അദാനി ഗ്രൂപ്പിന് സുപ്രീംകോടതി പാനലിന്റെ ക്ലീൻ ചിറ്റ്
May 19, 2023, 18:50 IST

ന്യൂഡൽഹി: ഹിൻഡൻബർഗ് ആരോപണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി അദാനി ഗ്രൂപ്പിന് ക്ലീൻ ചിറ്റ് നൽകി.
അദാനി ഗ്രൂപ്പിന്റെ ഭാഗത്തുനിന്ന് വിലയിൽ കൃത്രിമം നടന്നിട്ടില്ലെന്നും റീട്ടെയിൽ നിക്ഷേപകരെ ആശ്വസിപ്പിക്കാൻ ആവശ്യമായ നടപടികൾ കന്പനി സ്വീകരിച്ചിട്ടുണ്ടെന്നും ഡൊമെയ്ൻ വിദഗ്ധർ അടങ്ങുന്ന വിദഗ്ധ സമിതി അറിയിച്ചു.

ഗ്രൂപ്പ് സ്വീകരിച്ച ലഘൂകരണ നടപടികൾ സ്റ്റോക്കിൽ ആത്മവിശ്വാസം വളർത്തിയെടുക്കാൻ സഹായിച്ചിട്ടുണ്ടെന്നും ഇപ്പോൾ ഓഹരികൾ സ്ഥിരതയുള്ളതാണെന്നും പാനൽ വ്യക്തമാക്കി.