ലോകേഷ് - അല്ലു അർജുൻ ചിത്രം വരുന്നു: കൈതി 2 വൈകും ?| Allu Arjun

നിർമ്മാണം മൈത്രി മൂവി മേക്കേഴ്‌സ് ആണ്
ലോകേഷ് - അല്ലു അർജുൻ ചിത്രം വരുന്നു: കൈതി 2 വൈകും ?| Allu Arjun
Updated on

ചെന്നൈ: 'കൈതി 2' വിനായി കാത്തിരുന്ന ആരാധകരെ അമ്പരപ്പിച്ചുകൊണ്ടാണ് സംവിധായകൻ ലോകേഷ് കനകരാജ് തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചത്. സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുൻ നായകനാകുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ നിർമ്മാണം മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ലോകേഷ് കനകരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നായിരിക്കും ഇത്.(Lokesh - Allu Arjun movie coming soon)

'വിക്രം', 'ലിയോ' എന്നീ ചിത്രങ്ങൾക്ക് ശേഷം ലോകേഷും അനിരുദ്ധ് രവിചന്ദറും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഈ വർഷം ഓഗസ്റ്റിൽ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. രജനികാന്ത് ചിത്രം 'കൂലി'ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന സിനിമയാണിത്.

അല്ലു അർജുന്റെ കരിയറിലെ 23-ാമത്തെ ചിത്രമാണിത്. ഇതിന് മുൻപായി സംവിധായകൻ ആറ്റ്‌ലിയുമായി ഒന്നിക്കുന്ന തന്റെ 22-ാം ചിത്രത്തിന്റെ തിരക്കിലായിരിക്കും താരം. വി.എഫ്.എക്സിന് വലിയ പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു ബ്രഹ്മാണ്ഡ ആക്ഷൻ സിനിമയാണ് ആറ്റ്‌ലി ഒരുക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com