

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കളിക്കുന്നതിനിടെ വസ്ത്രം അഴുക്കാക്കിയതിന് ആറുവയസ്സുകാരിയെ പിതാവും രണ്ടാനമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി (Ghaziabad Child Murder). ദാസ്ന സ്വദേശിയായ അക്രം, രണ്ടാനമ്മ നിഷ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ഷിഫ എന്ന ആറുവയസ്സുകാരി ഞായറാഴ്ച കളിക്കുന്നതിനിടെ അബദ്ധത്തിൽ ഓടയിൽ വീഴുകയും വസ്ത്രങ്ങൾ അഴുക്കാവുകയും ചെയ്തിരുന്നു.
വീട്ടിലെത്തിയ കുട്ടിയുടെ വസ്ത്രങ്ങൾ കണ്ട പ്രകോപിതരായ ദമ്പതികൾ വടികൊണ്ട് കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയും തുടർന്ന് കൊടും തണുപ്പിൽ വീടിന്റെ മേൽക്കൂരയിൽ തനിച്ചാക്കി ഉപേക്ഷിക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് കുട്ടി മരിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ ശരീരത്തിൽ 13-ഓളം മുറിവുകളും വാരിയെല്ലുകൾക്ക് ഒടിവും കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ പിതാവ് അക്രമിന്റെ ആദ്യ ഭാര്യ തരാന മൂന്ന് വർഷം മുമ്പ് മരിച്ചിരുന്നു. ഇതിനുശേഷമാണ് ഇയാൾ നിഷയെ വിവാഹം കഴിച്ചത്. അയൽവാസികൾ നൽകിയ പരാതിയെത്തുടർന്നാണ് ദാരുണമായ ഈ സംഭവം പുറംലോകമറിഞ്ഞത്.
In a horrific incident in Ghaziabad, Uttar Pradesh, a six-year-old girl named Shifa was allegedly beaten to death by her father, Akram, and stepmother, Nisha, for accidentally soiling her clothes after falling into a drain. The child was brutally assaulted with a stick and left overnight in the freezing cold on the house rooftop, leading to her death on Monday morning. Following complaints from neighbors, the police arrested the couple, and the autopsy confirmed 13 injury marks, including fractured ribs and internal bleeding.