുന്നറിയിപ്പ് നൽകി.

Story Summary

Tamil Nadu Chief Minister C Joseph Vijay is set to expand his cabinet on Thursday by inducting two Congress MLAs, marking the party’s return to the state government after six decades. However, the induction of the rebel AIADMK faction has been put on hold due to strong opposition from alliance partners like the CPM and VCK.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...