HomeKeralaVDS സർക്കാർ അധികാരമേറ്റിട്ടും വകുപ്പുതർക്കം തുടരുന്നു: രണ്ടാം മന്ത്രിസഭായോഗവും ജി സുധാകരൻ്റെ...

VDS സർക്കാർ അധികാരമേറ്റിട്ടും വകുപ്പുതർക്കം തുടരുന്നു: രണ്ടാം മന്ത്രിസഭായോഗവും ജി സുധാകരൻ്റെ പ്രോ ടേം സ്പീക്കറായുള്ള സത്യപ്രതിജ്ഞയും ഇന്ന് | Kerala Cabinet

തിരുവനന്തപുരം: വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരമേറ്റ് മൂന്ന് ദിവസം പിന്നിട്ടിട്ടും മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കാനാകാതെ മുന്നണി. പ്രധാന വകുപ്പുകളെച്ചൊല്ലി ഘടകകക്ഷികൾക്കിടയിലും കോൺഗ്രസിനുള്ളിലും തർക്കം മുറുകിയതാണ് പ്രതിസന്ധിക്ക് കാരണം. ഈ പശ്ചാത്തലത്തിൽ വി ഡി എസ് സർക്കാരിന്റെ രണ്ടാമത്തെ മന്ത്രിസഭായോഗം ഇന്ന് രാവിലെ ചേരും. ഈ യോഗത്തിലുടനീളം വകുപ്പുവിഭജന ചർച്ചകൾ പൂർത്തിയാക്കി അന്തിമ പട്ടികയുമായി മുഖ്യമന്ത്രി ഇന്ന് തന്നെ ഗവർണറെ കണ്ടേക്കുമെന്നാണ് സൂചന.(Kerala Cabinet Portfolio Dispute Continues As Second Cabinet Meeting Held Today)

ഫിഷറീസ് വകുപ്പിനെ ചൊല്ലിയാണ് നിലവിൽ ഏറ്റവും വലിയ തർക്കം നടക്കുന്നത്. ഈ വകുപ്പ് മുസ്ലിം ലീഗിന് നൽകുന്നതിനെതിരെ ലത്തീൻ സഭ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഫിഷറീസ് ലഭിച്ചില്ലെങ്കിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് വിട്ടുനൽകില്ലെന്ന ഉറച്ച നിലപാടിലാണ് ലീഗ്. സമുദായ സംഘടനകളുടെ സമ്മർദ്ദങ്ങൾക്ക് മുന്നിൽ ഇത്രമാത്രം വഴങ്ങണോ എന്ന ചോദ്യം കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്നുണ്ട്. മറ്റൊരു പ്രധാന മാറ്റം ദേവസ്വം വകുപ്പിലാണ്. കെ മുരളീധരൻ ഉറപ്പിച്ചിരുന്ന ദേവസ്വം വകുപ്പ് എ പി അനിൽകുമാറിന് നൽകിയേക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. പകരം മുരളീധരന് ആരോഗ്യവകുപ്പിനൊപ്പം കായിക വകുപ്പ് കൂടി നൽകാൻ ധാരണയായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പക്കലുള്ള അധിക വകുപ്പുകൾക്കായി കെ സി വേണുഗോപാൽ പക്ഷം സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും വി ഡി സതീശൻ വഴങ്ങിയിട്ടില്ല. ടി സിദ്ദിഖ്, എം ലിജു, റോജി എം ജോൺ, ഒ ജെ ജനീഷ് എന്നിവരുടെ വകുപ്പുകളിലും നേരിയ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.

അതേസമയം, ഇന്ന് രാവിലെ കൂടുന്ന രണ്ടാം മന്ത്രിസഭായോഗം സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി എങ്ങനെ മറികടക്കണമെന്ന വിഷയം ചർച്ച ചെയ്യും. മുൻ സർക്കാരിന്റെ വിവാദമായ കെ റെയിൽ വിജ്ഞാപനം റദ്ദാക്കുന്ന കാര്യവും ഇന്നത്തെ യോഗത്തിന്റെ പരിഗണനയ്ക്ക് വരും. ഇതിനൊപ്പം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിനും മന്ത്രിസഭ അംഗീകാരം നൽകും. സഭയിലെ ഏറ്റവും മുതിർന്ന അംഗമായ ജി. സുധാകരന്റെ പ്രോ ടേം സ്പീക്കറായുള്ള സത്യപ്രതിജ്ഞയും ഇന്ന് രാവിലെ ലോക്ഭവനിൽ നടക്കും. പുതിയ എം.എൽ.എമാരുടെ സത്യപ്രതിജ്ഞ നാളെയാണ് നിശ്ചയിച്ചിരിക്കുന്നത്.

Story Summary

Portfolios of ministers in the new V D Satheesan-led UDF government remain unallocated due to sorting disputes between Congress and Muslim League over key departments like Fisheries and Higher Education. Meanwhile, the second cabinet meeting is scheduled today to address the state’s economic crisis and the K-Rail project cancellation.

WhatsApp Channel Banner

Latest updates

15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കാൻ...

പാരീസ്: 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്താനൊരുങ്ങി ഫ്രാൻസ്. ഇതുമായി ബന്ധപ്പെട്ട നിയമനിർമ്മാണത്തിന് ഫ്രഞ്ച് പാർലമെന്റ് അന്തിമ അംഗീകാരം നൽകി. ഇതോടെ കുട്ടികൾക്ക് സോഷ്യൽ...

അവിവാഹിതയായ പ്രായപൂർത്തിയായ മകളുടെ ഉന്നത വിദ്യാഭ്യാസച്ചെലവ് പിതാവ് വഹിക്കണം:...

ബെംഗളൂരു: മാതാപിതാക്കൾ തമ്മിലുള്ള ബന്ധം വിയോജിപ്പിലാണെങ്കിലും, അവിവാഹിതയായ പ്രായപൂർത്തിയായ മകളുടെ ഉന്നതവിദ്യാഭ്യാസച്ചെലവുകൾ വഹിക്കാൻ പിതാവിന് നിയമപരമായ ബാധ്യതയുണ്ടെന്ന് കർണാടക ഹൈക്കോടതി. 2005-ലെ ഗാർഹിക പീഡന നിരോധന നിയമത്തിലെ (DV Act) സെക്ഷൻ 20(d)...

ആലപ്പുഴ ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: വിശദീകരണത്തിന് കൂടുതൽ സമയം...

തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദപരമായ 'രക്ഷാപ്രവർത്തന' കേസിലെ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ വിശദീകരണം സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് എഡിജിപി എം.ആർ. അജിത് കുമാർ. വിഷയത്തിൽ ഡിജിപിക്ക് നൽകിയ പ്രാഥമിക മറുപടിയിലാണ് അദ്ദേഹം...

USലെ വാഹനാപകടത്തിൽ ഹൈദരാബാദ് സ്വദേശികളായ 3 പേർക്ക് ദാരുണാന്ത്യം:...

ഹൈദരാബാദ് : അമേരിക്കയിലെ കാലിഫോർണിയയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഹൈദരാബാദ് സെയ്ദാബാദ് വാണി നഗർ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെടുകയും രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഹൈദരാബാദ് സ്വദേശി നാസിയ സൽമ...

‘ചിലർ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നു, അക്രമ പ്രവർത്തനങ്ങളുമായി ബന്ധമില്ല’:...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (CJP) നടത്തുന്ന അനിശ്ചിതകാല പ്രക്ഷോഭ സമരം ഡൽഹി ജന്തർ മന്തറിൽ തുടരുന്നു. ജന്തർ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...