Times Kerala

ലൈംഗികാതിക്രമം തട്ടിക്കൊണ്ടുപോകൽ കേസ്; എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം

 
ലൈംഗികാതിക്രമം തട്ടിക്കൊണ്ടുപോകൽ കേസ്;  എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം
ബെംഗളൂരു: മകൻ പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകൽ കേസുമായി ബന്ധപ്പെട്ട് കർണാടക പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത മുതിർന്ന ജനതാദൾ (സെക്കുലർ) നേതാവ് എച്ച്‌ഡി രേവണ്ണയ്ക്ക് പ്രത്യേക കോടതി തിങ്കളാഴ്ച ജാമ്യം അനുവദിച്ചു. അഞ്ച് ലക്ഷം രൂപയുടെ ജാമ്യ തുകയിൽ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചു . മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ മകനാണ് എച്ച്‌ഡി രേവണ്ണ. എച്ച്ഡി രേവണ്ണയെ മെയ് നാലിനാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുന്നത്.
കേസിലെ തെളിവുകൾ നശിപ്പിക്കുകയോ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്നും അന്വേഷണത്തിൽ സഹകരിക്കണമെന്നും രേവണ്ണയ്ക്ക് കോടതി നിർദേശം നൽകി. പീഡനം, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങളാണ് രേവണ്ണയ്ക്ക് മേൽ ചുമത്തിയിട്ടുള്ളത്. 

Related Topics

Share this story